സുഡാനിക്ക് സിനിമ കിട്ടിയത് മലയാളിയുടെ ഔദാര്യമോ ?

Spread the love

സാമുവലിനെ പിന്തുണച്ചുകൊണ്ട് കൊണ്ട് സോമി സോളമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പ്

“സുഡു” വിന്റെ നന്മ മുഴുവൻ എത്ര വേഗമാണ് “ഔദാര്യം” കൊണ്ട് കിട്ടിയ “അവസരങ്ങൾക്ക്” അംഗീകാരങ്ങൾക്കു സാമുവൽ നന്ദിയുള്ളവനായിരിക്കണം എന്ന മലയാളിയുടെ പൊതുബോധ ഓര്മപ്പെടുത്തലിൽ എത്തി നിൽക്കുന്നത്.

നൈജീരിയയിൽ അഭിനയം എന്ന തൊഴിൽ ചെയ്തു ജീവിക്കുന്ന മനുഷ്യനെ , കേരളത്തിലെ സിനിമ എന്ന തൊഴിൽ മേഖലയിൽ എത്തിച്ചു തങ്ങളുടെ പ്രോഡക്റ്റ് നന്നായി വിറ്റഴ്ച്ചികൊണ്ടിരിക്കുന്ന, അതും “സാമുവൽ” എന്ന നടന്റെ എല്ലാ സാധ്യതകളെയും സിനിമയുടെ വിജയത്തിനായി ഉപയോഗിച്ചു കൊണ്ട് , സിനിമ വിജയിച്ചു മുന്നേറുമ്പോൾ , താൻ ചെയ്ത തൊഴിലിനു അർഹമായ പ്രതിഫലം ലഭിക്കാതെ ” തന്റെ ആഫ്രിക്കൻ ഐഡന്ററ്റി മൂലം താൻ വഞ്ചിക്കപ്പെട്ടു എന്ന് സാമുവലിനു തോന്നിയിട്ടുണ്ടെങ്കിൽ അതിൽ വംശീയത ഒരു ഘടകമാണ് എന്ന് സാമുവലിനു തോന്നിയിട്ടുണ്ടെകിൽ അതിനെ അഭിസംബോധന ചെയ്യൂ .

സാമുവലിൻറെ പോസ്റ്റിനു താഴെ ശര്ധിച്ചിരിക്കുന്ന കമന്റുകളിൽ വംശീയത കാണാൻ മലയാളിക്ക് സാധിക്കാത്തത്‌ ” കുറച്ചു പൈസക്ക് തൊഴിൽ ചെയ്യപ്പ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു ഇതര സംസ്ക്കാര തൊഴിലാളികളെ അന്യരായി കാണുന്ന തൊഴിൽ സംസ്ക്കാരത്തിന് ഉടമകളായതു കൊണ്ടാണ് ” , ദൈനം ദിന ചര്യകളിലും സംഗീതത്തിലും കലയിലും ഭക്ഷണത്തിലും വസ്ത്രത്തിലും വരെ വംശീയ ബോധവും ജാതി ബോധവും ഇഴചേർന്നു കിടക്കുന്ന പൊതുബോധത്തിനു തനിക്കു നേരിട്ട അനീതിയെ കുറിച്ച് സ്വരമുയർത്തി സംസാരിക്കുന്ന ആഫ്രിക്കൻ മനുഷ്യനെ ഇത് വരെ പരിചയമില്ല

തങ്ങളുടെ സംശയങ്ങളുടെ പുറത്തു തച്ചു കൊന്നവരെയും , വെയിലത്ത് നിർത്തു ഉരുക്കി കൊന്നവരെയും ഒക്കെ പരിചയമുള്ളൂ

സാമുവൽ സംസാരിക്കുന്നതു താൻ തൊഴിൽ ഇടത്തിൽ നേരിട്ട അനീതിയെ കുറിച്ചാണ് .

അഭിനയം തൊഴിലാണ് ഹേ . മനുഷ്യരുടെ അതിജീവനത്തിന്റെ സാധ്യതകളാണ് ഹേ .

Samuel Robinson Stay strong. Talk your mind loud. More love. More Power.
Keep the fight on .

Advertisements