മോളിവുഡ് ആല്‍ക്കമിസ്റ്റ് – റിവ്യൂ

17

kochavva-paulo-ayyappa-coelho-photos-_12_

If you want something ,the whole world will conspires in help you get it..’

ഒരു ശരാശരി വായനക്കാരന്‍ ഒഴിക്കലെങ്കിലും വായിച്ചിട്ടുള്ള പുസ്തകമായിരുക്കും ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോ കൊയിലോയുടെ ആല്‍ക്കെമിസ്റ്റ് .

കഥ നടക്കുന്ന പശ്ചാത്തലത്തയെയോ കഥാപാത്രങ്ങളെയൊക്കാള്‍ വരികള്‍ക്കിടയിലൂടെയും പ്രത്യക്ഷമായും നോവലിസ്റ്റ് മുന്നോട്ടു വെച്ച ദാര്‍ശനികമായ മൂല്യങ്ങളുടെ പേരില്‍ പ്രസിദ്ധമായ നോവല്‍ .

ഒരു സ്വപ്നം മനസ്സില്‍ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല , ആ സ്വപ്നത്തെ താലോലിക്കാനും അതിനു വേണ്ടി ഇറങ്ങി തിരിക്കാനും ഇത്രയധികം പ്രചോദിപ്പിക്കുന്ന മറ്റൊന്ന് ആല്‍ക്കെമിസ്റ്റിനോളം വിരളമാണ് .

ഈ ആല്‍ക്കെമിസ്റ്റിനെ കേരളീയ പശ്ചാത്തലത്തിലേക്കും കഥാപാത്രങ്ങളിലേക്കും പറിച്ചു നട്ടിരിക്കുകയാണ് സിദ്ധാര്‍ഥ് ശിവ ഈ സിനിമയിലൂടെ .

ടൈറ്റില്‍ മുതല്‍ ഒടുക്കം വരെ ഒരു പ്രതിഭയുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് കൊച്ചൊവ്വ പൗലോ അയ്യപ്പ കൊയിലോയില്‍ …ഓഫ് ബീറ്റ് സിനിമയില്‍ നിന്ന് കൊമേര്‍ഷ്യലിലേക്ക് ചുവടുമാറിയപ്പോള്‍ പരാജയപ്പെട്ട പലരില്‍ നിന്നും അദ്ദേഹം വ്യത്യസ്തമാകുന്നത് തുടക്കം മുതല്‍ ഒടുക്കം വരെ കാട്ടിയ ഈ കയ്യടക്കത്തിലൂടെയാണ്.

മനോഹരമായി എഴുതപെട്ട തിരക്കഥയും അത് ഏറ്റവും മികച്ച രീതിയില്‍ ആവിഷ്‌ക്കരിക്കാന്‍ സംവിധായകനെ സഹായിച്ച പ്രീ പ്രൊഡക്ഷന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടീമുകളും അയ്യപ്പനായി അഭിനയിച്ച കുട്ടി ഉള്‍പ്പെടെയുള്ള എല്ലാ അഭിനേതാക്കളും കയ്യടി അര്‍ഹിക്കുന്നു .

ഈ ഓണക്കാലത്തും കണ്ട മൂന്ന് ( ഊഴം ,ഒപ്പം ഉള്‍പ്പെടെ ) സിനിമകളില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കൊച്ചൊവ്വയുടെയും അയ്യപ്പ ദാസിന്റെയും കഥ പറഞ്ഞ ധീ സിനിമയാണ് .

ഉദയയുടെ ബാനറില്‍ ഇനിയും നല്ല സിനിമകള്‍ ഇറക്കാന്‍ ചാക്കോച്ചന് കഴിയട്ടെ . നിവിനോടൊപ്പമുള്ള അടുത്ത സിനിമ ഉള്‍പ്പെടെ സിദ്ധാര്‍ത്ഥില്‍ നിന്ന് ഇനിയും ഒരുപാട് മികച്ച ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു ..

ഒരു സ്വപ്നമെങ്കിലും മനസ്സില്‍ ഉള്ളവര്‍ കാണാന്‍ മറക്കണ്ട ഈ സിനിമയും, വായിക്കാന്‍ മറക്കണ്ട ആല്‍ക്കെമിസ്റ്റും കൂടെ ..

If you want something ,the whole world will conspires in help you get it..

Write Your Valuable Comments Below