Share The Article

നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് IAS നേടിയ Sree Dhanya എന്ന മിടുക്കിയെ നേരില് സന്ദ൪ശിച്ചു അഭിനന്ദിച്ചു.(വയനാട്ടില് നിന്നും ആദ്യ വിജയി )..അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ സാധിച്ചതില് തനിക്കു അഭിമാനമുണ്ടായെന്നും അവരും, മാതാ പിതാക്കളും ,മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ തന്നെ സ്വീകരിച്ചെന്നും വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില് താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവരീ വിജയം കൈവരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്. കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില് സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാ൯ സാധിക്കാത്തതില് എനിക്ക് ഇപ്പോള് വിഷമമുണ്ട്.ഇനിയും നിരവധി പ്രതിഭകള് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

VIDEO