Share The Article
Sreejith Divakaran എഴുതുന്നു
Sreejith Divakaran
Sreejith Divakaran

ഏറ്റവും ഭയപ്പെട്ടിരുന്നത് സത്യമായി വരുന്നുവെന്നാണ് ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള വാര്‍ത്തകള്‍ പറയുന്നത്. പൊതുവേ ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ വിശ്വാസമില്ലാത്ത ആളായത് കൊണ്ട് തന്നെ വോട്ടിങ് മെഷീന്‍ തിരിമറിയെ കുറിച്ചുള്ള വാര്‍ത്തകളെ ലേശം പക്ഷേ സംശയത്തോടെയാണ് നിരീക്ഷിച്ചിരുന്നത്. പക്ഷേ, ഈ വാര്‍ത്തകള്‍ ജനാധിപത്യത്തെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം അട്ടിമറിക്കുന്നതാണ്.

എല്ലാ സാങ്കേതികയേയും മറികടക്കാന്‍ കഴിയുന്ന കാര്യമാണ് സീല്‍ ചെയ്ത് വച്ചിരുന്ന മെഷീനുകള്‍ക്ക് പകരം പുതിയ മെഷീനുകള്‍ വയ്ക്കുക എന്നത്. സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര നിരീക്ഷകരുടെയും ഒത്താശകളുണ്ടെങ്കില്‍ എളുപ്പത്തില്‍ ചെയ്യാവുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അടിമകളെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളും കാണാതായ പോയ ഈവീയെമ്മുകളെ കുറിച്ച് ഫ്രണ്ട്‌ലൈനില്‍ വന്ന സ്റ്റോറിയും കൂട്ടി വായിക്കുമ്പോള്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ അട്ടിമറിക്കപ്പെടാം തിരഞ്ഞെടുപ്പ് എന്നോര്‍ത്ത് പേടിയാകുന്നു. എക്‌സിറ്റ് പോളിനനുസരിച്ച് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ നിങ്ങളുടെ ഈവീയെം ആശങ്കകള്‍ ഇല്ലാതാകുമല്ലോ എന്ന അരുണ്‍ജെയ്റ്റ്‌ലിയുടെ ഇന്നലത്തെ ബ്ലോഗുകൂടിയാകുമ്പോള്‍ പൂര്‍ത്തിയാകുന്നു.

ഉത്തര്‍പ്രദേശ്, ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ പേടിയോടെ കാത്തിരിക്കുന്നു. വാര്‍ത്തകള്‍ ശരിയാകാതാരിക്കട്ടെ എന്ന് തന്നെ വിചാരിക്കുന്നു.