Share The Article

Shehin Shain

ചെതലയം വെള്ളച്ചാട്ടത്തിനു സമീപത്തു വെച്ച് മറ്റ് കാട്ടാനകളുടെ ആക്രമണത്തിൽ ആണ് മണിയൻ കൊല്ലപ്പെട്ടത്. വയറിൽ കൊമ്പ് ആഴ്ന്നിറങ്ങി കുടൽ പുറത്തു വന്ന നിലയിലായിരുന്നു.കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.

ബത്തേരി പുൽപ്പള്ളി റോഡിൽ ഇരുളം പ്രദേശത്തെ വനാതിർത്തികളിൽ പതിവു സാന്നിധ്യമായിരുന്നു മണിയൻ. സ്നേഹം മൂത്തപ്പോൾ കാട്ടാനക്ക് നാട്ടുകാർ ഇട്ട പേരാണ് മണിയനെന്ന്. നാട്ടാനയെ പോലെ മെരുങ്ങി ആളുകളെ ഒട്ടും ഉപദ്രവിക്കാത്ത ശാന്ത സ്വഭാവം. പുല്പ്പള്ളി ഇരുളം പാതയില് യാത്ര ചെയ്തിട്ടുള്ളവര്ക്കെല്ലാം അവന് പരിചിതനാണ്. അവനെപ്പറ്റി ആര്ക്കും ഒരു പരാതിയുമില്ലയിരുന്നു. ആകെയുള്ള പരാതി കടകളില് നിന്ന് ഉപ്പെടുത്ത് തിന്നുമെന്നത് മാത്രമാണ്. ഒത്ത കൊമ്പനാനയായിരുന്നു അവന്. നീണ്ട കൊമ്പും ഉയര്ന്ന മസ്തകവും മുറിഞ്ഞ വാലുമൊക്കെയായി അവന് പുല്പ്പള്ളി ഇരുളം മേഖലയിലെ റോഡരികില് തന്നെയുണ്ടായും. മനുഷ്യരുടെ സാമിപ്യം വിട്ട് അവനെങ്ങും പോകാറില്ലെന്നതാണ് സത്യം.

വൈകുന്നേരമായാല് പതിയെ നടന്ന് ഇരുളത്തെ കടകള്ക്കടുത്തെത്തും. അതും കവലയില് നിന്ന് ആളുകള് ഒഴിഞ്ഞ ശേഷം മാത്രം. ഉപ്പു ചാക്കുകളാണ് ലക്ഷ്യം. അത് ചവിട്ടിപ്പൊട്ടിച്ച് അകത്താക്കും. വാഹനങ്ങള് എത്തിയാല് റോഡില് നിന്ന് മാറി നിന്ന് കൊടുക്കും. കൊച്ചു കുട്ടികള്ക്ക് പോലും മണിയന്റെ അടുത്തെത്താം. അവനെത്തൊടാം. അവനോട് ചങ്ങാത്തം കൂടാം. മണിയനെത്തിയാല് ഇരുളത്തെ ഒട്ടുമിക്ക നാട്ടുകാരും ഒത്തുകൂടും. അവരവന് ചക്കയും വാഴപ്പിണ്ടിയും ഇല്ലിക്കൊമ്പുമൊക്കെ എത്തിച്ച് കൊടുക്കും. അതൊക്കെ തിന്ന് അവനങ്ങനെ നില്ക്കുമായിരുന്നു.
മണിയന്റെ വിയോഗം അവനെ അറിയാവുന്ന ഓരോരുത്തരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്

video

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.