ഒടുവില്‍ തങ്ങളുടെ “ഫ്രഞ്ച് ഫ്രൈസ്” രഹസ്യം മക്ഡോണാള്‍ഡ്സ് പുറത്ത് വിട്ടു.!

chips5-e1421921699625

മക്ഡോണാള്‍ഡ്സ് അവരുടെ  “ഫ്രഞ്ച് ഫ്രൈസ്”  ഉണ്ടാക്കുന്നത് എങ്ങനെയാണ് ? അവര്‍ അത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന രഹസ്യ കൂട്ട് എന്താണ് ? ഇതിനുള്ള ഉത്തരം തേടി ഒരുപാട് പേര്‍ ഒരുപാട് കാലം നടന്നതാണ്. പക്ഷെ ആ അന്വേഷണം ഒരിടത്തും എത്തിയില്ല. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്ന  മക്ഡോണാള്‍ഡ്സിന് മാത്രം അവകാശപ്പെട്ട ആ ഫ്രഞ്ച് ഫ്രൈസ് രഹസ്യകൂട്ട് ഒടുവില്‍ അവര്‍ തന്നെ പുറത്ത് വിട്ടിരിക്കുന്നു.

ഇവരുടെ ഏറ്റുവും വലിയ രഹസ്യം “ഉരുളന്‍ കിഴങ്ങ്” തന്നെയാണ്. പൊട്ടറ്റോ എന്ന് ഇംഗ്ലീഷ് ഭാഷയില്‍ അറിയപ്പെടുന്ന ഉരുളന്‍ കിഴങ്ങ് കൊണ്ടാണ് ഇവരുടെ ഫ്രഞ്ച് ഫ്രൈസ് ഹിറ്റായത്. ഉരുളന്‍ കിഴങ്ങിന്റെ ഒപ്പം വേറെ 14 രാസവസ്തുക്കള്‍ കൂടി ഈ ഐറ്റത്തില്‍ ചേരുവയായി മാറുന്നു. ഈ രാസവസ്തുക്കളില്‍ പലതും നമ്മുടെ ശരീരത്തിനെ ദോഷകരമായി ബാധിക്കും എന്നതും ഇവിടെ കൂട്ടിചേര്‍ക്കപ്പെടേണ്ട വസ്തുതയാണ്.

ഗ്രാന്റ് ഇംഹാര എന്ന “ഫ്രഞ്ച് ഫ്രൈസ്” സ്നേഹിയാണ് ഈ  മക്ഡോണാള്‍ഡ്സ് രഹസ്യങ്ങള്‍ കണ്ടുപിടിച്ചത്. സ്ഥിരം സന്ദര്‍ശകനായ ഗ്രാന്റിനെ  മക്ഡോണാള്‍ഡ്സ് തങ്ങളുടെ അടുക്കള കാണാന്‍ അനുവദിക്കുകയായിരുന്നു.

510 കലോറി, 6 ഗ്രാം പ്രോട്ടീന്‍, 24 ഗ്രാം ഫാറ്റ്, 67 ഗ്രാം കാര്‍ബോഹൈഡ്രറ്റ് പിന്നെ 290 മില്ലിഗ്രാം സോഡിയം..ഇത്രയുമാണ് നമ്മള്‍ ആര്‍ത്ത് ഉല്ലസിച്ചു കഴിക്കുന്ന ഫ്രഞ്ച് ഫ്രൈസില്‍ അടങ്ങിയിരിക്കുന്നത്.

വളരെ വൃത്തിയായും സൂക്ഷിച്ചുമാണ് ഇവ ഉണ്ടാക്കുന്നത് എന്നും രണ്ടും മൂന്നും തവണ വരെ ഇത് ചൂടാക്കിയാണ് ഉപയോഗിക്കുന്നത് എന്നും ഗ്രാന്‍ഡ്‌ പറയുന്നു. ഇനി ഇതില്‍ ഉപയോഗിക്കുന്ന വസ്തുക്കളും ഉണ്ടാക്കുന്ന രീതിയും അറിയാന്‍ ചുവടെ ചേര്‍ക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കു…

Write Your Valuable Comments Below