Share The Article

പൊതുജന താല്പര്യാർത്ഥം സോജൻ പെരുമ്പാവൂർ എഴുതുന്നു

ഞാൻ കർണ്ണാടകയിൽ ബിഥാർ എന്ന സ്ഥലത്ത് സൺ ഫ്ലവർ ഓയിൽ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. മലയാളി മാത്രമല്ല തലക്ക് വിവരം ഉള്ള ആരും ഇത് ഉപയോഗിക്കില്ല. സാധാരണ, സൺ ഫ്ലവർ സീഡ് കറുത്തിരിക്കും. ഇത് ആട്ടിയാൽ കറുത്ത് കൊഴുത്ത് വഴുവഴുപ്പും ദുർഗന്ധവുമുള്ള എണ്ണയാണ് കിട്ടുന്നത്. ഇതിൽ അക്ടിവേറ്റഡ് കാർബൺ, ബ്ലീച്ചിങ്ങ് എർത്ത് എന്നീ കെമിക്കലുകൾ ചാക്ക് കണക്കിന് ചേർത്ത് 300°c ൽ തിളപ്പിച്ച്, അതേ സമയം തന്നെ കടയുന്നു.

8 മണിക്കുർ കഴിഞ്ഞ് ഇത് ഊറാൻ വയ്ക്കുന്നു. ശേഷം കട്ടിയുള്ള തുണി ഫിൽറ്ററുകളിലൂടെ പല തവണ അരിച്ച് എടുത്ത് നിറത്തിനായ് കളർ, രുചിക്കായ് ഫ്ലേവർ, മണത്തിനായ് പെർഫ്യൂം എന്നിവ ചേർത്ത് വിൽക്കുന്നു. (യഥാർത്ഥ സൺ ഫ്ലവർ 8 കിലോ സീഡ് വേണം ഒരു ലിറ്റർ എണ്ണ എടുക്കാൻ.. ഒരു കിലോ സീഡിന് 180 രൂപയോളം വില വരും.) ഇതിന്റെ കീടൻ ചന്ദനത്തിരി, സോപ്പ് എന്നിവ ഉണ്ടാക്കാൻ പോകുന്നു. ഈ ഒയിൽ കഴിച്ചാൽ Blood Cancer ആണ് ആദ്യത്തെ Side effect. All India medical Hospital ഡൽഹിയിൽ ഒരു മാസം 5000 പേരെയാണ് Blood Cancer മൂലം Admit ചെയ്യുന്നത്.

തവിട് എണ്ണ എന്നാൽ ആദ്യം അറിയുക, തവിടിൽ നിന്നു എണ്ണ എടുക്കാൻ കഴിയില്ല. തവിടിൽ പെട്രോളിയം productഅയ ഒരു Solventഒഴിച്ച് Extract ചെയ്യുന്നു കിട്ടുന്ന ഓയിൽ ബ്ലീച്ച് ചെയ്ത്, ഫിൽറ്റർ ചെയ്ത് കളറും, ഫ്ലേവറും, പെർഫ്യൂം ഉം ചേർത്ത് മാർക്കറ്റ് ചെയ്യുന്നു. ഇത് Costly ആയതു കൊണ്ട്, ഇപ്പോൾ ഏറ്റവും കുറഞ്ഞ വേസ്റ്റ് ഓയിലുകൾ ആണ് വിപണിയിൽ കിട്ടുന്നത്. തവിട് ഓയിൽ വേണം എന്ന് ആഗ്രഹം ഉള്ളവർ നല്ല തവിട് ഉള്ള അരി വാങ്ങി ഇത് കഞ്ഞി വച്ച് കഴിക്കുക. ഷുഗർ വരാതിരിക്കാൻ തവിട് നഷ്ടമാകാത്ത അരി കഴിക്കുക. ഈ ക്രിത്രിമ എണ്ണകൾ കഴിച്ചാൽ ബ്ലഡ് ക്യാൻസർ, ലിവർ, കിഡ്നി ഡാമേജ്, പ്രോസ്‌റ്റേറ്റ് ഗ്രന്ഥി തകരാർ, ഷുഗർ, വയർ വീർത്ത് വരിക ,മുട്ട് വേദന എന്നിവയ്ക്ക് കാരണം ആകുന്നു.

ഇവിടെ 125 രൂപയിൽ താഴെ കിട്ടുന്നത്, വണ്ടിയിൽ നിന്ന് ഊറ്റുന്ന കരിഓയിലും ക്രൂഡ് ഓയിൽ വേസ്റ്റ് ആണ്. എല്ലാ ഡബിൾ റിഫൈൻഡ് ഓയിലും ലിക്വഡ് പാരഫിൻ, മിനറൽ ഒയിൽ, പാം കെർണോ ഓയിൽ, വണ്ടികളിൽ നിന്നു ഊറ്റുന്ന കരി ഓയിൽ എന്നിവയുടെ മിശ്രണം ആണ്. ഡാൽഡ മണ്ണിൽ കുഴിച്ചിട്ടാൽ പോലും കേടാകില്ല. പൊറോട്ടയിലും, ബിരിയാണിയിലും സൺ ഫ്ലവർ, തവിട് ഒയിലുകൾ, ഡാൽഡ എന്നിവ കോരി ഒഴിക്കുകയാണ്.

ഒരു ലിറ്റർ എള്ള് എണ്ണക്ക് 380 രൂപ വില യഥാർത്ഥത്തിൽ വരും. മുവ്വാറ്റുപുഴ Side -ൽ ഉന്ത് വണ്ടിയിൽ പൊരിച്ച സാധനങ്ങൾ വറക്കുന്നത് ഒരു മാസം ഹോട്ടലുകളിൽ ഉപയോഗിച്ച ഈ കരി ഓയിൽ നിസ്സാര വിലക്ക് വാങ്ങിയാണ്. ഇവിടെ ഈ വിഷയം അവതരിപ്പിക്കേണ്ടി വന്നത് പൊതുജനം ഈ വിഷം മേടിച്ച് കഴിക്കരുത് എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. വർദ്ധിച്ചു വരുന്ന ക്യാൻസർ മറ്റ് നിരവധി രോഗങ്ങൾക്ക് കിഡ്നി, ലിവർ ഡാമേജിന്റെ 98% എണ്ണയിലെ മായവും, പൊറോട്ട, പഫ്സ്, ഹോർമോൺ കോഴിയുടെ ഉപയോഗവും ആണ്. fast & Junk food കളും ഹോട്ടൽ, ബേക്കറി ഭക്ഷണങ്ങും ഉപേക്ഷിച്ചാൽ
100 % രോഗം ഇല്ലാതെ ജീവിക്കാം….

ഒന്നു കൂടി പറയാം, ശുദ്ധമായ വെളിച്ചെണ്ണ കൊളസ്ട്രാൾ, തീപ്പൊള്ളൽ, ചൊറി, ചിരങ്ങ്, ത്വക് രോഗങ്ങൾ ഉൾപ്പെടെ 140 രോഗങ്ങൾക്ക് കൺകണ്ട ഔഷധം ആണ്. മുടിയുടെ ആരോഗ്യത്തിനും തൈറോയിഡ്, ക്യാൻസർ, എന്നിവ വരാതിരിക്കാനും, ശുദ്ധമായ വെളിച്ചെണ്ണയും, തേങ്ങയും, ധാരാളം കഴിക്കുക, കൊളസ്ടോൾ പേടി ഉള്ളവർ, ഹോർമോൺ കോഴി, പോത്ത്, പാൽ, മുട്ട എന്നിവ ഒഴിവാക്കുക…

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.