Share The Article

വിഷ്ണുവിജയൻ എഴുതുന്നു Vishnu Vijayan

കട്ടപ്പനയിൽ നിന്ന് കുട്ടിക്കാനത്തിന് പോകുമ്പോൾ യാത്ര ബസിൽ അല്ലെങ്കിൽ ഉറപ്പായും ഇറങ്ങാൻ ശ്രമിക്കുന്ന അൽപസമയം ചെലവഴിക്കുന്ന ഒരു സ്ഥലമുണ്ട്, ബസിൽ പോകുമ്പോൾ പിന്നോട്ടോടുന്ന ആ സ്ഥലം നോക്കി നിരാശയോടെയിരിക്കാറുമുണ്ട്.

സ്ഥലം കുട്ടിക്കാനത്തിന് സമീപമുള്ള പള്ളിക്കുന്ന് സെന്റ് ജോര്‍ജ് ദേവാലയമാണ് അത്, അൽപം കൂടി

Vishnu Vijayan

പരിചയം വരാനായി പറഞ്ഞാൽ ‘ജോസഫ്’ എന്ന മൂവിയിൽ, സെമിത്തേരിയുടെയും, ദേവാലയത്തിൻ്റയും രംഗം മുഴുവൻ അവിടെയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്.

1869 ൽ ഹെൻറി ബേക്കർ ജൂനിയറാണ് പള്ളിക്കുന്ന് സെൻ്റ് ജോർജ്ജ് സിഎസ്‌ഐ ദേവാലയം സ്ഥാപിച്ചത്, ആ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് പള്ളി ഇപ്പോഴും നിലകൊള്ളുന്നത്, യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ, പള്ളി പണിതപ്പോള്‍ ഉണ്ടായിരുന്ന അതേ ഇരിപ്പിടങ്ങൾ പോലും.

പള്ളിയുടെ സെമിത്തേരിയിൽ ഡൗണി എന്ന പെണ്‍കുതിരയെ കല്ലറയുണ്ട്. കണ്ണൻദേവൻ തോട്ടം ഉള്‍പ്പെടെ ഹൈറേഞ്ചിൽ തെയ്ല തോട്ടങ്ങൾക്ക് തുടക്കം കുറിച്ച ജോൺ ഡാനിയേൽ മൺറോയുടെ സന്തതസഹചാരി ആയിരുന്നു ഡൗണി എന്ന കുതിര.

മണ്‍റോയുടെ ശവക്കല്ലറ അടക്കം ചെയ്തിരിക്കുന്നത് ഡൗണിയുടെ കല്ലറയുടെ എതിർവശത്താണ്. ഡാനിയേൽ മണ്‍റോ ഉൾപ്പെടെ, 36 ഓളം ഇംഗ്ലീഷുകാരുടെ മൃതദേഹം ഇവിടെ സംസ്കരിച്ചിട്ടുണ്ട്.

ഇതിൽ രണ്ടു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ മൃതുദേഹവും അടക്കം ചെയ്തിട്ടുണ്ട്.

സെമിത്തേരിയിൽ അവളുടെ കല്ലറയുടെ മുകളിൽ ബ്രിട്ടനിൽ നിന്ന് പണിതീർത്തു കൊണ്ടുവന്ന ഒരു മാർബിൾ ശിൽപമുണ്ട് അതിൽ ഒരു മാലാഖയെ പോലെയാണ് അവൾ നിൽക്കുന്നത്. പൈൻ മര തണലിൽ ദേവാലയത്തിൻ്റെ മുറ്റത്ത് അവളെ നോക്കി വെറുതെ അങ്ങനെ നിൽക്കും. അപ്പോൾ പള്ളി മുറ്റത്ത് കുതിരക്കുളമ്പടി ശബ്ദം ഒക്കെ ഇമാജിൻ ചെയ്ത് സെമിത്തേരിയിൽ അവളുടെ കല്ലറയിൽ നിൽക്കുന്ന അവളുടെ ബന്ധു മിത്രങ്ങളെ സങ്കൽപ്പിച്ചു നോക്കും. ദേവാലയത്തിനുള്ളിൽ ആ കാലഘട്ടത്തെ കുറിച്ചോർത്ത് അൽപസമയം അങ്ങനെ ഇരിക്കും.

ഏതാനും മാസം മുൻപ് ഇപ്പോഴത്തെ പള്ളി അധികൃതരിൽ പ്രധാനപ്പെട്ട ആളുമായി സംസാരിച്ചു വന്നപ്പോൾ അദ്ദേഹം വളരെ നിരാശയോടെ പറഞ്ഞൊരു കാര്യമുണ്ട്. കുറച്ചു കാലം മുൻപ് പള്ളി കമ്മിറ്റി കൂടിയപ്പോൾ ഭാരവാഹികളിൽ ഒരാൾ അഭിപ്രായപ്പെട്ടത് പള്ളി പൊളിച്ച് പുതിയൊരെണ്ണം നിർമ്മിക്കണമെന്നാണത്ര.

ഏതായാലും ചരിത്ര ബോധമൊക്കെ തെല്ലും ഇല്ലാത്ത ഇത്തരം ആളുകളെ ഒരുപരിധിവരെ പറഞ്ഞു നിർത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. എന്നാൽ എത്രയെത്ര ചരിത്ര സ്മാരകങ്ങളാണ്,ഇത്തരം അശ്രദ്ധ നശിച്ചു പോകുന്നത്.

ഒരു ദേശത്തിന്റെയും അവിടെ കഴിഞ്ഞു പോന്നിരുന്ന മനുഷ്യ വംശത്തിൻ്റെയും ഇന്നലെകളെ പൂർണമായും റദ്ദു ചെയ്യുന്നുണ്ട് ഇത്തരം അശ്രദ്ധകൾ.

പറഞ്ഞു വന്നത് ഇന്നലെ 850 വർഷത്തോളം പഴക്കമുള്ള ഫ്രാൻസിലെ നേത്രദാം ദേവാലയ ഗോപുരം നവീകരണ പ്രവർത്തനങ്ങൾക്ക് ഇടയിൽ അഗ്നിക്കിരയായി.

Image result for notre dame de parisഇരുന്നൂറ് വർഷത്തെ കൊണ്ട് പണിതു തീർത്ത പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി പൂർത്തിയായ ഫ്രഞ്ച് വിപ്ലവത്തെ ഭാഗീകമായും, രണ്ടു ലോക മഹായുദ്ധങ്ങളെ പൂർണമായും അതിജീവിച്ച ദേവാലയമാണ് അഗ്നിക്കിരയായത്.

Related imageയുദ്ധം, പ്രകൃതിക്ഷോഭം, ഭീകരാക്രമണം, ശ്രദ്ധക്കുറവ് തുടങ്ങി അനവധി കാരണങ്ങൾ മൂലം ചരിത്ര നിർമ്മിതികൾ പലപ്പോഴായി ഇല്ലായ്മ ചെയ്യപെടുന്നുണ്ട്. അതിൻ്റെ ലിസ്റ്റിലേക്ക് ഒന്നു കൂടി.

മാസങ്ങൾക്ക് മുമ്പ് ബ്രസീലിൻ്റെ തലസ്ഥാന നഗരമായ റിയോ ഡി ജെനീറോയിൽ ഇരുന്നൂറ് വർഷത്തോളം പഴക്കമുള്ള നാഷ്ണൽ മ്യൂസിയം അഗ്നിക്കിരയായിരുന്നു.
ഇരുപത് മില്ല്യണിൽ അധികം വരുന്ന ചരിത്ര അവശേഷിപ്പുകളാണ് നിമിഷനേരം കൊണ്ട് ഇല്ലാതായത്.

ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ Natural History Muzeum കൂടിയായിരുന്നു ബ്രസീൽ നാഷണൽ മ്യൂസിയം, ഇന്നോളം കണ്ടെത്തി സംരക്ഷിച്ചു പോന്നിരുന്ന ബ്രസീലിൻ്റെ ചരിത്രവും ശാസ്ത്രവും സാംസ്കാരിക സമ്പത്തുമാണ് നിമിഷങ്ങൾ കൊണ്ട് ഇല്ലാതായത്.

പ്രാചീന അമേരിക്കൻ സംസ്കാരത്തിലെ ലഭ്യമായതിൽ ഏറ്റവും പഴക്കമുള്ള മനുഷ്യ അസ്ഥീകൂടമാണ് ബ്രസീലിലെ ഗുഹകളിൽ നിന്ന് 1975 ൽ ഫ്രഞ്ച്‌ പുരാവസ്തു ഗവേഷക Annette Laming കണ്ടെടുത്ത Luzia Woman എന്ന് നാമകരണം ചെയ്തിട്ടുള്ള 11500 വർഷത്തോളം പഴക്കമുള്ള Human Skelton കത്തിനശിച്ച ചരിത്ര അവശേഷിപ്പുകളും,
ഈജിപ്ഷ്യൻ സംസ്കാരത്തിൻ്റയും, ഡൈനോസറുകളുടെയും ഫോസിലുകളും, അസ്ഥികൂടങ്ങളും നഷ്ടങ്ങളുടെ പട്ടികയിലുണ്ട്.

ചരിത്രത്തിന് പകരം ഐതീഹ്യങ്ങളിലും, കെട്ടുകഥകളിലും അഭിരമിക്കുന്ന മനുഷ്യരുടെ ലോകത്ത് ചരിത്ര അവശേഷിപ്പുകൾ ഇങ്ങനെ അറിഞ്ഞോ അറിയാതെയോ നഷ്ടമാകുന്നത് തന്നെ നിരാശാകരമാണ്…

  • 18
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.