Share The Article


പുരുഷൻ,സ്ത്രീ,ട്രാൻസ്ജെൻഡർ എന്നതിലുപരി ഓരോ വ്യക്തികളായി മനുഷ്യരെ കാണാൻ സാധിക്കാത്തതിന്റെ പ്രശ്നമാണ് നമ്മൾ ചുറ്റിനും കാണുന്നത്. ഈ മൂന്നുവിഭാഗങ്ങളിൽ തനിക്കാണ് എല്ലാത്തിന്റെയും മേധാവിത്വം എന്ന് പുരുഷൻ സ്വയം ധരിക്കുന്നു. തന്റെ കയ്യൂക്കും പ്രകൃതിയുടെ ലൈംഗികവികൃതികളും കൂടി അവൻ അതിൽ കലർത്തി പ്രകടിപ്പിക്കുമ്പോൾ സമൂഹമായാലും അതിന്റെ ഇ- പകർപ്പായ എഫ്ബി ആയാലും അരക്ഷിതാവസ്ഥയിൽ ആകുന്നു.

ഏതെങ്കിലും ഒരു പുരുഷനെ ലൈംഗികപരമായി അവഹേളിക്കുന്നത് കണ്ടിട്ടില്ല. അഥവാ ഒരുവനെ അവഹേളിച്ചാലും അവന്റെ അമ്മയോ ഭാര്യയോ മകളോ സഹോദരിയോ ആയിരിക്കും ആ അവഹേളനം അനുഭവിക്കേണ്ടിവരിക. അവിടെയും സ്ത്രീതന്നെ ബലിയാടാകുന്നു. സ്ത്രീകളുടെ ലൈംഗികഭാഗങ്ങളെ പേരെടുത്തുപറഞ്ഞു ഹീനമായി പരിഹസിച്ചും, അവളെ ‘വെടി’ എന്നും ‘പടക്കം’ എന്നുമൊക്കെ അധിക്ഷേപിച്ചു ‘സദാചാര’ലംഘനം ആരോപിച്ചും ഞരമ്പുരോഗികൾ കൂടുതൽ യാഥാസ്ഥിതികരായി പരിഷ്കൃതസമൂഹത്തെ പരിഹസിച്ചു വാഴുകയാണ്. എഫ്ബിയിൽ എവിടെ നോക്കിയാലും ഈ അവഹേളനത്തിന് അവൾ ഇരയാകുന്നു. പുരുഷനില്ലാത്ത എന്ത് മാന്യതയാണ്‌ സ്ത്രീയ്ക്ക് വേണ്ടത്.

ഉള്ളിലെ മതബോധത്തിൽ നിറയുന്ന ചാണക ചിന്തകൾ ആണ് ഇതിനു പ്രേരിപ്പിക്കുന്നത്. ഒരുമതവും സ്ത്രീയെ സമത്വത്തോടെ കാണാൻ പറയുന്നില്ല. അവളെ സംരക്ഷിക്കണം എന്നു പറയുമ്പോൾ തന്നെ അത് പുരുഷന്റെ സ്വാർത്ഥതയുടെയും ആജ്ഞയുടെയും തുറുങ്കിൽ ആണെന്നതാണ് സത്യം. ലൈംഗികദാരിദ്രം മറ്റെല്ലാ ദാരിദ്ര്യത്തെയും പോലെയല്ല. അത് പുരുഷനെ സദാചാരപോലീസാക്കി മാറ്റുന്നു, അസ്വസ്ഥനും ആക്രമണകാരിയും ആക്കിമാറ്റുന്നു. ആണുംപെണ്ണും ഒരുമിച്ചു നടക്കുന്നതുകാണുമ്പോൾ അവന്റെ ലൈംഗികവിശപ്പിന്റെ ഉദരത്തിലെ കുരുക്കൾ പൊട്ടിഒലിക്കുന്നു.

‘കൂട്ടിക്കൊടുക്കാൻ’ ആണില്ലാതെ പെണ്ണിന് വ്യഭിചാരം നടത്താനാകില്ല. സ്വന്തം ഭാര്യയെ വരെ പണയംവച്ച അധമന്മാർ ആണ് എക്കാലത്തെയും പുരുഷന്മാർ. അത് ഇതിഹാസം എഴുതിയ കാലത്തിൽ നിന്നും ഇന്നും മാറ്റംവന്നിട്ടില്ല എന്നുമാത്രമല്ല വൻതോതിൽ വർദ്ധിക്കുകയും ചെയ്‌തിട്ടുണ്ട്. അമ്മയോടും മകളോടും സഹോദരിയോടും വരെ കാമം തോന്നുന്നവർ ആരെയാണ് സദാചാരം പഠിപ്പിക്കാൻ നടക്കുന്നത്. ഒരുവൻ തെരുവിലേക്കിറങ്ങുമ്പോൾ അവിടെ കാണുന്ന സ്ത്രീകളെ ഒക്കെ മനസ്സാൽ മോഹിയ്ക്കും. അതിൽ തെറ്റുമില്ല .എന്നാൽ മോഹത്തിന്റെ പ്രയോഗികതകൾ ആണുംപെണ്ണും ഒന്നിച്ചു ചെയ്‌തു കഴിയുമ്പോൾ അവൾമാത്രം തെറ്റുകാരിയാകുന്നെങ്കിൽ പുരുഷാ നിന്റെ കാഴ്ചപ്പാടിനാണ് മാറ്റം വരേണ്ടത്.

ഒരു സ്ഖലനശേഷം നിരായുധനാകുന്ന നിന്റെ അപകർഷതകൾ താങ്ങാനുള്ള, ഹൃദയമില്ലാത്ത ചുമടുതാങ്ങി കല്ലുകൾ അല്ല സ്ത്രീ. മതബോധവും വിശ്വാസബോധവും വൃദ്ധനടന്മാരുടെ ഫ്ലൂട്ട് വായിക്കാനുള്ള മോഹവും അല്ലാതെ യുവതലമുറയിലെ പല പുരുഷന്മാർക്കും മറ്റൊന്നും ചിന്തിക്കാനില്ലാത്ത അവസ്ഥയാണ്. നിന്നോടൊക്കെ പറയാനുള്ളത് ഒന്നുമാത്രം ലിംഗവിശപ്പു് അധികരിക്കുമ്പോൾ എഫ്ബിയിൽ കയറാതിരിക്കുക. കൈകൾ സ്ട്രോങ്ങല്ലേ പിന്നെന്താ. പോയി സ്വയംഭോഗം ചെയ്തിട്ട് കയറിയിരിക്കുമ്പോൾ മനസിലെ വൈകൃതങ്ങൾ ഇല്ലാതാകും. അല്ലാതെ അതെല്ലാം കൊണ്ട് എഫ്ബിയിൽ വിസ്സർജ്ജിച്ചു ഇവിടെ മലിനമാക്കുകയല്ല ചെയ്യേണ്ടത്.

(കുടുംബത്തിലായാലും ജീവിതത്തിലായാലും സമൂഹത്തിലായാലും എന്നോട് അങ്ങേയറ്റം കരുണയും സ്നേഹവും കാണിച്ചിട്ടുള്ളത് കൂടുതലും സ്ത്രീകൾ ആണ്. ഞാൻ എന്നും അവരോടു ഐക്യപ്പെട്ടിരിക്കും. )

  • 1
    Share