Share The Article

posingaമേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്ര ഒരിടത്തു അവസാനിച്ചു. പുതിയ സ്ഥലം, മനസ്സിനിഷ്ടമുള്ള ജോലി. സൗഹ്രിദങ്ങള്‍ ആയിരുന്നു എന്റെ ശക്തി. ജീവിതം തന്നെ ആയിരുന്നു അതിനുദാഹരണം. അനാഥനായി ജനിപ്പിച്ചു ദൈവം എനിക്കുനല്‍കിയ വലിയ സഹായം. സൗഹ്രിദത്തിന്റെ പല മുഖങ്ങളും ഞാന്‍ കണ്ടു. സൗഹ്രിദം കലര്‍പ്പില്ലാതെ രുചിച്ചത് അനാഥ മന്ദിരത്തില്‍ നിന്നായിരുന്നു. പിന്നീട് പഠിക്കുമ്പോള്‍ സഹപാഠികള്‍ കാണിച്ച സൗഹ്രിദം അനാഥനോടുള്ള സഹതാപം മാത്രമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
അങ്ങനെയാണ് ഇന്റര്‍ നെറ്റിലെ ഓണ്‍ ലൈന്‍ സൗഹ്രിദത്തില്‍ ഞാന്‍ പങ്കാളിയാകുന്നത്. പരസ്പരം അറിയാതെ പറയുന്നതുമാത്രം വിശ്വസിക്കുന്ന ഓണ്‍ ലൈന്‍ സൗഹ്രിദം.

എന്റെ യാത്രയ്ക്കിടയില്‍ സുഹ്രുത്തുക്കളെ വല്ലാതെ മറന്നു.വീണ്ടും കൂട്ടി യോജിപ്പിക്കണം.
മുന്‍പ് ഓര്‍ക്കൂട്ടിലെ ഒരു സ്കാപ്പ് ബുക്കില്‍ കണ്ടതുപോലെ “ഞാന്‍ എന്റെ കമ്പ്യൂട്ടറിനെ സ്നേഹിക്കുന്നു. സുഹ്രുത്തുക്കള്‍ എല്ലാം അതിനുള്ളിലാണ്” എന്റെയും സ്ഥിതി വിഭിന്നമല്ലായിരുന്നു. ജോലിയിലെ ആദ്യ ദിനം തന്നെ ഗൂഗിള്‍ ടോക്ക് ഡൗണ്‍ ലോഡ് ചെയ്യാന്‍ ആരംഭിച്ചു. അവിചാരിതമായാണ് ഓര്‍ക്കൂട്ടിലെ നീണ്ടയിടനാഴിയില്‍ വച്ച് ഒരു +2ക്കാരിയുമായി സൗഹ്രിദം സ്ഥാപിച്ചത്.
ചിരിയുടെ അകമ്പടിയോടെ ടൈപ്പ് ചെയ്യുന്നവള്‍
ഏട്ടാ എന്നുള്ളവളുടെ വിളിയില്‍ പിറക്കാതെപോയ ഒരു അനുജത്തിയുടെ മുഖം ഞാന്‍ കണ്ടു. യുവതലമുറയുടെ ഇടയില്‍ നിന്നു പിന്തള്ളപ്പെടാതിരിക്കാന്‍ ചാറ്റിംഗിലെ പുതിയ തന്ത്രങ്ങല്‍ അവളിലൂടെ കരസ്ഥമാക്കി. മണിക്കൂറുകളോളം ടൈപ്പു ചെയ്യാനുള്ള അവളുടെ കഴിവിനെ ഞാന്‍ മനസ്സാ അഭിനന്ദിച്ചു. ചാറ്റിംഗില്‍ അവള്‍ക്ക് ഒരിക്കലും വിഷയ ദാരിദ്ര്യം അനുഭവപ്പെട്ടിരുന്നില്ല.പല കാര്യങ്ങളും ഞങ്ങളുടെ ചര്‍ച്ചയില്‍ വന്നു പോയി. വീട്ടിലെ പൂച്ചക്കുട്ടി മുതല്‍ രസതന്ത്രത്തിന്റെ നൂതന സമവാക്യങ്ങള്‍ വരെ എന്നെ പഠിപ്പിച്ചു തന്നു.ഒരിക്കല്‍ ഞാന്‍ ചോദിച്ചു മോളുടെ ഒരു ഫോട്ടോ ഏട്ടനയച്ചു തരുമോ?

തൊട്ടടുത്ത മെയിലില്‍ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു.ആരും കൊതിക്കുന്ന ഓമനത്തം നിറഞ്ഞ മുഖം. വലിയ ഉണ്ട കണ്ണുകള്‍ അതില്‍ കുസ്രുതി നിറഞ്ഞു നില്‍ക്കുന്നു.മറ്റൊരു ദിവസത്തെ ചാറ്റിംഗില്‍ അവള്‍ ഗൗരവത്തില്‍ ആയിരുന്നു.എന്നോടു ചോദിച്ചു ഏട്ടാ സ്വന്തം ജീവിതത്തിനു എന്തെങ്കിലും നിര്‍വചനം നല്‍കാന്‍ കഴിയുമോ?

എനിക്കറിയില്ല മോളെ.ഉത്തരം പെട്ടന്നായിരുന്നു.എന്നാല്‍ എന്റെ ജീവിതത്തിന്റെ നിര്‍വചനം ഇതാണ്.
മാവിന്റെ ഗന്ധം പോലെയാണു ഞാന്‍.മാവിന്റെ ഗന്ധമോ? ഏതു മാവിന്റെ? നിഷ്കളങ്കമായിരുന്നു
എന്റെ ചോദ്യം.ഏട്ടാ മാങ്ങകള്‍ ഉണ്ടാകുന്ന മാവേ……….അവള്‍ വിശദീകരിച്ചു.
ചിലപ്പോള്‍ മാവിനു ജനനത്തിന്റെ ഗന്ധമാണ്………
കണ്ണിമാങ്ങയുടെ,പൂങ്കുലയുടെ…മറ്റു ചിലപ്പോള്‍ മരണത്തിന്റെ ഗന്ധമാണ് .പട്ടടയില്‍ മാവിന്‍ പശ ഉരുകി മാംസത്തിനും,എല്ലുകള്‍ക്കും മീതെ
ശരീരം ഇല്ലാതാകുമ്പോഴത്തെ ഗന്ധം ഇതു രണ്ടുമില്ലാത്തപ്പോള്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു നിറം മാറുന്ന ജീവന്റെ ഗന്ധം.ഈ കുട്ടി എന്താ പറയുന്നത് ഈശ്വരാ……
അവള്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ലങ്കിലും പറഞ്ഞ നിര്‍വചനത്തിനെ ഞാനും പിന്തുണച്ചു.
നെറ്റ് പെട്ടന്നു ഡിസ്കണക്ട് ആയതുകാരണം ഒരു ബൈ പോലും പറയാതെ ഓഫ് ലൈനിലേക്ക് അവള്‍ എടുത്തെറിയപ്പെട്ടു
പെട്ടന്നു ഗൂഗിള്‍ ടോക്ക് ഡൗണ്‍ ലോഡ് കപ്ലീറ്റ് ആയതിന്റെ സിഗ്നല്‍ വന്നു.
ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരംഭിച്ചു.സെക്കന്റുകള്‍ക്കിടയില്‍
ഗൂഗിള്‍ ടോക്ക് പ്രവര്‍ത്തനം ആരംഭിച്ചുപെട്ടന്നതില്‍ പച്ച നിറം കത്തി .
എന്റെ പ്രിയ സ്നേഹിതന്‍ അബുദാബിയില്‍ നിന്നു ഓണ്‍ ലൈനില്‍.
എന്നെ കാണാത്തതിന്റെ പരിഭവമായിരുന്നു അവനു പറയാന്‍ കൂടുതല്‍.ഒടുവില്‍ അവന്‍ പറഞ്ഞു അളിയാ നീ അറിഞ്ഞോ ………ഒരു മല്ലു ഹോട്ട് ഇറങ്ങിയിട്ടുണ്ട്.
സ്വതസിദ്ദമായ ആകാംക്ഷയില്‍ ഞാന്‍ ചോദിച്ചു എവിടെ അളിയാ…….?
ഞാന്‍ ലിങ്ക് അയച്ചു തരാം.അവന്‍ അയച്ചു തന്ന ലിങ്കില്‍ ഞാന്‍ ക്ലിക്ക് ചെയ്തു.വീഡിയോ സേവ് ചെയ്യാനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടു.സേവു ചെയ്യാന്‍ വേണ്ടി ക്ലിക്ക് ചെയ്തു.
നെറ്റ് സ്ലോ ആയതു കാരണം ഡൗണ്‍ ലോഡ് ആകാന്‍ കുറച്ചു സമയം എടുത്തു.
പ്രത്യക്ഷപ്പെട്ട വീഡിയോവില്‍ ഒരു ഹോട്ടല്‍ റൂമാണ്.കമിതാക്കള്‍ അറിയാതെ എടുത്ത സ്കാന്‍ഡല്‍ വീഡിയോ…….എവിടെയും ആരും സുരക്ഷിതരല്ല.
വീഡിയോവിനു തെളിച്ചക്കുറവ് ശീല്‍ക്കാരങ്ങള്‍ മാത്രം കേള്‍ക്കാം.സ്ഥാനം മാറിയ വസ്ത്രങ്ങള്‍ക്കിടയില്‍ കെട്ടിമറിയുന്ന കമിതാക്കള്‍.
ഒരു നിമിഷാര്‍ദ്രത്തിന്റെ ഇടയില്‍ ഞാനാ പെണ്‍കുട്ടിയുടെ മുഖം കണ്ടു…..
വിശ്വാസം വരാതെ ഞാന്‍ സ്റ്റില്‍ ആക്കി നോക്കി ആ മുഖം ……….
എന്റെ അനുജത്തിയുടേത് ആയിരുന്നു.

ക്രിഷ്ണാ……………എന്റെ ശ്വാസം നിലച്ചുപോയോ………നിര്‍വികാരനായി ഇരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ……

  • 5
    Shares
ഞാന്‍ ഷിഹാബ്, എന്നെക്കുറിച്ച് പറയാന്‍ അധികമില്ല.നിങ്ങളെപ്പോലെ ഒരുവന്‍. കുറെ വായിക്കും,എന്തെല്ലാമോ കുത്തിക്കുറിക്കും... അത്രതന്നെ...... ഒരു യാത്ര....അതിന്റെ പരിസമാപ്തി അറിയാതെ ഇന്നും തുടരുന്നു.