ജ്വല്ലറിയിലേക്ക് അത്ഭുതത്തോടെ നോക്കി നിന്ന തൊഴിലാളിയെ കളിയാക്കി; ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ചത് നോക്കൂ

11

saudi-worker

ഒരു ട്വിറ്റെര്‍ യൂസറാണ് ഈയടുത്ത് ഒരു സൗദി ക്ലീനിംഗ് തൊഴിലാളിയുടെ ഫോട്ടോ ട്വിറ്റെറില്‍ പോസ്റ്റ്‌ ചെയ്തു കൊണ്ട് അയാളെ കളിയാക്കിയത്. ഒരു ജ്വല്ലറിയുടെ പുറത്ത് നിന്ന് കൊണ്ട് ആ ഷോപ്പില്‍ ഡിസ്പ്ലേ ചെയ്ത ആഭരണങ്ങളിലേക്ക് അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ആ തൊഴിലാളിയുടെ ഫോട്ടോ വൈറലായി മാറിയതോടെ അദ്ദേഹത്തിന് പിന്തുണയുമായി ആയിരങ്ങള്‍ രംഗത്ത് വരികയായിരുന്നു.

ഫോട്ടോ ട്വിറ്റെറില്‍ പോസ്റ്റ്‌ ചെയ്തു കൊണ്ട് അദ്ധേഹത്തെ കളിയാക്കിയ മനുഷ്യന്‍ പറഞ്ഞത് അവന്റെ അതിര് അത് നോക്കി നില്‍ക്കുക എന്നത് മാത്രമാണ് എന്നതായിരുന്നു. അത് കഴിഞ്ഞു ഒരു ചിരിയും കക്ഷി പാസാക്കി. അതും ട്വിറ്റെറിലൂടെ തന്നെ.

എന്നാല്‍ ഫോട്ടോ ഫോട്ടോ വൈറലായി മാറിയതോടെ അദ്ധേഹത്തെ കണ്ടു പിടിക്കാന്‍ സൗദി ട്വിറ്റെര്‍ ഉപഭോക്താക്കള്‍ രംഗത്തിറങ്ങി. അതിലൊരു മനുഷ്യന്‍ പറഞ്ഞത് അദ്ധേഹത്തെ കണ്ടു പിടിക്കുവാന്‍ ദയവായി സഹായിക്കൂ. അങ്ങിനെ ആണെങ്കില്‍ താന്‍ അയാള്‍ക്ക് ഒരു വിലകൂടിയ ആഭരണം ഫ്രീയായി നല്‍കുവാന്‍ തയാറാണ് എന്നാണ്.

ഈ ട്വീറ്റ് സൌദിക്കാര്‍ വ്യാപകമായി റീട്വീറ്റ് ചെയ്തതോടെ സൌദിയിലെ റിയാദ് പ്രദേശത്തെ ഒരു മാര്‍ക്കറ്റില്‍ വെച്ച് അദ്ധേഹത്തെ ആരോ കണ്ടു പിടിക്കുകയും മുകളിലെ ട്വീറ്റിന്റെ ഉടമയെ വിവരം അറിയിക്കുകയും ചെയ്തു.

പിന്നീട് സംഭവിച്ചതാണ് ചുവടെ ട്വീറ്റില്‍ നിങ്ങള്‍ കാണുന്നത്.

ആ സൗദി ട്വിറ്റെര്‍ യൂസര്‍ ഈ തൊഴിലാളിക്ക് അദ്ദേഹം നോക്കി നിന്ന ആഭരണം തന്നെ വാങ്ങി നല്‍കുകയായിരുന്നു.  സംഭവം അവിടെ അവസാനിച്ചില്ല എന്നതാണ് സത്യം. അറബികള്‍ ദാനശീലരാണ് എന്ന ചൊല്ല് സത്യമാക്കി കൊണ്ട് പലരും ഓഫര്‍ മഴയാണ് പിന്നെ പെയ്യിച്ചത്.

ഇയാളും ആഭരണം ആണ് ഇദ്ദേഹത്തിനു ഓഫര്‍ ചെയ്തത്. മറ്റൊരു യൂസര്‍ ഓഫര്‍ ചെയ്തത് 500 റിയാലായിരുന്നു.

ഓഫറുമായി വേറൊരാളും രംഗത്ത് വന്നു. ആ ട്വീറ്റ് ചുവടെ.

സോഷ്യല്‍ മീഡിയ ചുമ്മാ തെറി പറയാനും അനാവശ്യം ചെയ്യാനും ഉള്ളതല്ലെന്നും ഇങ്ങനെ മറ്റുള്ളവര്‍ക്ക് ഗുണമുള്ള കാര്യം ചെയ്യാനും അതുപയോഗിക്കാം എന്നുമാണ് ഈ സൌദിക്കാര്‍ നമുക്ക് കാണിച്ചു തന്നിരിക്കുന്നത്.

Write Your Valuable Comments Below