PNR വിവരങ്ങള്‍ ഇനി ഗൂഗിള്‍ സെര്‍ച്ചിലും

14


ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മുന്‍കൂര്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ PNR വിവരങ്ങള്‍ ഇനി ഗൂഗിള്‍ സെര്‍ച്ചിലും ലഭ്യമാകും. എങ്ങനെയെന്നല്ലെ? ക്രോം ബ്രൌസര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ സേവനം ലഭ്യമാണ്. അതിനായി ക്രോം ആപ്‌സ്റ്റോറില്‍ നിന്ന് PNR STATUS IN GOOGLE SEARCH എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

PNR വിവരങ്ങള്‍ നല്‍കുന്ന മറ്റു വെബ്‌സൈറ്റുകള്‍ ഉണ്ടെങ്കിലും അവയെല്ലാം സങ്കീര്‍ണവും സമയ നഷ്ടവും ഉണ്ടാക്കുന്നു. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഗൂഗിളില്‍ ‘PNR STATUS’ എന്ന് ടൈപ്പ് ചെയ്താല്‍ മതി. അപ്പോള്‍ സെര്‍ച്ച് ബൊക്‌സിനു താഴെ വരുന്ന ബോക്‌സില്‍ PNR നമ്പര്‍ ടൈപ്പ് ചെയ്ത് ‘GET PNR STATUS’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ PNR വിവരങ്ങള്‍ അവിടെത്തന്നെ കാണുവാന്‍ സാധിക്കും.

ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വീഡിയോ :

[embed  width=”560″ height=”315″ src=”https://www.youtube.com/embed/TmEhBkSzgUU” frameborder=”0″ allowfullscreen][/embed]
ഈ അപ്ലിക്കേഷന്‍ ഏറ്റവും കൂടുതല്‍ ഉപകരിക്കുന്നത് വൈറ്റിങ്ങ് ലിസ്റ്റില്‍(WL) ഉള്ള യാത്രക്കാര്‍ക്ക് ആണ്. കാരണം ഒന്നിലധികം തവണ സ്റ്റാറ്റസ് നോക്കേണ്ടിവരും. ഈ ആപ്പ് അവസാനം ഉപയോഗിച്ച PNR നമ്പര്‍ നിങ്ങളുടെ ബ്രൌസറില്‍ സൂക്ഷിചു വെക്കും. അതിനാല്‍ വീണ്ടും വീണ്ടും നമ്പര്‍ നല്‍കേണ്ടതില്ല. പകരം ‘PNR STATUS’ എന്ന് ഗൂഗ്ലിളില്‍ ടൈപ്പ് ചെയ്താല്‍ മതി.

Disclaimer: ഈ സേവനം ഗൂഗിള്‍ നല്‍കുന്നതല്ല, മലയാളിയും ബാംഗ്ലൂരില്‍ വെബ് ഡിസൈനറും ആയ സുര്‍ജിത്ത് ആണ് ഈ ഉപയോഗപ്രദമായ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ.

Install from App Store :ഇവിടെ ക്ലിക്ക് ചെയ്യുക

Write Your Valuable Comments Below