ഗള്‍ഫുകാരന്റെ ഭാര്യക്കെന്താ കൊമ്പുണ്ടോ?

saudi-women

1977 കളിലാണ് മലബാറുകാരന് തന്റെ ഗള്‍ഫ്‌ സ്വപ്നങ്ങള്‍ക്ക് അടിത്തറ പാകിയത്. അറബിക്ക് അടിമത്വത്തിന്റെ ഒരു ആള്‍ രൂപമായിരുന്നോ മലയാളിയുടെ ആ പറിച്ചിനടല്‍ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അടുക്കളയില് പുകയുടെ ഗന്ഡം മണലാരിണ്യത്തില് വിയര്പ്പഴുക്കുന്നവന്റെ മനസ്സിലേക്ക് ആശ്വാസത്തിന്റെ സുഗന്ഡം. സാമ്പത്തിക സ്രോതസ്സിന്റെ ആണിക്കല്ല് കേരളത്തിന്റെയും ഇന്ത്യയുടെയും മലബാറുകാരന്റെ ചുമലില് എടുത്തറിയപ്പെട്ടു. ബെന്‍സ്‌ കാറുകള് മലയാളിയുടെ പോര്ച്ചുകളില് നിത്യാകാഴ്ചയായി. മലബാറുകാരന് അഹ്ങ്കാരത്തിന്റെ ആള് രൂപമായി എന്ന് മാറിയോ അന്ന് അറബി ചൂഷണത്തിന്റെ ഇരയായി വര്ത്തിച്ചു. കാലം മാറി. മലയാളിയുടെ സ്വപ്നം ഗള്‍ഫ്‌ എന്ന കാന്തിക വലയങ്ങള്ക്കുള്ളിലായി. മുസ്ലിം വീടുകളില് രണ്ടില് ഒരാള് ഗളഫുകാരനാവണം എന്നത് നാടിന്റെ ആവശ്യമായി. സമൂഹത്തിന്റെ പാരന്പര്യ സാംസ്കാരം പിച്ചിചീന്തി. കുട്ടിപ്രായത്തില് ഒരു വീടിന്റെ മൊത്തം ചുമതല അവന്റെ തലക്കടിയിലായി.

ഗള്‍ഫ്‌ അവന്റെ കല്യാണ സ്വപ്നങ്ങള്ക്ക് വേഗത കൂട്ടി. പെണ്ണ് വീട്ടുകാര്ക്ക് നെടുവീര്പ്പിന്റെ തിരിനാളത്തിന് തുടക്കമിട്ടു, സ്ത്രീധന തുകയുടെ നിലവാരം അത്യുന്നതങ്ങളുലെത്തി. പെണ്ണു കെട്ടാന് വേണ്ടി മാത്രം ഗള്ഫിലേക്ക് പറക്കുന്നവരുടെ എണ്ണം ദിനം പ്രതിപെരുകി. സ്ത്രീധന തുകയുടെ ഏറ്റക്കുറച്ചിലുകള്ക്ക് വിരാമമിടാന് വേണ്ടി ഇറങ്ങിത്തിരിച്ചവര്. ഏത് താന്തോന്നിക്കും രണ്ട് മാസം ഗള്ഫില് നിന്നാല് 3 ലക്ഷവും, കാറും പിന്നെ ഡാഷും കിട്ടും എന്ന ചിന്ത.

പുതിയ കച്ചവട സങ്കല്പങ്ങള്‍ (വിസ) മലയാളിയുടെ മനസ്സിലേക്ക് എത്തി. പാശ്ചാത്യ ചിന്തകള് അടുക്കളയില് നിന്ന് അരങ്ങത്തേക്ക് കൂട് മാറി. ഉന്നതങ്ങളില്‍ എത്തിപ്പിടിക്കാനുള്ള അവന്റെ വൃഗൃത ഇന്ത്യന് സാമ്പത്തിക സ്ഥിതിയുടെ മാറ്റു കൂട്ടി. ഗള്‍ഫിന്റെ വരവ് അവന്റെ വിദ്യാഭ്യാസ ചിന്തകള്ക്ക് ഒരു വിലങ്ങുതടിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മലബാര് മുസ്ലിംകള്ക്കിടയില്. കാലം കഴിച്ചു കൂട്ടിയ കാരണവരെ വൃദ്ധ സധനങ്ങളിലേക്ക് പാര്സലയക്കുന്ന യുവത്വത്തിന്റെ മറ്റൊരു മുഖം. അണുകുടുംബങ്ങളുടെ ആധിക്യം മനുഷ്യ ബന്ഡങ്ങളുടെ കെട്ടഴിക്കുന്നു. പൌരാണിക തറവാടിന്റെ പാരന്പര്യത്തെ അണുകുടുംബങ്ങളിലേക്ക് പറിച്ചു നടുന്പോള് നഷ്ടപ്പെടുന്നത് ചാരു കസേരയില് അനന്ത വിഹായസ്സിലേക്ക് കണ്ണും നട്ടിരിക്കുന്ന കാരണവരെ. ഇന്നില് യുവത്വം പൂമുഖത്ത് തെല്ല് അഹങ്കാരത്തോടെ നിവര്ന്നു നില്ക്കുന്നു. ചുറ്റുമതില് അവന്റെ അഹങ്കാരത്തിന്റെ ഉച്ചസ്ഥായിയെ ഇല്ലാതാക്കുന്നു.

കുടുംബത്തിന്റെ ഭരണ സിരാകേന്ദ്രം (സ്ത്രി) അവള് പട്ടണത്തിന്റെ വഴിത്താരകളെ ധന്യമാക്കി. അവളുടെ പര്ദ്ദക്കുള്ളില് മറച്ചിരുന്നത് നഗ്നത മാത്രമായിരുന്നില്ല. ഒരു സമൂഹത്തിന്റെ വിശ്യാസത്തേയും കൂടിയായിരുന്നു. ഇന്ന് അവള് ഗള്ഫുകാരന്റെ ഭാര്യയാണ് താനെന്ന് നാട്ടുകാരെ വിളിച്ചറിയിക്കുന്നു. അവളുടെ മൂഡുപടത്തെ മലീനസമാക്കുന്നു. ജനം അവളെ കാമത്വത്തോടെ നോക്കികാണുന്നു. ഗള്ഫുകാരന്റെ പെണ്ണ് വികാരം തുളിന്പി നില്ക്കുന്ന കാമ പാത്രമാണെന്നാണ് ജന വിചാരം. മലബാരിലെ മുസ്ലിം പെണ്ണ് കാമത്തെ ഒതുക്കിവെക്കുന്നത് തന്റെ പ്രിയതമന് ആറുമാസത്തിലൊരിക്കല് തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ . വര്ഷങ്ങളോളം കുടുംബ ബന്ധങ്ങളുടെ വേലിക്കെട്ടുകളെ അറുത്തുമാറ്റുമാര് മരുഭൂമിയില് വിയര്‍പ്പ് ഒഴുക്കുമ്പോള്‍ അറിയുന്നില്ല തന്റെ ഭാര്യയുടെ സ്വപ്നങ്ങള്. കാത്തിരിപ്പിന്റെ നാളുകള് എണ്ണിത്തീരുന്പോള് സുഖം തേടി ഒാട്ടോക്കാരന്റെ പിന്നാലെ പോകുന്നത് ഭര്ത്താവ് എന്ന ആണിന്റെ മാത്രം തെറ്റ്.

കല്യാണം കഴിഞ്ഞ് കൊതിതീരും മുന്പേ (ഒരു ആഴ്ച) പിഴുതെറിയുന്ന രണ്ട് ഹൃദയങ്ങളുടെ വേദന ഒരു അറബിക്കും മനസ്സിലാവില്ല. ഫോണ് തലക്കടിയില് വെച്ച് കിടന്നുറങ്ങുന്ന പാവം. ഒരു മിസ്ഡ് കോളിലൂടെ തന്റെ വികാരത്തെ അടിച്ചമര്ത്തുന്ന പ്രവാസി. പ്രവാസം ഒരു സ്ത്രീയെ തടവറക്കുള്ളിലാക്കുമോ.

അമ്മായിഅമ്മ പോര്, നാത്തൂന് പോര് ഈ രണ്ട് വിഷയങ്ങളുടെ ചര്‍ച്ച മോഡേണ് പെണ്ണിനെ അപ്രസക്തമാക്കുന്നു. അമ്മായിഅമ്മയുടെ കുശുമ്പിനെ തന്റെ കാല്ചുവട്ടിലാക്കുന്ന സാംസ്കാരമാണ് എവിടെയും. അവള്ക്ക് പ്രതികരണ ശേഷി കൈവരുന്നു. നാലു ചുമരുകള്ളില് നിന്ന് പുറത്തുവരുന്പോള് ഇത് പ്രവാസിയുടെ നന്മയുടെ പര്യായമായി ചൂണ്ടിക്കാണിക്കാമോ..?

അവ്ള് ഒരു അമ്മയാണ്, കുടുംബത്തിന്റെ അത്താണിയാണ്, സ്നേഹത്തിന്റെ പര്യായമാണ്, നിങ്ങള് അടുത്തിരിക്കുന്പോല് അവള് വേദനകളെ മറക്കുന്നു. നിങ്ങളായിട്ട് അവളെ തടവറക്കുള്ളിലേക്ക് വലിച്ചെറിയരുത്. പ്രവാസം അതിന് ഒരു ഭൂഷണമല്ല.

Write Your Valuable Comments Below