നട്ടെല്ലിനു ഗുരുതരമായ ചതവും കണ്ണിനു 5 സ്റ്റിച്ചും താടിയെല്ലിന് 6 സ്റ്റിച്ചും; ഈ വീഡിയോ ഞെട്ടിക്കും

ആദ്യം തന്നെ പറഞ്ഞേക്കാം, ഈ ബേസ് ജംബര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

01

ആദ്യം തന്നെ പറഞ്ഞേക്കാം, ഈ ബേസ് ജംബര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. കാരണം വീഡിയോ കണ്ടു കഴിഞ്ഞ ശേഷം നിങ്ങള്‍ ചിലപ്പോള്‍ അങ്ങേരുടെ പൊടി പോലും അവശേഷിക്കില്ല എന്ന് ചിന്തിക്കാന്‍ സാധ്യതയുണ്ട്. പിന്നെ മറ്റൊരു കാര്യം ഈ തകര്‍പ്പന്‍ പെര്‍ഫോമന്‍സിന് ശേഷം കക്ഷിക്ക് സംഭവിച്ച പരിക്കുകളുടെ നീണ്ട നിര തന്നെ വീഡിയോക്ക് താഴെ കാണാം. നട്ടെല്ലിനു ഗുരുതരമായ ചതവും കണ്ണിനു 5 സ്റ്റിച്ചുകളും താടിയെല്ലിന് 6 സ്റ്റിച്ചും ഡിസ്ക്ക് ഉളുക്കിയതും കണങ്കൈ ഉളുക്കിയതും കൈ ഉളുക്കിയതും മറ്റു ഭാഗങ്ങളില്‍ സംഭവിച്ച ചതവും നമുക്ക് പുള്ളിയുടെ അക്കൌണ്ടിലേക്ക് ചേര്‍ത്ത് വെക്കാം.

ഒരു വിമിയോ യൂസര്‍ ആണ് വീഡിയോ അപ്‌ലോഡ്‌ ചെയ്തതെങ്കിലും അസ്സല് പണി ചോദിച്ചു വാങ്ങിയ ഈ ബേസ് ജംബര്‍ ആരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തന്റെ ഹെല്‍മെറ്റില്‍ വെച്ചിട്ടുള്ള ഗോ പ്രൊ ക്യാമറയാണ് എല്ലാ രംഗവും പകര്‍ത്തിയിരിക്കുന്നത്. ഒറിജിനല്‍ വീഡിയോ വെറും 15 സെക്കന്റ്‌ ആണ് നീണ്ടു നില്‍ക്കുന്നതെങ്കിലും സ്ലോ മോഷനില്‍ അവതരിപ്പിച്ചത് കൊണ്ട് 3 മിനുട്ട് നേരം നിങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടാണ് വീഡിയോ മുന്നോട്ട് പോകുന്നത്.