യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ പഠനം നടത്തി ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച സ്റ്റഡി റിപ്പോര്‍ട്ടില്‍ ആണ് ലോകത്ത് നടക്കുന്ന മരണങ്ങളില്‍ 20% വും വിഷം കലര്‍ന്ന ഭക്ഷണം, ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവയില്‍ നിന്നാണെന്നു കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാല്‍ പുകയില കമ്പനികള്‍ എത്രത്തോളം അപകടകാരികള്‍ ആണോ അത്രയും അപകടകാരികള്‍ ആണ് ഈ വിഷം കലര്‍ന്ന ഭക്ഷണ വ്യവസായം എന്നതാണ്.
ഈ റിപ്പോര്‍ട്ട് തയാറാക്കിയതിനെ കുറിച്ച് ഗാര്ഡിയന് പത്രം പറയുന്നത് ഇവര്‍ ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഈ പഠനം നടത്തിയത് എന്നാണ്. പുകവലി കഴിഞ്ഞാല്‍ നമ്മുടെ ആഹാരക്രമമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നത് എന്നും ഗാര്ഡിയന് പറയുന്നു. പരമ്പരാഗതമായ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും മാറി വൈദേശിക ഭക്ഷണ പദാര്‍ത്ഥങ്ങളെ ജനങ്ങള്‍ ആശ്രയിക്കുമ്പോള്‍ ആണ് ഈ അപകടത്തിലേക്ക് ഓരോരുത്തരും വീഴുന്നതെന്നും ഗാര്ഡിയന് വ്യക്തമാക്കുന്നു.
നമുക്ക് ഇന്ന് ലഭ്യമായ മിക്ക ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും പ്രോസസ്ഡ് ഫുഡും പാക്ക് ചെയ്തിരിക്കുന്നത് ഗ്ലൈഫോസൈറ്റ്, കീടനാശിനികള്‍ എന്നിവ ചേര്‍ത്താണ് എന്ന് എത്ര പേര്‍ക്കറിയാം ? ജനിതകമായി രൂപമാറ്റം വരുത്തി ആണ് മിക്കതും വരുന്നതും. പുകയില കമ്പനികള്‍ പോലെ അപകടകാരികള്‍ ആണെങ്കിലും ഇന്നും പുകയില കമ്പനികള്‍ക്ക് നല്കുന്ന അപായ സൂചനകള്‍ ഒന്നും കൂടാതെയാണ് ഈ ഭക്ഷണങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്നത്.
ഇത് സംബന്ധമായി നാച്ചുറല്‍ ന്യൂസ് ഡോട്ട് കോം പുറത്തിറക്കിയ വീഡിയോ കാണാം