Share The Article

01
ഒരു വീക്കെന്റ്റ് അല്ലെങ്കില്‍ ഒരു അവധി ദിവസം കിട്ടിയാല്‍ , മതി വരുവോളവും അതിനപ്പുറവും ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ബഹൂഭൂരിപക്ഷവും.

യാത്രകളിലും ഓഫിസ്സിലും ക്ലാസ്സിലും അവസരം കിട്ടുമ്പോഴെല്ലാം ഉറങ്ങാറുള്ള നമ്മുക്ക് ഉറക്കമൊഴിക്കുക എന്നത് പൊരുത്തപ്പെടാന്‍ പറ്റാത്ത വസ്തുതയാണ്.

24 മണിക്കൂറില്‍ കൂടുതല്‍ ഉറക്കമൊഴിക്കുക്ക എന്നത് ആത്മഹത്യാപരമായ കാര്യമാകുമ്പോഴാണ് ഈ മനുഷ്യന്‍ നമ്മളില്‍ നിന്നെല്ലാം വ്യത്യസ്ഥനാകുന്നത്..

ഇത് തായ് ന്‌ഗോക് (Thai Ngok).വിയെറ്റ്‌നാമിലെ ക്യൂ ട്രനഗ് എന്ന ഗ്രാമത്തിലെ മലനിരകളുടെ അടിവാരത്തില്‍ താമസിക്കുന്ന കര്‍ഷകന്‍.

1942ല്‍ ജനിച്ച്, ഒരു സാധാരണ മനുഷ്യനായി ജീവിച്ച ഇദ്ധെഹത്തിന്റെ ജീവിതം അസാധാരണമായി മാറുന്നത് 1973ലാണ്.കടുത്ത പനീ ബാധിച്ച് അവശനായ തായ് ആശ്രയിച്ചത് വിയെട്‌നാമിന്റെ പാരമ്പര്യ ചികിത്സാ രീതിയെയാണ്..പനി തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ച് തിരിച്ച് പോയപ്പോള്‍ കൂടെ കൂട്ടിയത് തായിയുടെ വിലയേറിയ മറ്റൊന്നിനേയാണ്.അയാളുടെ ഉറക്കത്തെ…

ഇന്ന് 74 വയസ്സുള്ള തായ് ,ആ പനിക്ക് ശേഷം കഴിഞ്ഞ 43 വര്‍ഷമായി ഉറങ്ങിയിട്ടില്ല…

ഉറക്കമില്ലായ്മ അല്ലാതെ പറയത്തക്ക യാതൊരുവിധ ശാരീരികമാനസിക അസുഖങ്ങളും തായിയെ അലട്ടുന്നില്ല. ഇന്നും രണ്ട് ചാക്ക് കെട്ടുകള്‍ നിറയെ (50 കിലോ വീതം ഭാരമുള്ള) തന്റെ ഫാമിലെ പന്നിക്കും കോഴിക്കുമുള്ള തീറ്റയും ചുമന്ന് നാലു കിലോമീറ്ററോളം തായ് നടക്കാറുണ്ട്.
വീര്യമുള്ള മദ്യം വയറുനിറയെ അകത്താക്കിയിട്ടും ക്രമാതീതമായി ഉറക്കഗുളികകള്‍ കഴിച്ചിട്ടും അന്ന് പനിയോടൊപ്പം കൂടെ പോയ തന്റെ ഉറക്കത്തെ തിരിച്ച് കൊണ്ട് വരാന്‍ ഇന്ന് ഈ നിമിഷം വരെ തായിക്ക് കഴിഞ്ഞിട്ടില്ല.

തന്റെ ഉറക്കമില്ലായ്മ ചികിത്സിച്ചുഭേദമാക്കേണ്ട ഒന്നാണെന്ന് തായിക്ക് തോന്നിയിട്ടുമില്ല,ഇക്കാര്യത്തിനായി ഒരു ഡോക്ടറേയും ഇതുവരെ സമീപിച്ചിട്ടുമില്ല..അതുകൊണ്ട് തന്നെയാണ് പുറത്ത് കൊണ്ട് പോയി ചികില്‍സ്സിപ്പിച്ച് ഭേദമാക്കാമെന്ന പല സംഘടനകളുടെയും ക്ഷണം തായ് നിരസ്സിച്ചത്.
തന്റെ ദൈനന്തിര ജീവിതം ഷൂട്ട് ചെയ്യണമെന്ന ആവശ്യവുമായി ലക്ഷകണക്കിന് യൂഎസ് ഡോളര്‍ വാഗ്ദാനം ചെയ്ത് സമീപിച്ച ബിബ്‌സിയുടെയും ഡിസ്‌ക്കവറിയുടെയും പ്രോഗ്രാം പ്രൊഡ്യൂസര്‍മാരോടും മുഖം തിരിക്കുകയാണ് തായ് ചെയ്തിട്ടുള്ളത്..

2006ല്‍ തന്നെ ഇന്റെര്‍വ്യൂ ചെയ്ത Vietnam Investmentന്റെ റിപ്പോര്‍ട്ടറോട് തായ് പറഞ്ഞത് ‘ഉറക്കമില്ലാത്തത് കൊണ്ടാണോ എന്നെനിക്കറിയില്ല, പക്ഷെ ഈയിടയായി വെള്ളം നനയ്ക്കാത്ത ചെടിയെപോലെ എനിക്ക് എന്നെ തന്നെ അനുഭവപ്പെടുന്നു എന്നാണ്..’

ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുള്ള എണ്ണം പറഞ്ഞ ഇന്‍സോമ്‌നിയാക്ക് കേസുകളില്‍ ഏറ്റവും വിചിത്രമായത് തായിയുടെതാണ്.ഏറ്റവും കൂടുതല്‍ കാലം ഉറക്കമില്ലാതെ ജീവിച്ചിരുന്നതും..ഇന്നും ജീവിക്കുന്നതും.

ഉറക്കമില്ലായ്മ മരണത്തിന് വരെ കാരണമാകാം എന്ന് വൈദ്യശാസ്ത്രം തെളിയിക്കുമ്പോഴും തായ് ശാസ്ത്രത്തിനു മുന്നില്‍ ഒരു ചോദ്യച്ചിന്നമായി നിലനില്‍ക്കുന്നു.