”… മത്തായിയുടെ മകന്‍ ‘മത്തായി’ ….”

മത്തായി എന്ന് കേള്‍ക്കുമ്പോള്‍ നല്ലൊരു പാലാക്കാരന്‍ അച്ചായന്‍റെ രൂപമാണ് നിങ്ങളുടെ മുന്നില്‍ വരുന്നതെങ്ങില്‍ ഐ ആം സോറി …..
എന്‍റെ കഥാപാത്രം മലപ്പുറം ജില്ലയിലെ മമ്പാട് എന്ന ദേശത്തുള്ള നല്ല മാപ്പിള മുസ്ലിം കുടുംബത്തില്‍ പെട്ട എന്‍റെ സുഹൃത്തിന്‍റെ കാര്യമാണ്
മത്തായി എന്ന പേര് പുള്ളിക്കാരന് വട്ടപ്പേരായിട്ടു കിട്ടിയതാണ്.

കാര്യത്തിലേക്ക് കടക്കാം …
പുള്ളിക്കാരന്‍ ചെറുതായിട്ട് മരുന്ന് ഉപയോഗിക്കുന്ന ആളാണ്‌ …… നിങ്ങളുധേഷിച്ച മരുന്നല്ല ..!! ലഹരി വസ്തു !!!
ഹാഷിഷും ബ്രൌണ്‍ ഷുഗറുംഒന്നും അല്ലെന്നേ ….. വെറും ലോക്കല്‍ കൂറ …..ഇന്ന് കടകളില്‍ സുലഭമായി കിട്ടുന്ന ഹാന്‍സും പാന്‍പരാഗും …
ഞാന്‍ പിന്നെയും തെറ്റിപോകുന്നു..

കാര്യം എന്താണെന്ന് വച്ചാല്‍ പുള്ളിക്കാരന്‍ ഒരു ദിവസം രാത്രി വീട്ടിലേക്കു പോകുമ്പോള്‍ പോക്കറ്റില്‍ പാന്‍പരാഗ് ഉള്ള കാര്യം മറന്നു …
രാത്രി കിടക്കാന്‍ നേരത്താണ് പുള്ളിക്ക് ഈ കാര്യം ഓര്‍മ്മ വന്നത് .സ്നേഹ നിധിയായ തന്‍റെ സഹധര്‍മിണി ഇക്കാര്യം കണ്ടു പിടിച്ചാലോ ….
പിന്നത്തെ പുകില് ഓര്‍ക്കാന്‍ പറ്റാത്തത് കൊണ്ട് വേഗം അത് ഒളിപ്പിക്കാന്‍ ഒരു ശ്രമം നടത്തി ….

പക്ഷെ നേരത്തെ പറഞ്ഞ ആ ……നിധിയായ ഭാര്യ പെട്ടെന്ന് റൂമിലേക്ക്‌ കയറി വന്നപ്പോള്‍ അത് ഒളിപ്പിക്കാന്‍ കിട്ടിയ സ്ഥലം തലയിണയുടെ ഉറയായിരുന്നു ….. പിന്നെ സുഖ:: നിദ്ര …..

രാവിലെ പല്ലെല്ലാം തേച്ചു പൂമുഖത്ത് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നുള്ള അലര്‍ച്ച കേട്ട് ഞെട്ടിത്തരിച്ചു …!!!!
ഭാര്യയും ഉമ്മയും തന്‍റെ 4 വയസ്സായ മകനെയും എടുത്തു കൊണ്ട് ഓടി വരുന്നു …. ഹോസ്പിറ്റലില്‍ പോകണം …..
ഉടനെ ഡോക്ടറുടെ അടുത്ത് എത്തിച്ചു …..

പരിശോധന കഴിഞ്ഞു ഡോക്ടര്‍ എന്നെ റൂമിലേക്ക്‌ വിളിപ്പിച്ചു കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചിരുന്നു പോയി…!!!!!
രാവിലെ ഭാര്യ ബെഡ് ഷീറ്റെല്ലാം എടുത്തു ശരിയാക്കി പോയപ്പോള്‍ അതിനുള്ളില്‍ കിടന്ന തലേന്ന് തലയിണക്കകത്ത് വെച്ചിരുന്ന സാധനം അവള്‍ കാണാതെ നിലത്തു വീണിരുന്നു …

മോന്‍ വന്നു വല്ല അച്ചാറോ..മറ്റോ ..ആയിരിക്കുമെന്ന് കരുതി അതെടുത്ത് കഴിച്ചു….പാന്‍ പരാഗല്ലേ …അവനാരാ മൊതല് ….. 1 …2…3…4.. ഉടനെ അവന്‍ ബോധം കേട്ട് തലചുറ്റി വീണിരിക്കും….!!!!!!!!!!! ഉറപ്പ്……..

എന്നെ തന്നെ ആദ്യം തലചുറ്റിച്ച് കിടത്തിയ വില്ലനല്ലേ………!!
അതോടെ നാട്ടില്‍ മറ്റൊരു അനൌന്‍സ്മെന്റ്റ് നടന്നു…
”… മത്തായിയുടെ മകന്‍ ‘മത്തായി’ ….”

കുറിപ്പ് :- ഇതിലെ കഥയും കഥാ പാത്രങ്ങളും തികച്ചും യാദ്ര്ശ്ചികമാണ് .. ആര്ക്കെങ്ങിലും ഇതിനോട് വല്ല സാമ്യവും തോന്നുന്നുന്ടെങ്ങില്‍ അത് അവനവന്‍റെ പിടിപ്പു കേടു മൂലമാണ് എന്നോര്‍ക്കുക ..