Share The Article

നീണ്ട മുപ്പത്തിയഞ്ച് വർഷം തളർന്ന ശരീരവുമായി ചക്രക്കസേരയിൽ ഉരുണ്ടുനീങ്ങുമ്പോഴും ഒരു തുള്ളിക്കണ്ണീർ‍ പൊഴിക്കാതെ സ. സൈമൺ‍ ബ്രിട്ടോ ഈ ലോകത്തെ നീതികേടിനെതിരെ പടപൊരുതുകയായിരുന്നു..

കിതപ്പില്ലാതെ…. തളർച്ചയില്ലാതെ.…

1983 ഒക്‌ടോബർ‍ 14 ഒരു കറുത്ത ദിനമായിരുന്നു. എറണാകുളം ജനറൽ‍ ആശുപത്രിയിലെ ഇടനാഴിയിൽ‍ വച്ച് സ. ബ്രിട്ടോയെ എതിരാളികളായ കെ.എസ്.യു.വും കോൺഗ്രസ് ഗുണ്ടകളും കുത്തിവീഴ്ത്തി. അതിൻ്റെ അനന്തരഫലമായി നെഞ്ചിനു കീഴെയുള്ള ശരീരം തളർന്നുപോയി. 80 ശതമാനം പ്രവർത്തന രഹിതമായി. അവശേഷിക്കുന്ന 20 ശതമാനം മതി തനിക്ക് ജീവിക്കാൻ എന്ന് അദ്ദേഹം വിശ്വസിച്ചു . ഈ ലോകത്തുനിന്നു ബ്രിട്ടോയെ പറഞ്ഞുവിടണമെന്നാഗ്രഹിച്ചവരുടെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് അങ്ങിനെ ഒരു അത്ഭുതം പോലെ ബ്രിട്ടോ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു.

നെരൂദയുടെ കവിതകളേയും ചെഗുവേരയുടെ വിപ്ലവപാഠങ്ങളേയും ഹൃദയത്തിലേറ്റിക്കൊണ്ട് , പൊരുതുന്ന ഏവർ‍ക്കും ഒരു മാതൃകയായി ഈ സഖാവ് ജീവിക്കുകയായിരുന്നു.

തനിക്കുവേണ്ടിയല്ലാതെ….

കൊടുങ്കാറ്റുകളെ തടയുന്ന കരുത്തോടെ………

തടവറകളെ പിളർത്തുന്ന ശക്തിയോടെ…

ഒരു വിളക്കായി പ്രകാശിച്ചു കൊണ്ടിരിക്കുകയുമായിരുന്നു…

രാഷ്ട്രീയം തിരിച്ചറിവുകളുടെ തീജ്വാലകളാണെന്നറിഞ്ഞുകൊണ്ട്…

തന്നിലേയ്ക്ക് മാത്രം തലതാഴ്ത്തി കഴിയുന്നവർക്കും സ്വയം തിരിച്ചറിയാത്ത സങ്കൽപ്പിക്കാനാവത്ത ലോകത്തിരുന്നുകൊണ്ട്
ബ്രിട്ടോ അഗ്രഗാമിയും…. മഹാരൗദ്രവും.. എഴുതി ഈ ലോകത്തോട്‌ സംവദിച്ചു…

ആയിരം തവണ തോൽ‍പ്പിക്കപ്പെട്ടാലും ആരിരത്തൊന്നാം തവണയും പൊരുതുന്ന പ്രക്ഷോഭകാരികളുടെ പിന്മടക്കമറിയാത്ത ചരിത്രബോധ്യങ്ങളാണ് ബ്രിട്ടോ നമ്മെ ഓർമ്മിപ്പിക്കുന്നത്.

വീൽ‍ ചെയറും യൂറിൻ‍ ബോട്ടിലും കിടക്കയും വാക്കറും.. ഒപ്പം രണ്ട് കന്നാസ് നിറയെ കുടിവെള്ളവും കൊണ്ട് ഇന്ത്യ മുഴുവൻ‍ ബ്രിട്ടോ നടത്തിയ യാത്ര നീതിയുടെ നേരറിവുകൾ‍ ഹൃദയത്തിലേറ്റിക്കൊണ്ട് തൻ്റെ വൈകല്യത്തെ ഊർജ്ജമാക്കി മാറ്റാൻ‍ വേണ്ടിയായിരുന്നു…

കാര്യവും കാരണവും അന്വേഷിച്ചു നടന്ന ബുദ്ധൻ്റെ മനസ്സുപോലെ ഈ പോരാളിയുടെയും മനസ്സ് പിടയുകയായിരുന്നു.

മനുഷ്യനീതിക്കുവേണ്ടി കൈകൊർക്കുന്നവർ‍ ചുട്ടെരിക്കപ്പെടുമ്പോൾ‍….

തെരുവിലുള്ളവൻ്റെ വേദനയിൽ‍ പങ്കെടുക്കുന്നവരെ കെട്ടിതൂക്കുമ്പോൾ‍….

ആയിരം കൈകൾ ഒന്നിച്ചുചേർന്ന് നീതിക്ക് വേണ്ടി മുഷ്ടിയുയർത്തുമെന്ന്

പേർത്തും പേർ‍ത്തും പറഞ്ഞു കൊണ്ട്

സമാനതകളില്ലാതെ അദ്ദേഹം പൊരുതുകയായിരുന്നു….

ജീവിച്ചിരുന്ന ആ രക്തസാക്ഷിക്ക് ഹൃദയത്തിൽ‍ നിന്ന് ഒരു വലിയ റെഡ് സല്യൂട്ട്…..

-kl.g

  • 3
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.