തന്റെ യഥാര്‍ത്ഥ ഫാന്‍സ്‌ കുടിക്കില്ല, വലിക്കില്ല: രജനികാന്ത്


12-12-12 ന് 62 വയസ്സ് തികഞ്ഞ സ്റ്റൈല്‍മന്നന്‍ രജനികാന്ത് തന്റെ ആരധകര്‍ക്കുള്ള ഉപദേശവുമായി രംഗത്ത്. തന്റെ യഥാര്‍ത്ഥ ആരാധകര്‍ മദ്യ സേവയും സിഗരറ്റ്‌ വലിയും നിറുത്തണം എന്ന് രജനി തന്റെ ബര്‍ത്ത്ഡേ സ്പീച്ചില്‍ ആവശ്യപ്പെട്ടു.

തന്റെ വീട്ടിന് മുന്നില്‍ ട്യന്നെ സന്ദര്‍ശിക്കുവാനായി എത്തിയ ആരാധകരോടാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്. നിങ്ങളത്തില്‍ ആനന്ദം കാണുന്നുണ്ടെങ്കില്‍ അത് നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, രജനി കൂട്ടി ചേര്‍ത്തു.

തന്റെ അനുഭവം ഉദാഹരണം ആയി കാട്ടിയാണ് രജനി സംസാരിച്ചത്. 2011 ല്‍ തനിക്ക് അസുഖം ബാധിച്ചത് കൊണ്ടാണ് താന്‍ വലിയും കുടിയും നിറുത്തിയത്. ഇങ്ങനെ ഒരു സ്ഥിതി നിങ്ങള്‍ക്ക് വരരുത്.

ജന്മദിന ആഘോഷങ്ങള്‍ക്കിടെ തന്നെ തന്റെ ബ്ലോക്ക്‌ ബസ്റ്റര്‍ ചലച്ചിത്രം ശിവജിയുടെ ത്രി ഡി വെര്‍ഷനും രജനി പുറത്തിറക്കി. തന്റെ മകള്‍ സൌന്ദര്യ തന്നെ സംവിധാനം ചെയ്യുന്ന കൊച്ചടിയന്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.