നിങ്ങളുടെ കാര്‍ ഇങ്ങനെ പാര്‍ക്ക് ചെയ്യാന്‍ കഴിയുമോ…?

Untitled-1

വാഹനമോടിക്കുന്നവര്‍ക്ക് ഏറ്റവും പ്രയാസമേറിയ കാര്യമാണ് പാര്‍ക്കിംഗ്. പാരലല്‍ പാര്‍ക്കിംഗ് ആണ് ഇതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പാര്‍ക്കിംഗ് രീതി. പാര്‍ക്ക് ചെയ്തിരിക്കുന്ന രണ്ട് വാഹനങ്ങള്‍ക്കിയടില്‍ നമ്മുടെ വാഹനം ലംബമായി പാര്‍ക്ക് ചെയ്യുക എന്നത് അല്‍പ്പം വിഷമവും ശ്രമകരവുമായ പണിയാണ്.

എന്നാല്‍ കാര്‍ പാരലല്‍ പാര്‍ക്കിംഗ് ആന്‍ഡ്‌ ഡ്രിഫ്റ്റിംഗ് മത്സരം കഴിഞ്ഞിടെ ചൈനയില്‍ നടന്നു . ഡ്രിഫ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 8 സെന്റീമീറ്റര്‍ ഗ്യാപ്പിട്ടാണ് രണ്ടുകാറുകള്‍ക്കിടയിലേക്ക് അതും കിടിലന്‍ വേഗത്തില്‍ പാര്‍ക്ക് ചെയ്തത്. ചൈനക്കാരനായ ഹാന്‍ യൂ എന്ന മിടുക്കനാണ്, അതിസമര്‍ത്ഥമായ ഈ പ്രകടനം നടത്തിയത്. ഒപ്പം ആ മാസ്മരിക പ്രകടനത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും അദ്ദേഹം കരസ്ഥമാക്കി.

ആ പാര്‍ക്കിംഗ് വീഡിയോ തന്നെ കാണാം..