ഒരുമിപ്പിക്കാന്‍ ശ്രമിച്ചു; ലോകം കണ്ടത് മകന്‍ അമ്മയെ ലൈവായി ആഞ്ഞു ചവിട്ടുന്നത്

ഇങ്ങനെ ഒരു കാഴ്ച നമ്മളിനി കാണാതിരിക്കട്ടെ, അല്ലെങ്കില്‍ ഇങ്ങനെ ഒരു മകന്‍ ഇനി ഒരു അമ്മയ്ക്കും ജനിക്കാതിരിക്കട്ടെ.

01

ഇങ്ങനെ ഒരു കാഴ്ച നമ്മളിനി കാണാതിരിക്കട്ടെ, അല്ലെങ്കില്‍ ഇങ്ങനെ ഒരു മകന്‍ ഇനി ഒരു അമ്മയ്ക്കും ജനിക്കാതിരിക്കട്ടെ. ഒരു ലബനീസ് ടെലിവിഷന്‍ ചാനലിലൂടെയാണ് ലോകം ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഒരമ്മയേയും തന്റെ പതിനഞ്ചുകാരന്‍ മകനെയും ഒന്നിപ്പിക്കാനുള്ള ചാനലിന്റെ ശ്രമമാണ് മകന്‍ ഫുട്ബോള്‍ പോലെ അമ്മയുടെ തലയ്ക്കടിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

02

ഷോ അവതരിപ്പിക്കുന്ന ടേബിളിനു മുകളില്‍ ചാടിക്കയറിയാണ് ഈ മകന്‍ അമ്മയുടെ തല നോക്കി ഫുട്ബോള്‍ പോലെ അടിച്ചത്. ബില്‍ അകീദ് എന്ന പേരില്‍ അവതരിക്കപ്പെടുന്ന പരിപാടിയില്‍ കഴിഞ്ഞ 7 വര്‍ഷമായി പരസ്പരം കാണാത്ത അമ്മയും അഹമ്മദ് എന്ന് പേരുള്ള മകനുമാണ് ഒരുമിച്ചെത്തിയത്.

03

പരിപാടിയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അഹമ്മദ് അമ്മയുള്ള പരിപാടിയില്‍ വരന്‍ വിസമ്മതിച്ചിരുന്നുവത്രേ. അവസാനം നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് അഹമ്മദ് പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയായിരുന്നു. അഹമ്മദ് ആരോപിക്കുന്നത് അമ്മ തന്നെ അച്ഛനില്‍ നിന്നും അകറ്റി എന്നാണ്. എന്നാണ് അമ്മ ആരോപിക്കുന്നത് അച്ചന്‍ തന്നെ ഉപദ്രവിക്കാരുണ്ട്‌ എന്നാണ്.

04

പരിപാടിയില്‍ ഭര്‍ത്താവിനെതിരെ രൂക്ഷമായാണ് ആ സ്ത്രീ പറഞ്ഞിരുന്നത്. അതിനെ എതിര്‍ത്ത മകനെ അവര്‍ മദ്യപാനി എന്ന് വിളിച്ചു ആക്ഷേപിച്ചത്രേ. അപ്പോഴാണ്‌ ടേബിളില്‍ ചാടിക്കയറിയ മകന്‍ അമ്മക്ക് നേരെ ആക്രമണം നടത്തിയത്.

യുവാവിന്റെ ആക്രമണം കണ്ട പരിപാടിയുടെ സംഘാടകര്‍ ഉടന്‍ ചാടിക്കയറി അവനെ തള്ളി താഴെയിട്ടതോടെയാണ് അവനെ ശാന്തമാക്കാന്‍ കഴിഞ്ഞത്.