ഈ കാറ് ഓടിക്കാന്‍ നിങ്ങള്‍ അല്പം വിയര്‍ക്കേണ്ടി വരും…

59

Future-People-Introduces-Zeppelin-and-Cyclone-Human-Powered-Vehicles-610x406

പെട്രോളിന്‍റെയും ഡീസലിന്റെയും വിലകുറഞ്ഞിട്ടും, വൈദ്യുതിവണ്ടികള്‍ക്കോ മറ്റും ഉള്ള ആവശ്യകത മാറുന്നില്ല. ഇപ്പോള്‍ വാങ്ങുന്ന ആളുടെ ശരീരസംരക്ഷണം കൂടി നോക്കിയാണ് കാറുകള്‍ നിര്‍മ്മിക്കുന്നത്.

ഡിട്ട്രോയിറ്റില്‍ നടന്ന ഓരു ഓട്ടോ പ്രദര്‍ശനത്തിലാണ് കാണികളെ അമ്പരിപ്പിച്ച “സൈക്ലോണ്‍” എന്ന കാര്‍ നിര്‍മ്മാതാക്കളായ  “ഫ്യൂച്ച്‍ പീപ്പിള്‍” അവതരിപ്പിച്ചത്. മറ്റുവണ്ടികളല്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നത് ഇതിന്‍റെ പ്രവര്‍ത്തനരീതി തന്നെയാണ്. പെട്രോളും ഡീസലും,വൈദ്യുതിയുമല്ലാത്ത ഒരു ഇന്ധനമാണ് ഈ കാറിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരിക്കലും തീര്‍ന്നുപോകാന്‍ സാധ്യതയില്ലാത്ത ഈ ഇന്ധനം നമ്മുടെ ശക്തിതന്നെയാണ്.

Future-People-Introduces-Zeppelin-and-Cyclone-Human-Powered-Vehicles4

അതെ നമ്മള്‍ സൈക്കിള്‍ ചവുട്ടുന്നത് പോലെ ചവിട്ടിയാലെ ഈ കാര്‍ ചലിക്കുകയുള്ളൂ. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ഈ വണ്ടിയുടെ പരമാവധി വേഗം. തീരെ ഭാരമില്ലാത്ത വസ്തുക്കളായ അലുമിനിയം, പോളി കാര്‍ബോനേറ്റ് തുടങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വണ്ടിയുടെ ഭാരം 123 കിലോ മാത്രമാണ്.

യാത്രചെയ്യുന്ന 2 പേരും അവരുടെ മുന്നിലുള്ള പെഡലുകള്‍ ചവിട്ടണമെന്നതിനാല്‍ ഡ്രൈവര്‍ ആരെന്നു പറയാന്‍ സാധിക്കില്ല. ഒരു 750 വാള്‍ട്ട് ഇലക്ട്രിക് എഞ്ചിനും ഇവരുടെ സഹായത്തിനുണ്ട്. ഈ വണ്ടിയെ കാര്‍ ആയി അംഗീകരിക്കാന്‍ ഇതുവരെയും അമേരിക്കന്‍ മോട്ടോര്‍ വകുപ്പ് തയാറായിട്ടില്ല . ഇപ്പോഴും ഒരു സൈക്കിള്‍ എന്ന പരിഗണന മാത്രമേ ഈ വണ്ടിക്കുള്ളു എന്നതിനാല്‍ ഈ വണ്ടി ഓടിക്കാന്‍ ലൈസന്‍സിന്‍റെയൊ മറ്റോ ആവശ്യം വരുന്നില്ല.

Future-People-Introduces-Zeppelin-and-Cyclone-Human-Powered-Vehicles2-610x406

എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഉടനെ തന്നെ കാര്‍ വിപണിയിലിറക്കും എന്നാണ് കമ്പനി അതികൃതര്‍ പറയുന്നത്.

Write Your Valuable Comments Below