Share The Article

Sanuj Suseelan എഴുതുന്നു 

പഠനത്തിന്റെ ഭാഗമായി ഒരു അനലിറ്റിക്‌സ് കേസ് സ്റ്റഡി വായിച്ചപ്പോളാണ് ഈ ഇൻഡസ്ട്രിയുടെ വലിപ്പം ആദ്യമായി ശ്രദ്ധിക്കുന്നത് . ഇതും ഷോ ബിസിനസ്സിന്റെ ഭാഗം തന്നെയാണ്. പക്ഷെ പരസ്യമായി ആരും ഈ വ്യവസായത്തെക്കുറിച്ച് അധികം ചർച്ച ചെയ്യാറില്ല എന്ന് മാത്രം. നമ്മുടെ സിനിമാ ഗ്രൂപ്പുകളിലും ഇതിനെപ്പറ്റി അധികമൊന്നും ആരും എഴുതി കണ്ടിട്ടില്ല. പോൺ ഫിലിം

Sanuj Suseelan

ഇൻഡസ്ട്രിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. വളരെയധികം പ്രത്യേകതകളുള്ള ഈ മേഘലയെക്കുറിച്ച് ഗൗരവത്തോടെയുള്ള പഠനങ്ങളോ ഡോക്യൂമെന്ററികളോ കുറവായിട്ടാണ് കണ്ടിട്ടുള്ളത്. പരസ്യ ചർച്ചകൾക്ക് പറ്റിയ ഒരു വിഷയമല്ലാത്തതുമാവാം കാരണം. എന്തായാലും ഈ വിഷയത്തിൽ വന്നിട്ടുള്ള അപൂർവം ഡോക്യൂ വീഡിയോകളിൽ ശ്രദ്ധിക്കപ്പെട്ട രണ്ടു ഫിലിമുകളാണ് After Porn Ends ( Season 1,2 & 3 ) യും രണ്ടായിരത്തി പതിനാറിൽ പുറത്തിറങ്ങിയ Rocco എന്ന ഫ്രഞ്ച് ഡോക്യൂമെന്ററിയും. പ്രശസ്തരായ പോൺ അഭിനേതാക്കൾ അവർ ഇൻഡസ്ട്രിയിൽ നിന്ന് ഔട്ട് / റിട്ടയർ ആയതിനു ശേഷം എന്ത് ചെയ്യുന്നു എന്നുള്ള ഒരു അന്വേഷണമാണ് A.P.E. നടത്തുന്നതെങ്കിൽ പ്രശസ്ത ഇറ്റാലിയൻ പോൺ അഭിനേതാവും സംവിധായകനും നിർമാതാവും ഒക്കെയായ Rocco Siffredi യുടെ കഥയാണ് Rocco പറയുന്നത്. സത്യത്തിൽ എനിക്കിഷ്ടമായത് റോക്കോയാണ് . അതിലേക്കു വരുന്നതിനു മുമ്പ് ഈ വ്യവസായത്തിന്റെ കൗതുകകരമായ ചില പ്രത്യേകതകൾ എന്താണെന്നു നോക്കാം.

പോൺ ഇൻഡസ്ട്രിയുടെ വാർഷിക വരുമാനം ഏകദേശം നൂറു ബില്യൺ ഡോളർ വരും. ! ഒരു വർഷം ഹോളിവുഡ് റിലീസ് ചെയ്യുന്നത് അറുനൂറോളം സിനിമകളാണ്. 10 ബില്യൺ ഡോളർ ആണ് അതിലെ നെറ്റ് പ്രോഫിറ്റ്. എന്നാൽ ഒരുവർഷമിറങ്ങുന്ന ഏകദേശം പതിമൂവായിരം പോൺ സിനിമകൾ നേടുന്നത് പതിനഞ്ചു ബില്യൺ ഡോളർ ലാഭമാണ്. ( ഇത് പെരുക്കിക്കാണിക്കുന്ന കണക്കുകളാണെന്നും യഥാർത്ഥത്തിൽ അത്രയും വരില്ലെന്നും Forbes നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട് ). മനുഷ്യൻ എന്ന ജീവി എത്രത്തോളം വിചിത്രമായ മനോവ്യാപാരങ്ങൾ കൊണ്ടുനടക്കുന്നയാളാണ് എന്നുള്ളതിന്റെ ഉദാഹരണമാണ് ഓരോ പോൺ വെബ്സൈറ്റും. സമൂഹ / സദാചാര മര്യാദകൾ കാരണം പുറത്തു കാണിക്കാത്ത ആഗ്രഹങ്ങളുടെ ഇൻഡിക്കേറ്ററുകളാണ് ഇത്തരം സൈറ്റുകളിലെ ഓരോ ക്യാറ്റഗറിയും. സമൂഹം വിലക്കുന്ന പല ബന്ധങ്ങളോടും മനുഷ്യന് ശരിക്കും താല്പര്യമുണ്ടെന്നും മതം / സമൂഹം തുടങ്ങിയ സ്ഥാപനങ്ങൾ അത് പാപമായി കാണുന്നതുകൊണ്ടും പഠിപ്പിക്കുന്നതുകൊണ്ടുമാണ് അവൻ അത് സ്വയം നിയന്ത്രിക്കുന്നത് എന്നത് ഇതിലെ വിഭാഗങ്ങൾ കണ്ടാൽ പിടികിട്ടും.

ഇന്റർ നെറ്റിൽ നടക്കുന്ന ഡൗൺലോഡുകളുടെ ഏകദേശം നാൽപ്പത്തിയഞ്ച് ശതമാനവും പോൺ വീഡിയോകളാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ, ട്വിറ്റർ എന്നിവയുടെ മൊത്തം ട്രാഫിക് ചേർത്തുവച്ചാൽ Image may contain: 2 people, people smiling, people standing and crowdപോലും പ്രശസ്തമായ പല പോൺ സൈറ്റുകളുടെ ട്രാഫിക്കിന്റെ അടുത്തെങ്ങും വരില്ല. ഗൂഗിളും നെറ്റ്ഫ്ലിക്‌സും കഴിഞ്ഞാൽ ലോകത്തെ മൊത്തം ബാൻഡ്‌വിഡ്ത് ഉപയോഗത്തിൽ അടുത്തതായി വരുന്നത് പോൺ ഹബ്ബും ബ്രാസേഴ്‌സും മറ്റു രണ്ടു പോൺ ഫിലിം കമ്പനികളുമാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബിസിനസ്സുകളിലൊന്നാണ് ചൈൽഡ് പോൺ . ഏകദേശം ഒരു മില്യൺ ചൈൽഡ് പോൺ വ്യാപാരികൾ അമേരിക്കയിൽ മാത്രമുണ്ട്. ഓരോ നാൽപതു മിനിട്ടിലും ഓരോ പുതിയ പോൺ ഫിലിം നിർമിക്കപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

ഇതുപോലെയാണ് പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിൽ അവർ കാണിക്കുന്ന താല്പര്യം. ഉദാഹരണത്തിന് വിർച്വൽ റിയാലിറ്റി ഉപയോഗിച്ചുള്ള ഫീച്ചർ ഫിലിമുകൾ വിരലിലെണ്ണാവുന്നത് മാത്രമാണ് ഇതുവരെ പുറത്തു വന്നിട്ടുള്ളത്. പക്ഷെ പോൺ ഹബ് പോലുള്ള വമ്പൻ പോൺ വീഡിയോ കമ്പനികൾ അവരുടെ കസ്റ്റമേഴ്‌സിന് VR പോൺ വിഡിയോകൾ ഇപ്പോൾ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ദൃശ്യ- ശബ്ദ സാങ്കേതിക വിദ്യകൾ അതിറങ്ങിയ ഉടൻ തന്നെ ഉപയോഗിക്കപ്പെടുന്ന ഒരു ഏരിയ പോൺ ഫിലിം ഇൻഡസ്ട്രി ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? 3D , HD , VR തുടങ്ങിയ ടെക്നോളജികൾ അവതരിപ്പിക്കപ്പെട്ട് വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ അത് പോൺ ഫിലിമുകളിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സിനിമകളെ വെല്ലുന്ന ചിത്രീകരണ ഉപകരണങ്ങളും വലിയ ഇ കൊമേഴ്‌സ് സൈറ്റുകളെ നാണിപ്പിക്കുന്ന ഐ ടി ഇൻഫ്രായുമാണ് പോൺ കമ്പനികൾ ഉപയോഗിക്കുന്നത്.

ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരം ചിത്രങ്ങൾ കണ്ടിട്ടില്ലാത്തവരുണ്ടാവില്ല. കൗമാരകാലത്ത് ഒരു കൗതുകത്തിനു വേണ്ടി കണ്ടു തുടങ്ങുന്ന ഇത്തരം വിഡിയോകൾ ചിലർക്കെങ്കിലും പിന്നീട് ഒരു No photo description available.ഒബ്‌സഷൻ ആയി മാറാറുണ്ട്. എന്നാൽ ഇതിൽ അഭിനയിക്കുന്നവർ എങ്ങനെയാണു ഈ മേഘലയിൽ എത്തിച്ചേർന്നിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ ? സദാചാരമര്യാദകൾക്കു വലിയ പ്രാധാന്യം കൊടുക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ കൂടുതൽ ജനങ്ങളും വിശ്വസിക്കുന്നത് പോലെ ജീവിക്കാൻ വേറൊരു വഴിയുമില്ലാതെ ഇതിലേക്കിറങ്ങിയവരല്ല പ്രശസ്തരായ പല പോൺ താരങ്ങളും. വിദ്യാഭ്യാസമോ പണമോ ഒന്നുമില്ലാത്തതുകൊണ്ടു ശരീരം വിറ്റു ജീവിക്കാൻ ഇറങ്ങിയവരുമല്ല ഇതിലുള്ളത്. ഇങ്ങനെയുള്ള പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ആഫ്റ്റർ പോൺ എൻഡ്സ് എന്ന ഡോക്യൂമെന്ററി അന്വേഷിക്കുന്നത്.

പഴയ പോൺ താരങ്ങളുമായി Bryce Wagoner എന്ന അമേരിക്കൻ സംവിധായകൻ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാതെ ചെയ്ത ചില അഭിമുഖങ്ങൾ അദ്ദേഹം തന്നെ പിന്നീട് ഒരു ഡോക്യൂമെന്ററി രൂപത്തിലാക്കുകയായിരുന്നു. അവതരിപ്പിക്കുന്ന വിഷയത്തെക്കുറിച്ച് കാര്യമായ ഗവേഷണം ഒന്നും നടത്താത്തതിന്റെയും ഫോക്കസ് പലപ്പോഴും അതിൽ പ്രത്യക്ഷപ്പെട്ട താരങ്ങളിലേക്കു മാത്രമായി ഒതുങ്ങിയതും ഒക്കെ ഇതിലെ വീഴ്ചകളായി ചൂണ്ടിക്കാണിക്കാമെങ്കിലും അവരുടെ ജീവിതത്തിന്റെ വിചിത്രമായ പല മുഖങ്ങളും ഇതിൽ അറിയാതെ വന്നു പോകുന്നുണ്ട്. ഒരു കാലത്ത് തിളങ്ങി നിന്ന പ്രശസ്ത പോൺ താരങ്ങളായ Asia Carrera, Tyffany million, Richard Pacheco, Lisa Ann, Ginger Lynn തുടങ്ങിയവരൊക്കെയാണ് Bryce സംവിധാനം ചെയ്ത ഒന്നും രണ്ടും ഭാഗങ്ങളിൽ വരുന്നത്. കഴിഞ്ഞ വർഷമിറങ്ങിയ ഇതിന്റെ മൂന്നാം ഭാഗം സംവിധാനം ചെയ്തത് Brittany Andrews ആണ്. Kira Noir , Kayden Kross തുടങ്ങി ഇന്ത്യൻ പോൺ നായികയായ പ്രിയാ റായ് വരെയുണ്ട് ഇതിൽ.

ഈ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പലരും ഈ ജോലി ഒരു ജീവിതമാർഗമായി തെരഞ്ഞെടുക്കാനുദ്ദേശിച്ചു വന്നവരല്ല. അമേരിക്കൻ ഡ്രീം സ്വപ്നം കണ്ടു വന്നു അവിടെയെത്തി പരാജിതരായവർ ജീവിതം മുന്നോട്ടു നീക്കാൻ വേണ്ടി പെട്ടെന്ന് കുറച്ചു പണമുണ്ടാക്കാൻ ഇതിലേർപ്പെട്ടിട്ടു അതൊരു സ്ഥിരം ജോലിയായി തെരഞ്ഞെടുത്തിട്ടുണ്ട്. ലൈംഗികമായ അഭിനിവേശം കൊണ്ടും No photo description available.സാഹസികമായ ലൈംഗിക ജീവിതം ആഗ്രഹിക്കുന്നതുകൊണ്ടും ഇതിൽ വരുന്നവരുണ്ട്. വീട്ടിലെ പ്രശ്നങ്ങൾ കാരണം ഒളിച്ചോടി വന്നവരുണ്ട് . ഒറ്റ രക്ഷിതാവുള്ള കുടുംബങ്ങളിലെ ചില കുട്ടികൾ അമ്മയെ സഹായിക്കാൻ കുറച്ചു പണമുണ്ടാക്കാൻ ഈ ജോലി ചെയ്യുന്നതും പുതിയ കാര്യമല്ല. Get paid for sex എന്നത് മോഹിപ്പിക്കുന്ന ഒരു പ്രലോഭനമായി കണ്ട് ഇതിലേയ്ക്ക് വന്നു ആസ്വദിച്ച് ഈ ജോലി ചെയ്യുന്നവരുണ്ട്. സണ്ണി ലിയോണിനെ പോലെ ബോയ് ഫ്രണ്ടുമായി ചേർന്ന് ഈ ജോലി ചെയ്തു പണം സമ്പാദിക്കുന്നവരുണ്ട്. എന്തിന് , ഇതൊന്നുമല്ലാതെ വെറും ബോറടി മാറ്റാൻ വേണ്ടി പോൺ വീഡിയോകളിൽ അഭിനയിക്കുന്നവർ പോലുമുണ്ട്. ഇതൊരു സദാചാര വിഷയമായി കണ്ടു ശീലിച്ച നമുക്ക് ഇത്തരം കാരണങ്ങൾ ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും അവിടെ അതൊരു വിചിത്രമായ സംഗതിയേയല്ല.

മറ്റു വ്യവസായങ്ങളെ പോലെ പുരുഷ മേധാവിത്വമുള്ളതാണ് ഇതുമെങ്കിലും ഈ ഇൻഡസ്ട്രിയിലെ യഥാർത്ഥ താരങ്ങൾ സ്ത്രീകളാണ്. പ്രതിഫലത്തിൽ പോലും ഈ വ്യത്യാസമുണ്ട്. ഒരു സീനിൽ അഭിനയിക്കുന്നതിന് ഒരു നടി ആയിരം ഡോളറോളം നേടുമ്പോൾ പുരുഷ താരത്തിന് കിട്ടുന്നത് വെറും നൂറ്റമ്പതോ ഇരുനൂറോ ഡോളർ മാത്രമാണ്. ഒരു സിനിമാ താരം പടിപടിയായി പ്രശസ്തരാവുന്നത് പോലെ നല്ല അവസരങ്ങൾ തപ്പിയെടുത്ത് ഒരു കരിയർ ഉണ്ടാക്കിയെടുത്തവരാണ് പല പോൺ സൂപ്പർ താരങ്ങളും. സ്വന്തമായി ഏജന്റുമാരും ഓഫീസും ഒക്കെയുള്ള, നിയമങ്ങൾ പാലിച്ചു നികുതി അടച്ചു മറ്റുള്ളവരെ പോലെ ജീവിക്കുന്ന താരങ്ങൾ തന്നെയാണ് ഇതിലുമുള്ളത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ജോലിയെടുക്കാൻ ആരംഭിച്ച് മുപ്പതു വയസ്സിനുള്ളിൽ തന്നെ റിട്ടയർ ചെയ്യുമ്പോളേക്കും മില്യൺ ഡോളർ ആസ്തിയുള്ളവരായി അവരിൽ പലരും മാറിക്കഴിഞ്ഞിരിക്കും.

പക്ഷെ ഈ അഭിമുഖങ്ങളിൽ പലതും നിഴലിക്കുന്നത് സന്തോഷമോ ജീവിതത്തിൽ വിജയിച്ചതിന്റെ അഭിമാനമോ ഒന്നുമല്ല. അഭിനയം നിർത്തിയ ശേഷം സമൂഹത്തിലെ മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാൻ തുടങ്ങുമ്പോളാണ് അവർ യഥാർത്ഥ വെല്ലുവിളി നേരിടുന്നത്. ചെറിയ പ്രായത്തിൽ റിട്ടയർ ചെയ്തതിൽ ചിലരൊക്കെ വീണ്ടും അതിലേക്കു തന്നെ തിരിച്ചു പോകുന്നത് ഈ ഇൻഡസ്ട്രിയിൽ പുതിയ സംഭവമല്ല. രണ്ടും മൂന്നും തവണ റിട്ടയർ ചെയ്തതിനു ശേഷമാണു അവരിൽ പലരും യഥാർത്ഥ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും പരിഷ്കൃത സമൂഹങ്ങളിൽ പോലും അവരുടെ ഭൂതകാലം ഒരു പ്രശ്നമാകാറുണ്ട്. അർഹതയുണ്ടെങ്കിലും ഇക്കാരണത്താൽ പലയിടത്തും അവർ അകറ്റി നിർത്തപ്പെടും. സ്ത്രീയായാലും പുരുഷനായാലും ഇത് ബാധകമാണ്. കുട്ടികളെ വളർത്തിയെടുക്കാനും ഇത്തരമൊരു പാസ്റ്റ് തടസ്സമാണ്. സ്വന്തം കുഞ്ഞു വലുതാകുമ്പോൾ താൻ അഭിനയിച്ച ചിത്രങ്ങളിലേതെങ്കിലും കാണാനിടയായാൽ അതെങ്ങനെ സഹിക്കുമെന്നുള്ള ആശങ്കയും ഒന്ന് രണ്ടുപേർ മറയില്ലാതെ ഈ അഭിമുഖത്തിൽ പങ്കു വയ്ക്കുന്നുണ്ട്. പോൺ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ നേരിടുന്ന സംഘർഷത്തേക്കാൾ പലമടങ്ങു വലിയ മാനസിക പീഢനമാണ് ക്യാമറക്കു പുറത്ത് നേരിടേണ്ടി വരാറുള്ളതെന്നു ഇതിൽ പലരും സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അപൂർവം ചിലരെങ്കിലും റിട്ടയർ ചെയ്തതിനു ശേഷം പണ്ട് മുടങ്ങിയ വിദ്യാഭ്യാസം മുഴുമിക്കുകയും അതുവഴി ജോലി നേടുകയും ചെയ്യാറുണ്ട്. ചിലരൊക്കെ പണ്ട് അടച്ചു പൂട്ടി വച്ച കഴിവുകൾ പുറത്തെടുത്തു നോക്കും. സംഗീതം, സിനിമ, സ്പോർട്സ് തുടങ്ങി പല പല മേഖലകളിൽ ഭാഗ്യം പരീക്ഷിക്കുകയും സുഖമായി ജീവിക്കുകയും ചെയ്യുന്ന താരങ്ങളുമുണ്ട്.

James Deen നെ പോലെയുള്ള പ്രശസ്ത പോൺ താരങ്ങൾ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളത് പോലെ ഈ വ്യവസായത്തിലെ പരസ്യമായ വർഗ / വംശീയ ചേരിതിരിവുകളെ APE യിലെ ചില അഭിമുഖങ്ങൾ ചെറുതായി ഒന്ന് തൊട്ടു പോകുന്നുണ്ട്. റേസിസത്തെ പരസ്യമായി പ്രൊമോട്ട് ചെയ്യുന്നു എന്ന ആരോപണം പോൺ കമ്പനികളെക്കുറിച്ച് പണ്ടേയുണ്ട്. മെക്സിക്കൻ, ലാറ്റിന, ഏഷ്യൻ , അമേരിക്കൻ തുടങ്ങി തൊലിയുടെ നിറവും മുടിയുടെ നിറവും ഒക്കെ തെരഞ്ഞെടുപ്പിനുള്ള ഓപ്‌ഷനുകളായി ഇത്തരം സൈറ്റുകൾ തരാറുണ്ട്. “Interracial” എന്ന വാക്ക് സ്പഷ്ടമായി തന്നെ ഉപയോഗിക്കുന്നവരാണ് അവർ. വേറെയേതെങ്കിലും വ്യവസായത്തിൽ ആയിരുന്നു ഇതൊക്കെയെങ്കിൽ പണ്ടേ തന്നെ ജനങ്ങളുടെ പ്രതിഷേധ പ്രകടനങ്ങളും നിയമനടപടികളും കാരണം അത് പൂട്ടിപ്പോയേനെ. പക്ഷെ ഇത് ആ കമ്പനികളുടെ കുറ്റമല്ല എന്നും ഉപഭോക്താവ് ആവശ്യപ്പെടുന്ന രീതിയിൽ അവർ ഉത്പന്നം വിൽക്കുന്നു എന്നുള്ള എതിർവാദങ്ങളും നിലവിലുണ്ട്. പക്ഷെ ഇക്കാര്യത്തെപ്പറ്റി കൂടുതൽ ചർച്ച ചെയ്യാൻ ഈ രണ്ടു ഡോക്യൂമെന്ററികളും തയ്യാറായിട്ടില്ല.

ഇത്തരം ചിത്രങ്ങൾ കണ്ടിട്ടുള്ളവരിൽ ഭൂരിഭാഗത്തിനും അതിലഭിനയിക്കുന്ന പുരുഷ താരങ്ങളോട് ഒരിക്കലെങ്കിലും അസൂയ തോന്നിയിട്ടുണ്ടാവും. അതി സുന്ദരികളായ ഒട്ടനവധി താരങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം ലഭിക്കുന്ന അവരോടു അവർക്കു ചെറിയ കുശുമ്പ് തോന്നുന്നത് സ്വാഭാവികം. എന്നാൽ എത്രത്തോളം സംഘർഷം നിറഞ്ഞ ജീവിതത്തിലൂടെ കടന്നു പോകുന്നവരാണ് ഈ നടൻമാർ എന്നറിയാമോ ? Rocco എന്ന താരത്തിന്റെ ജീവിതത്തിലൂടെ ഇതിൽ
ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ അതൊക്കെയാണ്. മൂന്ന് സീസണുകളുണ്ടായിട്ടു പോലും A.P.E. പരിഗണിക്കാതെ വിട്ടുകളഞ്ഞ പല കാര്യങ്ങളും വളരെ മികച്ച രീതിയിൽ റോക്കോ അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിലുള്ള ആക്ഷനും കട്ടും ഒക്കെയുള്ള ലൈംഗിക ബന്ധത്തിന്റെ വെല്ലുവിളികളാണ് ഒരു നിറങ്ങളുമില്ലാതെ ഇതിൽ തുറന്നു കാട്ടുന്നത്. മോഡലിങ്ങിൽ ഭാഗ്യം പരീക്ഷിക്കാനെത്തി ചിലപ്പോളൊക്കെ നിലനിൽപ്പിനായി പണമുണ്ടാക്കാൻ ഒന്നോ രണ്ടോ പോൺ സിനിമകളിൽ അഭിനയിച്ചതിന് ശേഷം അതൊരു ഫുൾടൈം പ്രൊഫെഷൻ ആക്കുന്നവരാണ് പുരുഷ താരങ്ങളിൽ പലരും. ജാക്കി ചാൻ, അർണോൾഡ് ഷ്വാർസ്നെഗർ , സിൽവസ്റ്റർ സ്റ്റാലോൺ തുടങ്ങിയ അതിപ്രശസ്തരായ ഹോളിവുഡ് താരങ്ങൾ അവരുടെ കരിയർ ആരംഭിച്ചത് ഒരു പോൺ താരമായിട്ടായിരുന്നു എന്നറിയാമോ ? ഈ ഡോക്യൂമെന്ററിയിലെ കേന്ദ്രബിന്ദുവായ Rocco Sifferediയും ഏകദേശം ഇങ്ങനെ തന്നെ വന്നതാണ്.
Tarzan X: Shame of Jane എന്ന ചിത്രത്തിലൂടെ പ്രശസ്തനായ Rocco യ്ക്ക് ഇപ്പോൾ അൻപത്തി നാലു വയസ്സുണ്ട്. ടാർസണിൽ തനിക്കൊപ്പം അഭിനയിച്ച നടിയായ റോസയെ ഇരുപത്തിയഞ്ചു വർഷം മുമ്പ് വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ടു കുട്ടികളുണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ പുരുഷ പോൺ താരമാണ് റോക്കോ. പോൺ ഫിലിം മേഘലയിലെ ഏറ്റവും വലിയ അവാർഡുകൾ ( ഇതിലുമുണ്ട് അവാർഡുകളും അംഗീകാരങ്ങളുമൊക്കെ ) അദ്ദേഹത്തിന്റെ പേരിലാണ്. കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന് റെഡ് കാർപെറ്റ് എൻട്രി വരെ ലഭിച്ചിരുന്നു. ഇപ്പോൾ ഏറെക്കുറെ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്ന റോക്കോയുടെ തുറന്നു പറച്ചിലുകളാണ് ഈ ഡോക്യൂമെന്ററിയെ വ്യത്യസ്തമാകുന്നത്.

സാധാരണ ഒരു സിനിമ ഷൂട്ട് ചെയ്യുന്ന അതേ രീതിയിലാണ് ഒരു പ്രൊഫെഷണൽ പോൺ വിഡിയോയും ഷൂട്ട് ചെയ്യുന്നത്. ഏറ്റവും മികച്ച ക്യാമറകൾ, ലൈറ്റുകൾ തുടങ്ങി ഡബ്ബിങ്ങും വി എഫ് എക്‌സും വരെ അതിൽ ഉപയോഗിക്കപ്പെടാറുണ്ട്. എന്നാൽ ആത്യന്തികമായി ഇതൊരു മനുഷ്യനാണല്ലോ ചെയ്യുന്നത്. ഒരു യഥാർത്ഥ ലൈംഗിക ബന്ധത്തിൽ സംഭവിക്കുന്നതുപോലെ സ്നേഹമോ അതിൽ നിന്നുണ്ടാകുന്ന വികാരമോ അങ്ങനത്തെ ജൈവികമായ കാരണങ്ങളാലോ അല്ല ഇവിടത്തെ മോട്ടിവേഷൻ എന്ന് മാത്രമാണ് വ്യത്യാസം. സ്വാഭാവികമായും അത് കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ വേണ്ടി സ്റ്റിറോയിഡുകൾ പോലെയുള്ള ഉത്തേജകങ്ങൾ ഉപയോഗിക്കുന്നവരാണ് മിക്ക പുരുഷ താരങ്ങളും. ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ വീഡിയോകളിൽ അഭിനയിക്കുന്ന ഒരാളുടെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ ഈ മരുന്നുകൾ മാറാറുണ്ട്. ഈ വീഡിയോ കാണുമ്പോൾ നമുക്കു തോന്നുന്നതിൽ നിന്ന് വ്യത്യസ്തമായി ശാരീരികമായും മാനസികമായും ഒരാളെ തളർത്തിക്കളയുന്ന അതിസങ്കീർണമായ ഒരു പ്രക്രിയയാണ് ഇതിന്റെ ചിത്രീകരണം. പ്രകൃതി വിരുദ്ധമായ രംഗങ്ങളിലും മറ്റും “അഭിനയിക്കുന്ന” ഒരാളുടെ സ്വാഭാവികമായ ലൈംഗിക ശേഷിയെ വരെ ഇത് സാരമായി ബാധിക്കാറുണ്ട്. ലൈംഗിക അവയവങ്ങളുടെ ഡമ്മികൾ ഉപയോഗിച്ചും മറ്റുമാണ് അത്തരം അവസരങ്ങളിൽ അവർ രക്ഷപ്പെടുന്നത്. യഥാർത്ഥ പോൺ ഫിലിം ചിത്രീകരണങ്ങളുടെ ഫുട്ടേജുകൾ ഈ ഡോക്യൂമെന്ററിയിലുണ്ട് . അതൊക്കെ കണ്ടു കഴിയുമ്പോൾ അവരോടുള്ള നിങ്ങളുടെ അസൂയ സഹതാപത്തിന് വഴിമാറുമെന്നു മാത്രം.

വളരെ പ്രധാനപ്പെട്ട ഒരു വിഷയം അതർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തതാണ് A.P.E. യുടെ കുറവെങ്കിൽ ഒരു താരത്തിലേക്കു മാത്രമായി ചുരുങ്ങേണ്ടി വന്നു എന്നതാണ് റോക്കോ നേരിട്ട പരിമിതി. താരങ്ങളുടെ ബിഹൈൻഡ് സ്ക്രീൻ ജീവിതത്തെക്കുറിച്ചു കൂടുതൽ ഉൾക്കാഴ്ച നൽകുന്നത് റോക്കോയാണ്. എന്തായാലും അടുത്ത തവണ ഒരു പോൺ ചിത്രം കാണുമ്പോൾ ഓർക്കുക. സ്‌ക്രീനിൽ കാണുന്ന വർണ്ണപ്പൊലിമ അവരുടെ ജീവിതത്തിലില്ല. എത്ര ധനം സമ്പാദിച്ചാലും വേട്ടയാടുന്ന ഒരു ഭൂതകാലത്തിന്റെ ഇരകളാണ് അതിൽ പലരും.

വാൽക്കഷ്ണം
……………………..

ഇന്ത്യൻ പോൺ ഇതുപോലെ തന്നെ ഗവേഷണാർഹമായ ഒരു മനോഹരമായ വിഷയമാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ലൈംഗികത ആഘോഷിക്കുകപ്പെടുകയും കാമസൂത്ര പോലുള്ള അക്കാദമിക് ആയ ഒരു ഗ്രന്ഥം പുറത്തിറങ്ങുകയും ഒക്കെ ചെയ്ത ഒരു രാജ്യം പിന്നീട് എപ്പോളാണ് ലൈംഗികതയെ ഒരു സദാചാര വിഷയമായി കാണാൻ തുടങ്ങിയത് എന്നന്വേഷിച്ചാൽ ഒരുപക്ഷെ നമ്മുടെ ചരിത്രത്തെക്കുറിച്ചു തന്നെയുള്ള
തിരിച്ചറിവുകൾ അതിനു നല്കാൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. . പൗരാണിക ഭാരതം കണ്ടിട്ടുളള ഏറ്റവും വലിയ സംഘർഷങ്ങളിൽ പലതിലും സ്ത്രീ ഒരു കഥാപാത്രമായിരുന്നു എന്നും ഓർക്കണം.

മുന്നറിയിപ്പ്
******************
ഇത് രണ്ടും നെറ്റ് ഫ്ലിക്സിൽ ഇപ്പോൾ ലഭ്യമാണ്. കാണാൻ പ്ലാനുണ്ടെങ്കിൽ അല്പം ശ്രദ്ധിക്കുക. സ്ത്രീ പുരുഷ നഗ്നതയും ലൈംഗിക ബന്ധവും അതിന്റെ ചിത്രീകരണവും ഒക്കെ മറയില്ലാതെ കാണിക്കുന്നുണ്ട് ഇതിൽ. ഇന്ത്യൻ റേറ്റിംഗ് അല്ല അമേരിക്കൻ വ്യൂവർ റേറ്റിങ് ആണ് അവർ ഉപയോഗിച്ചിരിക്കുന്നത്. സെൻസർ ചെയ്യാതെയാണ് ഇന്ത്യയിൽ ഇത് സ്ട്രീം ചെയ്യുന്നത്.

Advertisements