Share The Article

42 വയസുള്ള സദ്ദാം 1979 ജൂലൈ 17ന് അധികാരമേൽക്കുമ്പോൾ ഇറാഖ് സമ്പന്നമായിരുന്നു.എണ്ണപ്പണം രാജ്യത്തിന്റെ നന്മയ്ക്കായാണ് ബാത്തിസ്റ്റുകൾ ഉപയോഗിച്ചത്.നഴ്സറി മുതൽ സർവകലാശാല വരെയുള്ള സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിൽസ, കുറഞ്ഞ ചിലവിൽ ഭക്ഷണം, എല്ലാംകൊണ്ടും സമ്പന്നം. ബാത്ത് പാർട്ടിയുടെ ഭൂപരിഷ്കരണ നിയമം അതിൽ പ്രധാനമാണ്.കൂടുതൽ ഭൂമിയുള്ളവരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് കൃഷിക്കാർക്ക് നൽകി.ഭൂപ്രഭുക്കൻമാർക്ക് നഷ്ടപരിഹാരമൊന്നും കൊടുക്കാതെയായിരുന്നു അത്.കൃഷി സൗകര്യങ്ങൾക്ക് സഹകരണ സംഘങ്ങളുണ്ടാക്കി. ആധുനിക കൃഷി ഉപകരണങ്ങൾ കൃഷിക്കാർക്ക് നൽകുകയും ചെയ്തു.
സാക്ഷരത എടുത്തു പറയേണ്ട ഒന്നാണ്.മുതിർന്നവരെ സാക്ഷരത പഠിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതിനു സദ്ദാം കണ്ടെത്തിയ മാർഗം ഭീഷണിയായിരുന്നു. എഴുത്തും വായനയും പഠിക്കാത്തവരെ ജയിലിലടയ്ക്കുമെന്ന് ഉത്തരവ് ഇറക്കിയതോടെ സ്ഥിതി മാറി. പിന്നീട് അത്ഭുതമായിരുന്നു.ഇറാഖികൾ കൂട്ടത്തോടെ പഠിക്കാൻ ആരംഭിച്ചു. വലിയ വിജയമായിരുന്നുവത്.സാക്ഷരതാ പ്രവർത്തനങ്ങൾക്ക് സദ്ദാമിന് യുനെസ്കോയുടെ അവാർഡും ലഭിക്കുകയുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ തല്പരനായ സദ്ദാം മികച്ച ഉപകരണങ്ങൾ വിദേശങ്ങളിൽ നിന്നും വാങ്ങുകയും സ്വന്തമായി നിർമിക്കുവാനും ശ്രമിച്ചു.വിദേശ ശാസ്ത്ര സാങ്കേതിക വിദഗ്ദരെ ഇറാഖിലേക്ക് ക്ഷണിച്ച് പ്രവർത്തന സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു.

Vinoj Appukuttan

1982 ൽ ഇറാൻ – ഇറാഖ് യുദ്ധസമയത്ത് ബാഗ്ദാദിന് വടക്കുള്ള ദുജൈലിൽ സന്ദർശനം നടത്തവെ വെടിവെയ്പ്പുണ്ടായി.തുടർന്ന് അവിടെയുള്ള 140 ലേറെ ഷിയാകളെ പട്ടാളം പിടികൂടി വധിച്ചു. കുറച്ച് പേർ തടവിലാക്കപ്പെടുകയും കൃഷിസ്ഥലങ്ങൾ നശിക്കപ്പെടുകയും ചെയ്തു. ഇതായിരുന്നു പ്രധാനമായും സദ്ദാമിനും മറ്റു ഏഴു പേർക്കുമെതിരെയുള്ള കുറ്റം.1988 ൽ ഒരു ലക്ഷത്തിലേറെ കുർദ് വംശജരെ കൊലപ്പെടുത്തിയത് വേറെ.ദുജൈൽ കേസ് വിചാരണ തുടങ്ങിയത് 2005 ഒക്ടോബറിലായിരുന്നു. വധശിക്ഷ വിധിച്ചത്.2006 നവംബർ 5 നും.

ബാത്ത് പാർട്ടിയുടെ ഭരണത്തെ എതിർക്കുന്നവരെയെല്ലാം സദ്ദാം വകവരുത്തി.കുർദുകളേയും ഷിയാ മുസ്ലിം വിഭാഗങ്ങളേയും പിടികൂടി പരസ്യമായി തൂക്കിലേറ്റുകയും പരസ്യമായി തന്നെ വെടിവെച്ചു കൊല്ലുകയും ചെയ്തു. എതിർക്കുന്നവർക്കുള്ള മുന്നറിയിപ്പായിരുന്നു അത്
1980 സെപ്റ്റംബർ 22 ന് ഇറാനുമായി യുദ്ധം തുടങ്ങി.1990 ഓഗസ്റ്റ് 2 ന് കുവൈറ്റ് കീഴടക്കി. യുദ്ധത്തിന് സദ്ദാമിന്റേതായ ന്യായീകരണമുണ്ടായിരുന്നു.ഇറാൻ യുദ്ധം 1988 ൽ ഐക്യരാഷ്ട്രസഭ ഇടപ്പെട്ട് നിർത്തി.കുവൈറ്റ് യുദ്ധം നിർത്താൻ അമേരിക്ക ഐക്യരാഷ്ട്ര സേനയുമായി രംഗത്തെത്തി.30 ലേറെ രാജ്യങ്ങളിൽ നിന്നായി 7 ലക്ഷത്തോളം സൈനികർ ഇറാഖിനെ തുരത്തി.ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം എന്ന് പേരിട്ട ആക്രമണ രീതി 4 ദിവസത്തിനുള്ളിൽ ഇറാഖ് പിൻമാറി.ഒരു ലക്ഷത്തോളം ഇറാഖി സൈനികർ കൊല്ലപ്പെട്ടു.സാധാരണക്കാർ വേറേയും.
1987 ൽ അതിർത്തി ഗ്രാമമായ ഹലാബ് ജയിൽ വിഷവാതകത്തിലൂടെ 5000 കുർദുകളെ കൊന്നൊടുക്കി,കിർകുക്കിൽ അവരുടെ വംശീയ ഉൻമൂലനം നടത്തി,കുർദ് ഗോത്രമായ ബർസാനികളുടെ കൂട്ടക്കൊല, സമാറ- ഫലൂജ- ബലാദ് ഗോത്രങ്ങൾക്കെതിരെയുള്ള ക്രൂരതകൾ, രാഷ്ട്രീയ എതിരാളികളേയും ന്യൂനപക്ഷങ്ങളേയും നിലംപരിശാക്കിയതൊക്കെ സദ്ദാമിന്റെ പേരിലുള്ള കുറ്റപത്രത്തിലുണ്ടായിരുന്നു. കോടതിയിലാകമാനം നാടകീയ രംഗങ്ങളായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞ ജഡ്ജിയുടെ വാക്കുകൾ പുച്ഛിച്ചു തള്ളി.സൈനികർ ബലപ്രയോഗത്തിലൂടെയാണ് എഴുന്നേൽപ്പിച്ചത്. ജഡ്ജിയുടെ നേരെ പലപ്പോഴും വിരൽ ചൂണ്ടി ക്ഷുഭിതനായി സംസാരിച്ചു. സദ്ദാമിനും അർധസഹോദരൻ ബർസാൻ ഇബ്രാഹിമിനും മുൻ ചീഫ് ജസ്റ്റിസ് അവാദ് അൽബന്ദറിനും വധശിക്ഷ വിധിച്ചപ്പോഴും സദ്ദാമിന് കൂസലൊന്നുമില്ലായിരുന്നു. ഉറച്ച സ്വരത്തിൽ അല്ലാഹു അക്ബർ ഇറാഖ് നീണാൽ വാഴട്ടെ എന്നാണ് കോടതിയിൽ അന്ന് പറഞ്ഞത്.കഴുത്തിൽ തൂക്കുകയർ വീണപ്പോഴും അതേ വാക്കുകൾ ആവർത്തിച്ചു.

Vinoj Appukuttan

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.