പുഴുപുലികൾ

ഞാനരിയും കുരലുകളെല്ലാം
എന്റേതോ പൊന്നച്ഛാ
നീയരിയും കുരലും ചങ്കും
എല്ലാരുടേം പൊൻ മകനേ

ഞാനേന്തിയ ചാറും ചെറവും
മധുവല്ലേ പൊന്നച്ഛാ‍
നീ മോന്തിയ മധു നിൻ ചോര ,
ചുടു ചോര പൊൻ മകനേ

നാം പൊട്ടിയ പൊക്കാളിക്കര
നാം പൊട്ടിയ പൊക്കാളിക്കര
എങ്ങേപോയ് നല്ലച്ഛാ
നീ വാരിയ ചുടുചോറൊപ്പം
വെന്തേ പോയ് നന്മകനെ

അക്കാണും മാമലയൊന്നും

നമ്മുടേതല്ലെൻ മകനേ

ഈ കായൽ കയവും കരയും
ആരുടെയുമല്ലെൻ മകനേ
പുഴുപുലികൾ പക്കി പരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാല പരദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം

നരകിച്ചു പൊറുക്കുന്നിവിടം
ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം
ഇഹലോകം എൻ തിരു മകനേ