Share The Article

അയാള്‍: ഹലോ,

അവള്‍  : ഹലോ ങ്ങ,

അയാള്‍: എപ്പോ എത്തി.

അവള്‍  : ഞാനിപ്പോള്‍ വന്നു കേറിയതെ ഉള്ളു. ശരീരമാകെ വേദനയ ചേട്ടാ.

അയാള്‍: സാരമില്ല യാത്രയുടെ ആകും. രണ്ടു മണിക്കൂര്‍ ബസില്‍ ഇരുന്നതല്ലേ. വിശ്രമിക്കുമ്പോള്‍ മാറിക്കൊള്ളും.

അവള്‍  : അതുകൊണ്ട് ഇന്ന് നേരത്തെ അങ്ങ് കിടന്നു. മക്കളും കിടന്നു, അതെങ്ങന ടി.വി കണ്ടിരുപ്പല്ലേ (ഇത്രനേരം

കേട്ടപോലെയല്ല സ്വരം അല്പം പരുഷഭാവം പ്രകടമാണ്.)

അയാള്‍: ആരാ അത് മോനോ?

അവള്‍  : കുട്ടികള്‍ കിടന്നെന്നു പറഞ്ഞില്ലേ?

അയാള്‍: പിന്നെ ആരാ?

അവള്‍  : വേറെ ആരാ ഇവിടുള്ളത്‌.

അയാള്‍: അമ്മയാണോ?

അവള്‍  : പിന്നല്ലാതെ കിടന്നുറങ്ങിക്കൂടെ.

അയാള്‍: നീ  നിന്റെ പാട് നോക്കി കിടന്നുറങ്ങിക്കോ. അമ്മ സൗകര്യം പോലെ കിടന്നോളും.

അവള്‍  : എല്ലാത്തിനും ഇങ്ങനെ സപ്പോര്‍ട്ട് ചെയ്തോ നിങ്ങള്‍.

അയാള്‍: ഇനി മേലാല്‍ അമ്മയെപറ്റി നീ പരാതി പറഞ്ഞേക്കരുത്. (അയാളുടെ സ്വരവും മൂര്ച്ചയുള്ളതായി)

അവള്‍ ആ കാള്‍ കട്ട് ചെയ്തതിനാല്‍ തല്ക്കാലം അങ്ങനെ അവസാനിച്ചു.

**      **     **      **      **      **      **      **     **      **      **      **

ഷോപ്പിംഗ്‌.

അന്ന് കാലത്ത് തന്നെ എണീറ്റ്‌ ജോലിയൊക്കെ തീര്‍ക്കാന്‍ കഷ്ട്ടപ്പെടുകയായിരുന്നു അവള്‍. കുട്ടികള്‍ സ്കൂളില്‍ നിന്നും മടങ്ങി വരാനുള്ളതിനാല്‍ വീണ്ടും വൈകി, പതിവ് പോലെ ക്ലിനിക്കിലും കയറി ചെറിയൊരു ഷോപ്പിങ്ങും നടത്തി പോരാന്‍ തന്നെ തീരുമാനിച്ചതാണ്, ക്ലിനിക്കിലെ തിരക്ക് വീണ്ടും സമയം വൈകിച്ചു.

അയലത്തെ റോസി ചേച്ചി ഉള്ളതുകൊണ്ട് അവരുടെ കാറില്‍ ഒപ്പമായിരുന്നുയാത്ര. ആഴ്ചയില്‍ ഒരിക്കലുള്ള ഷോപ്പിംഗ്‌, ചേച്ചിയും ഇന്നുതന്നെയാക്കിയത് അവളുടെ സൗകര്യം കൂടി ഓര്‍ത്തിട്ടാണ്. അങ്ങനെ പല കടയില്‍ കയറി ഇറങ്ങി സമയം ആറ്‌ കഴിഞ്ഞു. അപ്പോഴാണ് ഡോക്ടര്‍ കുറിച്ച മരുന്ന് വാങ്ങിയില്ലെന്ന് ഓര്‍മ്മ വന്നത്. അടുത്ത് കണ്ട മെഡിക്കല്‍ സ്റ്റോറില്‍

ചോദിച്ചപ്പോള്‍ അവിടെ ഇല്ല. പിന്നെ ആശുപത്രിക്ക് അടുത്തേക്ക് തന്നെ മടങ്ങി പോകേണ്ടിവന്നു. (ക്ലിനിക്കിനു പുറത്തുള്ള അവരുടെ തന്നെ മെഡിക്കല്‍ സ്റ്റോര്‍, അല്ലെങ്കിലും അങ്ങിനെയാണല്ലോ ക്ലിനിക്കില്‍ കുറിക്കുന്ന മരുന്നുകള്‍ അവരുടെ ഷോപ്പില്‍ മാത്രമല്ലെ കിട്ടുകയുള്ളൂ )

സിറ്റിയില്‍ എട്ടുമണിവരെ വണ്‍വേ ആയതിനാല്‍ വീണ്ടും ചുറ്റി തിരിഞ്ഞു വീട്ടു പടിക്കല്‍ എത്തുമ്പോള്‍ ഏഴര കഴിഞ്ഞിരുന്നു.

പെട്ടെന്ന് വീട്ടിലെ വെളിച്ചം നിന്നപ്പോള്‍ കരണ്ട് പോയതാണെന്ന് കരുതി “പണ്ടാരകരണ്ട് ” എന്ന് പറഞ്ഞു അവളൊന്നു ശപിച്ചു.

കുട്ടികളെ ചേച്ചിയെ ഏല്‍പിച്ച്‌ പോയിട്ട് വരാനായി അവള്‍ ധൃതിയില്‍ പടവുകള്‍ കയറാന്‍ ശ്രമിച്ചു. ഇരുട്ട് കഠിനമായതിനാല്‍  കാല് തെറ്റിയെങ്കിലും ചെറിയൊരു വേദന അനുഭവിച്ചെന്നു മാത്രം. പാതി വഴിയില്‍ നിന്നും

മടങ്ങിവന്നു, കുട്ടികളോടൊപ്പം ചേച്ചിയുടെ മകനെയും ടോര്‍ച്ചു തെളിക്കാന്‍ ഒപ്പം കൂട്ടി. അകത്തെ മുറിയില്‍ നൈറ്റ് ലാമ്പ് കത്തുന്നത് കണ്ട അവന്‍ അമ്മയോട് ചോദിച്ചു.

“അമ്മയെന്താ വെളിച്ചം കെടുത്തി കളഞ്ഞത്.” ?

“നിക്ക് മനസ്സില്ലാരുന്നു വിളക്കുമിട്ടു കാത്തിരിക്കാന്‍.” അമ്മയുടെ ദേഷ്യം ആ മറുപടിയില്‍ വ്യക്തമായിരുന്നു.

(സ്വന്തമായി ടി.വി. ഓണ്‍ ചെയ്യാന്‍ അറിയാത്ത അമ്മ, പതിവ് സീരിയലുകള്‍ നഷ്ട്ടമായ ദേഷ്യം ആ മുഖത്ത് പ്രകടമായിരുന്നു.)

പത്തനംതിട്ടയിലെ കാട്ടൂര്‍ ഗ്രാമത്തില്‍ നിന്നും ഇപ്പോള്‍ സൌദിയില്‍, http://prathapashali.blogspot.com/