നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ചില മരുന്നുകള്‍

നെഞ്ചെരിച്ചില്‍ ഉണ്ടെങ്കില്‍ അന്റാസിഡുകള്‍ എന്ന മരുന്ന് ആശ്വാസം തരുന്നുണ്ട്. എന്നാല്‍ മറ്റ് അസുഖങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ ഈ അസുഖം വര്‍ദ്ധിപ്പിക്കാം. അത്തരത്തിലുള്ള ചില മരുന്നുകളുടെ ലിസ്റ്റാണ് താഴെ കൊടുത്തിട്ടുള്ളത് .

ഐബുപ്രൊഫെന്‍ 

ഈ വേദന സംഹാരി വയറിനുള്ളിലെ ആസിഡിന്റെ അളവ് കൂട്ടുന്നതിനാല്‍ അത് നെഞ്ചെരിച്ചിലായി അനുഭവപ്പെടാം. വയറില്‍ വൃണം ഉള്ളവര്‍ ഇത് ഒഴിവാക്കണം. പകരം പാരസെറ്റമോള്‍ കഴിക്കുക.

രക്തസമ്മര്ദം കുറയ്ക്കുവാനുള്ള മരുന്നുകള്‍. 

ഈ ഇനം മരുന്നുകള്‍ അന്ന നാളിയിലെ പേശികള്‍ക്ക് അയവ് വരുത്തി വയറില്‍ ഉള്ള ആസിടിന്‍റെ മുകളിലോട്ടുള്ള തള്ളിക്കയറ്റം ഉണ്ടാക്കുമെന്നതിനാല്‍ നെഞ്ചെരിപ്പ് ഉണ്ടാക്കുന്നതിനു ഇടയാക്കും. ഇങ്ങിനെ വിഷമം ഉള്ളവര്‍ സ്വയം മരുന്ന് നിറുത്താതെ ഡോക്ടറെ സമീപിക്കണം.

ആസ്പിരിന്‍ 
ഇത് ഹാര്‍ട്ട് അറ്റാക്ക് തടയും എങ്കിലും വയറെരിച്ചില്‍, അള്‍സര്‍ തുടങ്ങിയവയ്ക്ക് കാരണമാകും. വയറെരിച്ചില്‍ ഒഴിവാക്കിയുള്ള ആസ്പിരിന്‍ ഗുളികകള്‍ ഇന്ന് ലഭ്യമാണ്. വയറിനു അസ്വസ്തത ഉള്ളവര്‍ക്ക് വയറെരിച്ചില്‍ ഉണ്ടാക്കാത്ത ആസ്പിരിനുകള്‍ ഇന്ന് വിപണിയില്‍ കിട്ടും.

ഉറക്ക ഗുളികകള്‍

ഉറങ്ങാനുപയോഗിക്കുന്ന ഡയസപ്പാം ഗുളികകള്‍ മനുഷ്യന്റെ ആകാംഷ അകറ്റാനും ഉപയോഗിക്കുന്നു. അന്ന നാളിയിലെ മസിലുകളെ റിലാക്സ് ചെയ്യുക വഴി ഇതും നെഞ്ചെരിച്ചില്‍ ഉണ്ടാക്കും.

അയണ്‍ ഗുളികകള്‍

 

അയണ്‍ ഗുളികകള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന മരുന്നുകളാണ് .

ആന്റിബയോട്ടിക്കുകള്‍

ചില ആന്റിബയോട്ടിക്കുകളും നെഞ്ചെരിപ്പ് ഉണ്ടാക്കും. ടെട്രാ സൈക്ളിനുകള്‍ ഇതില്‍ പ്രധാനികള്‍ ആണ്. ഡോക്ടറോട് വിവരം പറയുന്നത് നെഞ്ചെരിപ്പുള്ളവര്‍ക്ക് ഉപകാരപ്രദമായിരിക്കും

Write Your Valuable Comments Below