ആറുവരിപ്പാതക്ക് 30 മീ പോരെ, 45 മീ എന്തിനെന്ന് വാശി പിടിക്കുന്നവരോട്

പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ഷഹീന്‍ എംസി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കുറിപ്പ്

‘ആറുവരിപ്പാതക്ക് ഇതുപോലെ 30 മീറ്റര്‍ തന്നെ ധാരാളമല്ലേ, എന്തിനാ 45 മീറ്റര്‍ തന്നെ വേണമെന്ന് വാശിപിടിക്കുന്നത്?’ ഒരു തട്ടിക്കൂട്ട് റോഡ് മാതൃക ഉണ്ടാക്കി ഇത്തരം ചോദ്യങ്ങളുമായി പ്രചരണം നടത്തുന്നവരോട് ചില കാര്യങ്ങള്‍ പറയട്ടെ. വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും അനുയോജ്യമായ പുനരധിവാസവും വേണമെന്ന ആവശ്യത്തോടും അവരുടെ അതിനായുള്ള സമരത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെ, ട്രാന്‍സ്‌പോര്‍ട്ടെഷന്‍ എഞ്ചിനീയറായ സുഹൃത്ത് CK Irshad ന്റെ കാഴ്ചപ്പാടുകളും അദ്ധേഹത്തിന്റെ വിശദീകരണങ്ങളും ഉള്‍പ്പെടുത്തി ചിലത് കുറിക്കുന്നു.

1. പാര്‍കിംഗ് ലൈന്‍, ഹാര്‍ഡ് ഷോള്‍ഡര്‍, സര്‍വീസ് റോഡുകള്‍, ബസ് ബെ, റൈറ്റ് ഓഫ് വെ ഒന്നും 35 മീറ്ററില്‍ കാണുന്നില. തല്‍ഫലം വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും, എമേര്‍ജ്ജെന്‍സി സ്റ്റോപ് ചെയ്യുന്നതും, ബസ്സുകള്‍ ആളുകളെ കയറ്റി ഇറക്കുന്നതും എന്നുവേണ്ട എല്ലാം കാരീജ് വേയില്‍ തന്നെയാകും. മാതൃകയില്‍ 3 ലൈന്‍ ഉണ്ടെങ്കിലും 2 ലൈനിന്റെ ഉപയോഗമേ നടക്കൂ.

2. 35 മീറ്ററിനെ അപേക്ഷിച് 45 മീറ്ററില്‍ റോഡ് യൂസേര്‍സ്സ് സേഫ്റ്റി കൂടുതല്‍ ആയിരിക്കും. മീഡിയന്‍ വലുതായാല്‍ ഓപോസിറ്റ് ട്രാഫികിനെ പൂര്‍ണമായും സെപറേറ്റ് ചെയ്യാം. സോളിഡാരിറ്റി മാതൃകയില്‍ സ്പീഡ് ട്രാക്കില്‍ വാഹനത്തിനു നിയന്ത്രണം വിട്ടാല്‍ ഓപ്പൊസിറ്റ് ട്രാഫികിനേയും ബാധിക്കാന്‍ ചാന്‍സ് ഉണ്ട്. ട്രാഫികും കാല്‍ നടയാത്രക്കാര്‍ക്കുള്ള ഫൂട്ട് പാത്തും തമ്മിലുള്ള സെപറേഷനും സ്‌ട്രോങ്ങ് ആക്കേണ്ടതുണ്ട്. ഇതൊന്നും ഈ മാതൃകയില്‍ ഇല്ല.

3.ഡൈവേര്‍ജ്ജന്‍, കണ്‍വേര്‍ജ്ജന്‍ സ്ഥലങ്ങളില്‍ ആങ്കിള്‍ കൂട്ടിയാല്‍ സ്റ്റോപ് ആന്‍ഡ് ഗോ ക്ക് പകരം സ്പീഡ് കുറച്ചിട്ട് സ്റ്റോപ് ചെയ്യാതെ പോകാം. സമയ ലാഭം, കംഫേര്‍ട്, ഇന്ധന ലാഭം. അത് 35 മീറ്ററില്‍ കിട്ടില്ല.

4. റോഡ് സൗന്ദര്യ വല്‍ക്കരണം കൂടാതെ തന്നെ ശബ്ദ മലിനീകരണം കുറക്കാനും നിയന്ത്രണം വിടുന്ന വാഹനങ്ങള്‍ക്ക് സേഫ്റ്റി ബാരിയറായും വര്‍ത്തിക്കുന്ന മരങ്ങള്‍ മീഡിയനിലും റോഡ് സൈഡിലും നട്ടു പിടിപ്പിക്കാം. അതിനും റോഡ് പദ്ധതിക്ക് ആവശ്യമായ വീതി വേണം.

5. പിന്നെ ഈ റോഡ്, മുകളില്‍ നിന്നും കാണുന്നത് മാത്രം നോക്കിയാല്‍ പോര, റോഡിനടിയില്‍ കൂടി പോകുന്ന യൂട്ടിലിറ്റിഇലക്ട്രിസിറ്റിടെലെഫോണ്‍ കാബിളുകളുടേയും മറ്റും സെര്‍വ്വീസ് ചെയ്യാനും 35 മീറ്ററില്‍ കഴിയില്ല. നാട്ടിലേ സ്ഥിരകാഴ്ചയായ റോഡ് കുഴിച്ച് ടെലഫോണ്‍ കാബിളും മറ്റു പരിപാടികളും ഭാവിയില്‍ അനുവദിക്കില്ലെന്നതിനാല്‍ സര്‍വ്വീസ് കോറിഡോറുകള്‍ കാര്യ ക്ഷമമാക്കേണ്ടതുണ്ട്.

6. റോഡ് വീതി കൂടുന്നതിനാലും വാഹനങ്ങളുടെ സ്പീഡ് കൂടുന്നതിനാലും റോഡ് ക്രോസ്സ് ചെയ്യാന്‍ ബുദ്ധിമുട്ട് തന്നെയാകും. ഓടുന്ന വാഹനത്തെ സ്റ്റോപ്പ് ചെയ്യാതെ ക്രോസ്സ് ചെയ്യാന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജും സബ്‌വെയും വേണ്ടി വരുന്നതിനാല്‍ അതിലേക്കുള്ള ആക്‌സസിനും സ്ഥലം കണ്ടത്തേതതുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ പൊലിയുന്നത് റോഡുകളിലാണ്. റോഡ് കണ്‍സ്ട്രക്ഷന്‍ മാത്രമല്ല റോഡ് യൂസേഴ്‌സിന്റെ സേഫ്റ്റിയും സര്‍ക്കാരിന്റെ ഉത്തരവാദിത്വം തന്നെയാണ്. ചില താല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്‍ അപ്പ്രോപ്രിയേറ്റ റോഡ് ഡിസൈന്‍ ആക്‌സിഡന്റുകളെ ക്ഷണിച്ച് വരുത്തുന്നതും മരണ പാതയുമായി മാറും. മറ്റു പല രാജ്യങ്ങളുടെ കാര്യം പറയുമ്പോള്‍, അവിടെയൊക്കെ സ്ഥലം പ്രശ്‌നമല്ല എന്ന് പറയുന്നവര്‍ റോഡ് യൂസേഴ്‌സ് സേഫ്റ്റിക്ക് കൊടുക്കുന്ന പ്രാധാന്യം കണ്ടില്ലെന്നു നടിക്കരുത്. പല രാജ്യങ്ങളിലും 45.7 മീറ്റര്‍ ഉണ്ടായിട്ടുപോലും ഒരു ഡയറക്ഷനിലേക്ക് വെറും 2 ട്രാഫിക് ലേന്‍ മാത്രമാക്കി ചുരുക്കി പാര്‍കിംഗിനും സര്‍വീസ് റോഡിനും സൈഡ് വാക്കിനും ട്രാഫിക് സപറേഷനും മീഡിയനും മറ്റും ഒക്കെ ആയി സ്ഥലം ഉപയോഗപ്പെടുത്തുകയാണു ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. അവിടെയാണ് പുരോഗമന ചിന്തക്കാര്‍ എന്ന് സ്വയം പറയുന്നവര്‍ 30 മീറ്റര്‍ റൈറ് ഓഫ് വേയില്‍ 2 വെ 3 ലേന്‍ (ഒരു ഡയറക്ഷനിലേക്ക് 3 ട്രാഫിക് ലേന്‍) കൊണ്ടുവന്നു പരിഹാസ്യരാകുന്നത്…..!! സോളിഡാരിറ്റിയുടെ റോഡ് മാതൃക ചെരുപ്പിനനുസരിച്ച് കാലു മുറിച്ചതാണ്.

ദേശീയ പാത 45 മീറ്റര്‍ തന്നെയെന്ന പിണറായിയുടെ നിലപാടിനോട് യോജിക്കുകയാണ്. എന്നാല്‍ യു ഡി എഫ് ഭരണകാലത്ത് കപട പരിസ്ത്ഥിതി വാദികള്‍ക്കൊപ്പം നിന്ന് തുരങ്കം വെച്ചവരാണ് ഇടതുപക്ഷക്കാര്‍ എന്നത് പറയാതിരിക്കാന്‍ കഴിയില്ല. ഭരണം കിട്ടിയപ്പോള്‍ വികസന അജണ്ടക്കൊപ്പം നില്‍ക്കുന്നത് സ്വാഗതാര്‍ഹമാണ്. യു ഡി എഫ് ഭരണകാലത്ത് ലീഗ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മന്ത്രിമാരെ ഗേറ്റില്‍ തടഞ്ഞവര്‍ ഇന്ന് പിണറായിയുടെ 45 മീറ്റര്‍ പ്രസ്താവന വന്നിട്ടും ഹിറാ സെന്ററെന്ന മാളത്തില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല.