Share The Article

Shanavas S എഴുതുന്നു 
Shanavas S
Shanavas S

ജൂതന്മാരുടെ ചില ആചാരങ്ങൾ

ലോകത്തിലെ തന്നെ പുരാതന മതങ്ങളിൽ ഒന്നാണ് ജൂതമതം .ദൈവത്താൽ നേരിട്ടു തിരഞ്ഞെടുക്ക പെട്ടവർ എന്നാണ് അവരുടെവാദം. ഇതു ഒരു കട്ട കോമഡി തന്നെ ആണ് ഇൻഡ്യയിലെ ബ്രാഹ്മണൻമ്മാർ തങ്ങൾ ദൈവത്തിന്റെ അതായത് ബ്രഹ്മാവിന്റെ മുഖത്തു നിന്നും ഉണ്ടായി എന്ന് പറയുന്ന കഥ പോലെ തന്നെ. എല്ലാം കഥയല്ലേ നമുക്കു അങ്ങനെ തന്നെ പോകാം .കഥയിൽ ചോദ്യമില്ലല്ലോ ജൂതനമ്മാരുടെ ചില ആചാര രീതികൾ നോക്കാം.
**************************
സ്ത്രീയുടെ പ്രസവം കുട്ടിയുടെ ജനനം
**********************
1)പ്രസവിച്ചു വീണാലുടൻ കുട്ടിയെ കുളിപ്പിച്ച് ഉപ്പുവെള്ളം പുരട്ടി തുണിയിൽ ചുറ്റി കിടത്തുകയാണ് (എന്തിന് ആണ് എന്ന് ചോദിച്ചാൽ പല തരത്തിലുളള വ്യാഖ്യാനങ്ങൾ അണ്ണാൻമ്മാരുടെ തലമൂതിൽ കാണാം എന്തയാലും ചെകുത്താൻ അഥവാ അവരുടെ ലൂസിഫർ ആയ അഷ്മദോഷ് കുട്ടിയെ സമീപിക്കാതെ ഇരിക്കാൻ വേണ്ടിയാണ് എന്നാണ് തള്ള്) ഇതാണ് ആദ്യ പരിപാടി
2)ജനിച്ചു എട്ടാംപക്കം കുഞ്ഞിന്റെ ചേലാകർമ്മം നടത്തും.ആ ദിവസം ശാബ്ബത്താണെങ്കിൽ പോലും അവര്‍ അതിന് മുടക്കം വരുത്തുകയില്ല .അതേ ദിവസം തന്നെയാണ് കുഞ്ഞിന് പേരിടുന്നതും
(ചാക്കോ നോട്ട് ദി പോയിന്റ് കാരണം അബ്രഹാം ദൈവ ഉടമ്പടി ആണ് അത്) .
3)മൂന്നുവയസ്സുവരെ മുലപ്പാൽ മാത്രമാണ് കുഞ്ഞിന് ഭക്ഷണം .മൂന്നുവയസ്സ് തികയുമ്പോൾ ആഘോഷമായി കുഞ്ഞിന്റെ “ഉണൂട്ടൽ” നടത്തും
4)ആൺകുട്ടികൾ അഞ്ചുവയസ്സുമുതൽ ചില സ്ഥലങ്ങളിൽ നാലു വയസ് എന്നും പറയുന്നു എന്തയാലും ആചാരം അല്ലെ അങ്ങനെ പോട്ടെ പിതാവിന്റെ നിയന്ത്രണത്തിലാണ് വളരുക .5)വിദ്യാഭ്യാസമെന്ന നിലയില്‍ പ്രധാനമതകാര്യങ്ങളും മോശയുടെ ന്യായപ്രമാണങ്ങളും നിർബന്ധമായും പഠിച്ചിരിക്കണം തുടർന്നുള്ള പഠനത്തിനായി പുരോഹിതർ നടത്തുന്ന സ്ക്കൂളുകളിൽ ചേരാം ആദ്യ കാലം ആവർത്തിച്ചു പഠിപ്പിച്ചു മനപാടമാക്കുന്ന പരിപാടി ആണ് നിലനിന്നിരുന്നത്

6)പെൺകുട്ടികളുടെ കാര്യത്തില്‍ കഠിനമായ നിയന്ത്രണങ്ങളാണുള്ളത്. പ്രായപൂർത്തിയാകും വരെ പുറത്ത് പോയി വെള്ളം കോരാൻ പോലും അവരെ അനുവദിക്കുകയില്ല സ്ത്രീകളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഏർപ്പാട് ആണ് ജൂതൻമ്മാർ സ്വീകരിച്ചു പൊന്നിരുന്നത് പർദ സിസ്റ്റം വരെ ഉണ്ടായിരുന്നു
7) സ്ത്രീകളുടെ ഏററവും വലിയ വിദ്യാഭ്യാസം വിവാഹക്കാലം വരെ വീടിനുള്ളിൽ മാതാവിന്റെ നിയന്ത്രണത്തിൽ ഗൃഹഭരണവും പാചകവും പരിശീലിക്കും കാരണം സ്ത്രീകളുടെ പ്രധാന ജോലി ഭർത്താവിനെ നോക്കുക കുട്ടികളെ പ്രസവിക്കുക അവരെ നോക്കുക സിംപിൾ ആയി പറഞ്ഞാൽ നമ്മുടെ കുല സ്ത്രീ
8)സമ്പന്നരാണെങ്കിൽ ചില കാര്യങ്ങൾ അനുവധിച്ചിട്ടുണ്ട് നടനവും സംഗീതവും പരിശീലിക്കാം .

9)ഒരു സ്ത്രീ പ്രസവിച്ചാൽ ഏതാനും ദിവസങ്ങളിലേക്ക് അവര്‍ അശുദ്ധയാണെന്ന് പരിഗണിക്കപ്പെടുന്നു .ആൺകുഞ്ഞിനെയാണ് അവള്‍ പ്രസവിച്ചിട്ടുള്ളതെങ്കിൽ ആദ്യം ഏഴുദിവസവും അനന്തരം മുപ്പത്തിമൂന്ന് ദിവസവും അശുദ്ധയാണെന്ന് കണക്കാക്കപ്പെടും .പെൺകുഞ്ഞിനെയാണ് പ്രസവിക്കുന്നതെങ്കിൽ ആദ്യം പതിനാലു ദിവസവും പിന്നെ അറുപത്തിയാറ് ദിവസവും അവള്‍ അശുദ്ധയായിരിക്കും ഇതു പഴയ നിയമം ഇവരുടെ തോറ ക്രിസ്തിയാനികളുടെ പഴയ നിയമം നോക്കിയാൽ കിട്ടും
9) ഇനിയാണ് പണം പോകുന്ന പരിപാടി പ്രസ്തുതദിവസങ്ങൾ കഴിഞ്ഞാല്‍ ശുദ്ധീകരണത്തിനായി അവള്‍ ദേവാലയത്തിൽ പോകേണ്ടതാണ് .അപ്പോൾ ഒരു വയസ്സുള്ള ഒരാട്ടിൻകുട്ടിയെയോ അതിന് ശേഷിയില്ലെങ്കിൽ രണ്ട് അരിപ്രാവുകളെയോ അവിടെ സമർപ്പിക്കണം .ആട് ആണ് ഉചിതം
സമ്പത്തിന്റെകളി
******************
1) മൂത്ത മകൻ അയാൾ നേട്ടം അല്ലെങ്കിൽ വല്യ കാര്യം ഒന്നുമില്ല.പിതാവിന്റെ മരണശേഷം സ്വത്ത് ഭാഗം ചെയ്യുമ്പോള്‍ മൂത്തമകന് മറ്റുള്ള ആൺകുട്ടികളുടെ ഇരട്ടി സ്വത്ത് ലഭിക്കും
2) ജെപി സി തെറ്റി ധരിക്കേണ്ട ജൂത പീനൽ കോഡു .പിതാവ് ജീവനോടെയിരിക്കുമ്പോൾ മക്കള്‍ സ്വത്ത് ഭാഗം ചെയ്യണമെന്നാവശ്യപ്പെട്ടാൽ പിതാവ് അത് നടത്തിക്കൊടുക്കാൻ ബാദ്ധ്യസ്ഥനാണ് 3).വെപ്പാട്ടികളിൽ ജനിക്കുന്ന കുട്ടികള്‍ക്ക് പിതാവ് സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും സ്വത്ത് നല്‍കിയാല്‍ മാത്രമേ ലഭിക്കുകയുള്ളു അല്ലാതെ അവർക്ക് സ്വാഭാവിക അവകാശം പിതാവ് സ്വത്തിൻ മേലില്ല ഇപ്പോൾ മനസിലായി കാണും ഹാഗറിന്റെ മോൻ ഇസ്മയിലിന്റെ അവസ്ഥ
4) പെൺമക്കൾക്ക് പിതൃസ്വത്തിൽമേൽ അവകാശമില്ല പെണ്ണായി എങ്കിൽ 3ജി തന്നെ എന്ന് മതം അടിവര ഇട്ടു പറയുന്നു
പക്ഷേ അവര്‍ അവിവാഹിതർ ആണെങ്കില്‍ അവർക്ക് ജീവനാംശത്തിനുള്ള അവകാശമുണ്ട്
5)ഭാര്യക്ക് ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിൽ അവകാശമില്ല എന്നാല്‍ എന്തെങ്കിലും അദ്ദേഹം ഭാര്യക്കായി നീക്കി വെച്ചിട്ടുണ്ടെങ്കിൽ അത് ലഭിക്കുന്നതിന് തടസ്സമില്ല ചുരുക്കി പറഞ്ഞാൽ ഔദാര്യം

By
Shanavas S

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.