ഈ പത്രം വായിച്ചാല്‍ കൊതുക് കടിക്കില്ല..!!!

paper

ഒരുപ്പാട് സന്തോഷിക്കാന്‍ വരട്ടെ, ഈ പത്രം ഇന്ത്യയിലല്ല..!!! മവ്ബിമ എന്ന ശ്രീലങ്കന്‍ ദേശിയ ദിനപത്രമാണ് അവരുടെ ‘മഷി’ സിട്രോനെല്ല എന്ന ചേരുവ ചേര്‍ത്ത ശേഷം പത്രം അച്ചടിക്കുന്നത്. ഈ ചേരുവ മഷിയില്‍ ചേര്‍ന്ന് ഉണ്ടാകുന്ന മണം മൂലം പിന്നെ പത്രം വായിക്കുന്നവരുടെ അടുത്തേക്ക് ഒരു കൊതുകും വരില്ല..!!!

11

222

444

ഡെങ്കി പനി ശ്രീലങ്കയില്‍ കാട്ടുതീപ്പോലെ പടരുന്ന സാഹചര്യത്തിലാണ് മവ്ബിമ ഇങ്ങനെ ഒരു ആശയവുമായി രംഗത്തെത്തിയത്. സിട്രോനെല്ല എന്ന ചേരുവ കൊതുകളെ ഓടിക്കാന്‍ നല്ല ബെസ്റ്റ് മരുന്നാണ് എങ്കിലും, പേപ്പറില്‍ ഇതു പുരട്ടിയുള്ള പരീക്ഷണം ഇതാദ്യമായിയാണ് നടത്തുന്നത്. സംഗതി ഹിറ്റ് ആയിയെന്നു തന്നെ പറയാം, കൊതുകിനെ ഓടിക്കുന്ന പത്രം ഇറക്കിയ വകയില്‍ മാവ്ബിമയുടെ വായനക്കാരില്‍ 30% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.