MBA പ്രൊജെക്ട് എന്ന അധികപ്പറ്റ്.. പിന്നെ കുറച്ച് അഹങ്കാരവും.

Spread the love

എം ബി എ, എന്നു കേള്‍ക്കുമ്പൊള്‍ നമുക്ക് ആദ്യം മനസില്‍ വരുന്നതു കോട്ടും ടൈയ്യും കെട്ടി ഏ സി യില്‍ ഇരിക്കുന്ന ഒരു ജോലിക്കാരനെ ആണെങ്കില്‍ കുറ്റം പറയരുതല്ലോ. അതാണു ഒരു സാധാരണ മലയാളിയുടെ അറിവിന്‍റെ ലോകം. എന്‍റെ മകന്‍, മകള്‍, മരുമക്കള്‍ എം ബി എ ക്കാരനാണു എന്നു പറയാന്‍ വലിയ അന്തസായി കാണുന്ന മാതാപിതാക്കളും നമുക്ക് അന്യമല്ല.

എം ബി എ എന്ന ബിരുദാനന്തര ബിരുദത്തിനു പോകുന്നതിനു മുന്പു ഒരു നിമിഷം ആലോചിക്കുക. എന്തിനാണു എം ബി എ ചെയ്യാന്‍ പോകുന്നതു?

ഇനി ലേഖകന്‍ എം ബി എ വിരുദ്ധനൊന്നും അല്ല കെട്ടോ, ഈ അടുത്തയിടക്കു ട്രൈനില്‍ വച്ച് ഒരു യുവാവിനെ പരിചയപെടുകയുണ്ടായി, വിനു എന്നാണു പേരു. കോഴിക്കോട് ഒരു പ്രമുഖ ഇന്സ്റ്റിറ്റിറ്റ്യൂട്ടില്‍ എം ബി എ ഫൈനല്‍ ഇയര്‍ മാര്‍ക്കറ്റിങ്ങ് , പ്രൊജക്ടിന്‍റെ ആവശ്യത്തിനു എര്‍ണാകുളത്ത് പോയതാണു എന്നു പറഞ്ഞു. ലേഖകനു ആകാംഷ, ലേഖകന്‍ ഒരു ബിസിനസ്  സ്ഥാപനത്തിന്‍റെ പാര്‍ട്ണ്ര്‍ ആയതു കൊണ്ടും ഒരു എം ബി എ കാരനെ ചുളുവില്‍ എബ്ലോയി ആയി കിട്ടിയാല്‍ കൊള്ളാമല്ലോ എന്ന ദുരുദ്ദേശ്യവും ഉണ്ടെന്ന് കൂട്ടിക്കോളൂ, പ്രോജക്ടിനെ കുറിച്ചു ചോദ്യങ്ങളായി.

പാവം വിനു! പയ്യനറിയില്ലല്ലോ മുമ്പിലിരിക്കുന്ന ലേഖകന്‍റെ ഉള്ളിലിരിപ്പ്, വിനു വാചാലനായി, ഒപ്പം എം ബി എ പ്രൊജെക്റ്റിന്‍റെ കാര്യം വന്നപ്പൊള്‍ ലേഖകനു തല കറങ്ങി, എന്താണു കാര്യം എന്നല്ലേ?

ലേഖകന്‍: വിനു എന്ത് പ്രൊജെക്റ്റ് ആണു ചെയ്യുന്നതു

വിനു: റീടെയില്‍ മാര്‍ക്കറ്റിങ്ങിലെ സാധ്യതകള്‍

ലേഖകന്‍: എവിടെ ആണു ചെയ്യുന്നതു

വിനു: കൊച്ചിയിലെ ഒരു പ്രമുഖ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍, ഇന്നു റിപ്പോര്‍ട്ട് വാങ്ങാന്‍ പോയതാണു,  സബ്മിറ്റ് ചെയ്യേണ്ട ലാസ്റ്റ് ദിവസം നാളെ ആണു.

ലേഖകന്‍: ഓഹോ അപ്പോള്‍ പ്രൊജെക്റ്റ് എന്നു തുടങ്ങി

വിനു: ഏപ്രില്‍ മാസം

ലേഖകന്‍: അപ്പോള്‍ ഇത്രയും നാള്‍ എര്‍ണാകുളത്തായിരുന്നോ?

വിനു: ഏയ് ഒരിക്കല്‍ മാത്രമെ വന്നിട്ടുള്ളു, ജോയിന്‍ ചെയ്യാന്‍ വേണ്ടി, ഇതു രണ്ടാമത്തെ തവണ ആണു കൊച്ചിയില്‍.

ലേഖകന്‍: (ലേഖകനു അത്ഭുതം) അപ്പോള്‍ “റീടൈല്‍ മാര്‍ക്കറ്റിങ്ങിലെ സാധ്യതകള്‍” എന്താണെന്ന് പഠിക്കാതെ ആണോ പ്രൊജെക്റ്റ്?

വിനു: കാശ് കൊടുത്താല്‍ റിപ്പോര്‍ട്ട് കിട്ടും, അതു വായിച്ച് പഠിച്ചാല്‍ പോരേ സാറേ?

ലേഖകന്‍: എല്ലാം മനസിലായി, അപ്പോള്‍ എല്ലാരും ഇങ്ങനെ തന്നെ ആണോ പ്രൊജക്റ്റ് ചെയ്യുന്നതു ?

വിനു: ഞങ്ങളുടെ ട്യൂട്ടര്‍ പറയുന്നതു പൊലെ അല്ലെ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുകയൊള്ളു, പ്രൊജെക്റ്റ് ചെയ്യേണ്ട സ്ഥലം അദ്ദേഹം പറയും, പിന്നെയ് കമ്മീഷന്‍ കിട്ടിയാല്‍ സാറായലും(ലേഖകന്‍) ഇതെയ് ചെയ്യു.

ലേഖകന്‍: ഒഹോ അപ്പൊള്‍ കമ്മീഷന്‍ കിട്ടുന്ന കാര്യം വിനുവിനു എങ്ങനെ അറിയാം?

വിനു: അതു ഞങ്ങള്‍ പ്രൊജെക്റ്റ് ചെയ്യുന്നിടത്തുള്ള സാറ് പറഞ്ഞതാണു. പത്ത് പെര്‍സന്‍റേജ് ആണത്രെ ഒരു കുട്ടിക്കു. എനിക്കു ഇരുപതിനായിരം രൂപ ചിലവായി.

ലേഖകന്‍ ശരിക്കും ഇതിലെ കച്ചവട തന്ത്രം ആലോചിച്ചോണ്ടിരുന്നപ്പോളേക്കും വിനു മോബൈലിലെ കോള്‍ അറ്റെന്‍റ് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു.

അതോടെ ലേഖകന്‍ ഒന്നു തീരുമാനിച്ചു, ഇനി എം ബി എക്കു പ്രൊജെക്റ്റ് ചെയ്തതിനെ ബയിസ് ചെയ്തിട്ട് ആരെയും ജോലിക്കെടുക്കേണ്ട എന്ന്.

കാശ് കൊടുത്ത് മൂന്നു മാസം വീട്ടില്‍ ഇരുന്നു ഒപ്പിക്കുന്ന പ്രൊജെക്റ്റ് റിപ്പോര്‍ട്ടുകളും പേറി നടക്കുന്ന (എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നില്ല എങ്കിലും ചിലര്‍) ഇത്തരക്കാര്‍ ജോലിക്കുള്ള ഇന്‍റെര്‍വ്യൂവിനെത്തുമ്പോള്‍ ഏ സി യില്‍ ഇരുന്നു ആറക്ക ശമ്പളം വേണമെന്നു ശഠിക്കാനും തുടങ്ങുമ്പോള്‍ എം ബി എ യുടെ വില എത്ര എന്നു ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

വിദ്യഭ്യാസ കച്ചവടത്തിനെതിരെ പട നയിക്കുന്നവര്‍ ഇതൊന്നും കാണാതെ പോകുന്നു.

എം ബി എ എടുത്തു എന്ന ഒറ്റ കാരണത്താല്‍ ഒരു ജോലിക്കും പോകാതെ വൈറ്റ് കോളര്‍ ജോലി നോക്കിയിരിക്കുന്നവരോട് ഒരു വാക്ക്, എം ബി എ എന്നാല്‍ ഇന്നു ഒന്നും അല്ല, അതു വെറും ഒരു ക്വാളിഫികേഷന്‍ സര്‍ട്ടിഫിക്കേറ്റ് മാത്രമാണു, നാടിനു സമൂഹത്തിനു വേണ്ടതു നിങ്ങളുടെ സര്‍ട്ടിഫിക്കറ്റല്ല , നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ക്വാളിറ്റി ആണു. ഉണരുക കുടുമ്പത്തിനു വേണ്ടി സമൂഹത്തിനു വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി നിങ്ങളാല്‍ കഴിയുന്നതു ചെയ്യുക.

Advertisements