Share The Article

കൊതുക് തിരികള്, ക്രീമുകള്, ഇലക്ട്രോണിക് ഉപകരണങ്ങള്, ഔഷധ തൈലങ്ങള് എന്നിങ്ങനെ വിപണിയില് മാറി മാറി വരുന്ന പലതും പരീക്ഷിച്ച് നോക്കാറുണ്ട്. എന്നാല് ഇവയില് പലതിലും പാര്ശ്വഫലങ്ങളുമുണ്ട്. ഇവയിലെ കെമിക്കലുകള് രൂക്ഷ ഗന്ധവും വിഷാംശവുമെല്ലാം ആരോഗ്യത്തെ തന്നെ തകര്ക്കും. കൊതുകിനെ തുരത്താന് ചില നാച്വുറര് വഴികള് ഉണ്ട്. ഇവയുപയോഗിയ്ക്കുന്നത് കൊതുകിനെ മാത്രമല്ല, മറ്റ് കീടങ്ങളെ അകറ്റുന്നതിനും സഹായകമാണ്.കൊതുക് നമ്മളെയൊക്കെ വട്ടം കറക്കാന് തുടങ്ങിയിട്ട് കാലം കുറെയായി ..പല വഴികളും പരീക്ഷിച്ചു പരാജയപ്പെട്ടവരാണ് പലരും .എന്നാല് ഇനി വിഷമിക്കണ്ട കൊതുകിനെ തുരത്താന് നല്ല ഉഗ്രന് വഴിയുണ്ട്…ആര്ക്കും യാതൊരു മുതല് മുടക്കുമില്ലാതെ വീടുകളില് പരിക്ഷീക്കാവുന്ന ഒന്നാണ് ഇത്.പകര്ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില് മനസ്സും ശരീരവും തളര്ന്ന മലയാളിക്കു പ്രത്യാശയുടെ “തിരിനാളം”. രാജ്യാന്തര ശാസ്‌ത്ര – സാങ്കേതിക മേളയില് മുംബൈയില് നിന്നുള്ള വിദ്യാര്ഥിനികള് തയാറാക്കിയ മെഴുകുതിരി കത്തിച്ചാല് വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ് സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്, നേഹ കുല്ക്കര്ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്ദ ‘പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്റെ കയ്യടി വാങ്ങിയത്‌.ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില് ചേര്ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില് അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന് സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്വകള് കൂടുകൂട്ടുന്ന മേഖലകളില് പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില് കലക്കി ഒഴിച്ചാല് നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാമെന്നും ഇവര് പറയുന്നു. ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ 86% കൊതുകുകളും ചത്തുവീഴും.ഈ മെഴുകുതിരികള് വീട്ടില് തന്നെ തയാറാക്കാം. ഇല അടര്ത്തിയെടുത്ത പപ്പായ തണ്ടില് മെഴുക്‌ ഉരുക്കിയൊഴിച്ചാല്തിരിയുണ്ടാക്കാം.
മേഖല – ദേശീയ തലങ്ങളില് ശാസ്‌ത്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ്‌ ദിവ്യ – നേഹ കൂട്ടുകെട്ട്‌ മെഴുകുതിരി കഥയുമായി രാജ്യാന്തരമേള നടന്ന അറ്റ്‌ലാന്റയിലേക്കു പറന്നത്‌. ജീവശാസ്‌ത്ര വിഭാഗത്തിലാണു മേളയില്പങ്കെടുത്തത്‌. അവിടെയും നൊബേല് പുരസ്കാര ജേതാക്കള് അടങ്ങുന്ന ജൂറി പപ്പായയില മെഴുകുതിരിക്കു മാര്ക്കിട്ടു. സയന്സ്‌ ന്യൂസിന്റെയും അഷ്ടവാദിനി വിദ്വാന് അംബാതി സുബ്ബരായ ചെട്ടി ഫൌണ്ടേഷന്റെയും സ്കോളര്ഷിപ്പും ഇരുവര്ക്കും ലഭിച്ചു.വിപണിയില് ലഭിക്കുന്ന കൊതുകുനിവാരിണികളില്രാസപദാര്ഥങ്ങള് അമിതമായി അടങ്ങുന്നതിനാല് ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളുണ്ടാകുമെന്നു നേഹ പറഞ്ഞു. പ്രകൃതിയുടെ ഭാഗമായ പപ്പായ ഇലയില്നിന്നു ഹാനികരമായ വസ്‌തുക്കള് പുറപ്പെടുവിക്കപ്പെടുന്നില്ല പപ്പായയെ കുറിച്ചു നടത്തിയ അന്വേഷണത്തില് നിന്നാണ്‌ ഇലയുടെ ശക്‌തി കണ്ടെത്തിയത്‌. തുടര്ന്ന്‌ അധ്യാപകരുടെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങള് ഫലം കാണുകയായിരുന്നു – “കുട്ടി ശാസ്‌ത്രജ്ഞര്” പറഞ്ഞു
മെഴുകു തിരി ഉണ്ടാക്കാന് അറിയാത്തവര് വിഷമിക്കണ്ട ഒരു എളുപ്പ മാര്ഗ്ഗം പറയാം …കൊതുക ശല്യം ഉള്ളവര് പപ്പായയുടെ ഇല അരച്ച് കലക്കി വീടിനു ചുറ്റും ഉള്ളിലും ഒക്കെ ഒന്ന് തളിച്ച് നോക്കൂ കൊതുകിനെ തുരത്താം.കൊതുകിനെ തുരത്താന് മറ്റു ചില നാച്വുറര് വഴികള് തായെ പറയുന്നവയാണ്. ഇവയുപയോഗിയ്ക്കുന്നത് കൊതുകിനെ മാത്രമല്ല, മറ്റ് കീടങ്ങളെ അകറ്റുന്നതിനും സഹായകമാണ്.ചെറുനാരങ്ങ രണ്ടാക്കി മുറിച്ച്‌ അതില് ഗ്രാമ്പു കുത്തി മുറികളില്വയ്ക്കുന്നത് കൊതുകുകളെ തുരത്താന് സഹായിക്കുംവേപ്പെണ്ണ കൊതുകിനെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. വേപ്പെണ്ണ നേര്പ്പിച്ച്‌ കൊതുക് ശല്യമുള്ള ഇടങ്ങളില് സ്പ്രേ ചെയ്യാം. മിക്കവാറും എല്ലാ ക്ഷുദ്രജീവികള്ക്കെതിരെയും പ്രയോഗിയ്ക്കാവുന്ന ഒന്നാണ് വേപ്പെണ്ണഇളം വയലറ്റ് നിറത്തിലുള്ള ലാവെന്ഡര്പൂവ് അഥവാ കര്പ്പൂരവള്ളി വീട്ടില് വളര്ത്തുന്നതും ലാവെന്ഡര് ഓയില് പോലുള്ള സ്വാഭാവിക ഓയിലുകള് ഉപയോഗിയ്ക്കുന്നതും കൊതുക് ശല്യം അകറ്റാന്നല്ലതാണ്. ലാവെന്ഡര് ഓയില് കൊതുക് ശല്യമുള്ള ഇടങ്ങളില് സ്പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റും.നമ്മുടെ നാട്ടില് കണ്ടു വരുന്ന ചെടികളും പച്ചമരുന്നുകളുമൊക്കെ മതി പ്രശ്‌നം വളരെ ഈസിയായി കൈകാര്യം ചെയ്യാന്. മെലലൂക്ക, ഇഞ്ചിപ്പുല്ല്‌, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്ത്താന് സഹായിക്കുന്നു.കുരുമുളകുപൊടി ഏതെങ്കിലും എസന്ഷ്യല് ഓയിലില് കലര്ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില് സ്പ്രേ ചെയ്യുന്നതും നല്ലതാണ്.കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്പം തുറന്ന ബൗളില് സൂക്ഷിയ്ക്കുന്നത് കൊതുകുകളെ അകറ്റും.ഈ പോസ്റ്റ്‌ നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടെങ്കില് ഇത് ഷെയര് ചെയ്യുക

*ഇത് നിങ്ങൾക്ക് ഉപകാരപ്രദമാണെന്ന് തോന്നിയാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത്*

Original Facebook post link

  • 1
    Share
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.