സൂര്യവിരഹം…

അരുന്ധതി ആഗ്രഹിച്ച പാട്ട് ഫൌസിയയുടെ ഭർത്താവായ ഡോക്ടർ ആസാദ് മൂളിയപ്പോൾ പുൽത്തകിടിക്ക് അതിരുനിർണ്ണയിച്ച് വളർന്ന ചവോക്ക് മരങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് ഫൌസിയ മകൾക്ക് മുല കൊടുക്കാൻ തുടങ്ങി.

ആരതിയും സതീഷും എത്തിയിരുന്നില്ല.കഴിഞ്ഞ മാസത്തെ ഒത്തു കൂടലിനായിരുന്നു അരുന്ധതി ആരതിയുടെ മുഖഭാവം ശ്രദ്ധിച്ചത്.

പതിവു ഒത്തുചേരലിന്റെ എതോ ദശാസന്ധിയിലായിരുന്നു മകൾക്ക് മുല കൊടുത്തു കൊണ്ടിരുന്ന ഫൌസിയയുടെ നിർവൃതിനിറഞ്ഞ മുഖത്തേക്കും വിഭ്രംജിച്ചു നിന്ന മുലഞെട്ടിലേക്കും നോക്കി ആരുമറിയാതെ ആരതി കണ്ണു തുടച്ചത്.

ചവോക്ക്ക്ക് മരങ്ങളിലേക്ക് ചാഞ്ഞിറങ്ങിയ സൂര്യവെളിച്ചത്തിനു ഉരുകിയ സ്വർണ്ണത്തിന്റെ നിറമായിരുന്നു.

നഗരത്തിലെ മുതിർന്ന പത്രപ്രവർത്തകനും അരുന്ധതിയുടെ ഭർത്താവുമായ ജയമോഹൻ തന്റെ മൊബയിലിൽ ലഭിച്ച ഒരു വാർത്തയുടെ സത്യാവസ്ത അറിയുവാൻ വേണ്ടി സന്ദേശമയച്ച വ്യക്തിയോട് സംസാരിക്കുകയായിരുന്നു.

പാൽ കുടിച്ച സംത്രുപ്തിയോടെ മകൾ ഉറക്കം തുടങ്ങിയപ്പോൾ ആരതിയുടെ കുഞ്ഞുണ്ടാകാത്ത ദുഖം അരുന്ധതി
ഫൌസിയയുമായി പങ്കുവെച്ചു.

ഡോക്റ്റർ ആസാദ് ഒരു സിഗരറ്റിനു തീ കൊളുത്തി പുക ആഞ്ഞു വലിക്കുകയായിരുന്നു.വർഷങ്ങളായി തുടരുന്ന സൗഹൃദം… അയാൾ ഓർത്തു.

ജയമോഹനും ആസാദും സതീഷും ഇതേ നഗരത്തിൽ ജനിച്ചു വളർന്ന് വിദ്യാഭ്യാസം നേടിയവരായിരുന്നു.മൂവരും വ്യത്യസ്ത തട്ടകങ്ങളിൽ തങ്ങളുടെ ജീവിതം ആരംഭിച്ചപ്പോഴും തിരക്കുകളെല്ലാം മാറ്റി വെച്ച് കുടുംബസമേതം എല്ലാ മാസവും ഒരു ദിവസം ഒരുമിച്ചു കൂടുന്നു.

ഒടുങ്ങാത്ത തിരക്കുകളുടെ പ്രളയജീവിതത്തില്‍ കുട്ടികള്‍ ഒരു ബാധ്യതയാവുമെന്ന കണ്ടെത്തലോടെ തരിശുനിലമാക്കി വെച്ച ഗര്‍ഭപാത്രവുമായി ജയമോഹന്റെ നിഴലായി ജീവിതം ആടിത്തീര്‍ക്കുകയായിരുന്നു അരുന്ധതി.

ആരതിയുടെ സ്ഥിതി നേരെ മറിച്ചായിരുന്നു.സതീഷിനോടൊപ്പം ജീവിതം തുടങ്ങിയിട്ട് നീണ്ട എട്ടു വര്‍ഷങ്ങള്‍.ഒരു കുഞ്ഞിക്കാല്‍കാണുവാന്‍ കയറാത്ത അമ്പലങ്ങലോ വിളിക്കാത്ത ദൈവങ്ങളോ വിരളമായിരുന്നു.

ഡോക്ടര്‍ആസാദിന്റെ പേഷ്യന്റ് കൂടിയായിരുന്നു ആരതി.ഒരു ചോരക്കുഞ്ഞിനെ താങ്ങാന്‍ ശേഷിയില്ലാത്ത ആരതിയുടെ ഗര്‍ഭപാത്രത്തില്‍ തന്റേതായ പരീക്ഷണങ്ങള്‍നടത്തി ഒരു നല്ല റിസള്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം .ആരതിയുടെ പ്രാര്‍ത്ഥന ദൈവം കേൾക്കുമന്ന് തന്നെ ഡോക്ടര്‍ ഉറച്ചു വിശ്വസിച്ചു.

ജോലി സമയം കഴിഞ്ഞതിനാല്‍തലേ ദിവസം പുല്‍ത്തകിടിയിലെ ഒരുഭാഗത്തെ വളര്‍ന്ന പുല്ലു തോട്ടക്കാരന്‍ വെട്ടിയൊതുക്കാന്‍ബാക്കി വെച്ചിടത്ത് തോട്ടക്കാരന്‍ജോലി തുടങ്ങി.

ജയമോഹന്റെയും ഡോക്ടര്‍ആസാദിന്റെയും മൃദുഭാഷണങ്ങള്‍ ബാല്യ കാല സ്മ്രുതികളിലെക്കും തങ്ങള്‍ഒന്നിച്ചു താണ്ടിയ വഴിത്താരകളും കടന്നു പൊട്ടിച്ചിരികളോടെ അവര്‍ മാത്രമായൊരു ലോകത്ത് വിരാജിക്കാന്‍ തുടങ്ങിയിരുന്നു.

ഫൌസിയയുടെ മകള്‍അരുന്ധതിയുടെ മടിയില്‍കിടന്നു ഉറക്കം തുടങ്ങിയിരുന്നു. കാറ്റ് അറുത്തുവിട്ട ചവോക്ക് മരയിലകള്‍ അലസമായി പുല്‍ത്തകിടിയില്‍പാറി നടന്നു.വെയില്‍മറഞ്ഞ ചവോക്ക് മരത്തലപ്പുകളില്‍ സൂര്യവിരഹം കനത്തു നിന്നു.

ആരതിയും സതീഷും ഇനിയും എത്തിയിട്ടില്ല എന്ന അറിവ് ജയനോഹന്റെയും ആസാദിനറെയും ശ്രദ്ധയില്‍പെടുത്തും നേരമാണ് ഡോക്ടറുടെ മൊബൈല്‍ശബ്ദിച്ചത്.

”ആരതിക്കൊരു തലചുറ്റല്‍അല്പം മനംപിരട്ടലും” മറുഭാഗത്ത് സതീഷായിരുന്നു .സതീഷിന്റെ വാക്കുകള്‍ ഡോക്ടറുടെ മുഖം തെളിഞ്ഞ ഒരു പുഞ്ചിരിയോടെ എല്ലാവരിലേക്കും പകരുമ്പോള്‍അരുന്ധതിയുടെയും ഫൌസിയയുടെയും കണ്ണുകളില്‍ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു.

ഇരുട്ട് വീണ പുല്‍ത്തകിടിയിലേക്ക്‌ പാതയോരത്തെ വഴിവിളക്കിൽനിന്ന്പ്രകാശിച്ച വെളിച്ചം ചവോക്ക് മരങ്ങളുടെ നീണ്ട നിഴല്‍വീഴ്ത്തിയിരുന്നു.

നിഴൽവീണ വഴിയിലൂടെ അവരുടെ സൌഹൃദക്കൂട്ടം ആരതിയെ കാണാന്‍സതീഷിന്റെ വീട്ടിലേക്ക്‌ പുറപ്പെടുമ്പോള്‍ ചവോക്ക് മരങ്ങളുടെ മുകളില്‍തെളിഞ്ഞ ആകാശത്തു അനേകം നക്ഷത്രങ്ങള്‍ മിഴിചിമ്മുന്നുണ്ടായിരുന്നു..

Write Your Valuable Comments Below