Share The Article

ആത്മവിശ്വാസത്തിന്റെയും കഠിനപ്രയത്നത്തിന്‍റെയും അര്‍പ്പണ ബോധത്തിന്റെയും പ്രതീകമായൊരു മലയാളി.

രാജ്യത്തെ ആദ്യ ദളിത് വനിതാ പൈലറ്റായി മാറിയ തൃശ്ശൂര്‍ സ്വദേശിനി ഗായത്രി സുബ്രന്‍. പ്രാരാബ്ദങ്ങള്‍ക്കിടയിലും ആകാശം മുട്ടെ സ്വപ്‌നം കണ്ട് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഗായത്രി.

തൃശൂര്‍ ചാലക്കുടി കുഞ്ഞുകുഴിപ്പാടം പാപ്പണയില്‍ സുബ്രന്റെയും ശകുന്തളയുടെയും ഏകമകളാണ് ഗായത്രി.

കുഞ്ഞുനാളില്‍ ഓലമേഞ്ഞ കുടിലിൽ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നിമറഞ്ഞു പോകുന്ന വിമാനത്തിന്റെ വെളിച്ചമാണ് ഗായത്രിയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. വർഷങ്ങൾ കഴിയും തോറും ആഗ്രഹം ലക്ഷ്യമായി മാറി. ഇരുപതാമത്തെ വയസില്‍ ഗായത്രി സുബ്രന്‍ പൈലറ്റായി ലക്ഷ്യം കൈവരിച്ചു.

ഗായത്രിയുടെ അച്ഛൻ സുബ്രന്‍ കെഎസ്എഫ്ഇയില്‍ ചിട്ടി ഏജന്റാണ്. രണ്ടു സെന്റ് സ്ഥലവും അതിലൊരു ചെറിയ വീടുമാണ് ആകെയുള്ള സമ്പാദ്യം. അമ്മ ശകുന്തളയും തളര്‍ന്നുകിടക്കുന്ന അമ്മൂമ്മ വള്ളിക്കുട്ടിയുമാണ് ഗായത്രിയുടെ കൂട്ട്. ഇല്ലായ്മകളിലും പഠനത്തിന് ഏറെ പ്രോത്സാഹനം നൽകി.

ഒറ്റ ദിവസം കൊണ്ട് ഒരു റോമാനഗരം തീര്‍ക്കാനുള്ള ഈ ഇച്ഛാശക്തി ഗായത്രിയില്‍ കുഞ്ഞുന്നാളിലേ ഉരുവപ്പെട്ടിരുന്നു! ‘എല്ലാ കഴിവുകളും എല്ലവരിലും തുല്യമാണ്’ (സംവരണം കഴിവില്ലാത്തവര്‍ക്കു കൊടുക്കുന്ന ഔദാര്യമല്ല എന്നു സമര്‍ത്ഥിക്കുന്നിടത്ത്) എന്ന് നിരീക്ഷിച്ച ഡോ. ബി ആര്‍ അംബേഡ്കറുടെ പേരില്‍, മറ്റൊരു ദലിത് വനിതയായ കല്പനാ സരോജ് നിര്‍മിക്കുന്ന വിമാനത്താവളത്തില്‍ നിന്നു തന്നെയാവട്ടെ ഗായത്രി സുബ്രന്റെ ആദ്യ വിമാനം പറത്തല്‍ എന്നും ആശംസിക്കുന്നു.

Article by  Muhammed Sageer Pandarathil
  • 6
    Shares