ട്രാവല്‍ ബൂലോകം – ചാവുകടല്‍ അഥവാ ഡെഡ്‌ സീ..

floating-in-the-dead-sea-reading-a-newspaper

ഇസ്രായേലിനും ജോര്‍ദാനും ഇടയില്‍ കരകളാല്‍ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവുകടല്‍ അഥവാ ഡെഡ് സീ. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത്. സമുദ്രനിരപ്പില്‍ നിന്ന് 422.83 മീറ്റര്‍ താ!ഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ്. ആണ്ടു പോവില്ല എന്നതാണ് ഈ തടാകത്തിന്റെ ഒരു പ്രത്യേകത. ഇതിന് സമുദ്രത്തേക്കാള്‍ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇതിന് മെഡിറ്ററേനിയന്‍ കടലിനേക്കാള്‍ പത്ത് മടങ്ങ് ലവണാംശമുണ്ട്. ഉയര്‍ന്ന അളവിലുള്ള ലവണാംശം കാരണമായി തന്നെ ഈ പ്രദേശം ജന്തുവളര്‍ച്ചയെ പോഷിപ്പിക്കുന്നില്ല.

അറബിയില്‍ ഇതിനെ അല്‍ബഹര്‍ അല്‍മയ്യിത്ത് എന്ന് വിളിക്കുന്നു, അത്രയൊന്നു പ്രചാരമില്ലെങ്കിലും ബഹര്‍ ലൂത്ത് എന്നും വിളിക്കപ്പെടുന്നു. ഹീബ്രുവില്‍ യാം ഹമെലാഹ് (ഉപ്പിന്റെ കടല്‍) അല്ലെങ്കില്‍ യാം ഹമാവെത് (മരണത്തിന്റെ കടല്‍) എന്നും വിളിക്കുന്നു. പ്രാചീന കാലത്ത് യാം ഹമിസ്‌റാഹി (കിഴക്കന്‍ കടല്‍) അല്ലെങ്കില്‍ യാം ഹഅറവ (അറവയുടെ കടല്‍) എന്നിങ്ങനെ വിളിക്കപ്പെട്ടിരുന്നു. ഗ്രീക്കുകാര്‍ ഇതിനെ ലേക്ക് അസ്ഫാള്‍ട്ടിറ്റെസ് എന്ന് വിളിച്ചു.

ഭൂമിയിലെ കരഭാഗത്തെ ഏറ്റവും താഴ്ന്ന പ്രദേശമാണിത്. 80 കി. മീ. നീളവും 18 കി. മീ. വീതിയും ഉള്ള ഇതിന്റെ വടക്കേ പകുതി ജോര്‍ദാ!നുള്ളതാകുന്നു. തെക്കേ പകുതി ജോര്‍ദാനും ഇസ്രാ!യേലിനുമുള്ളതാകുന്നു. എന്നിരുന്നാലും 1967ലെ അറബ്ഇസ്രായേല്‍ യുദ്ധത്തിനു ശേഷം ഇതിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ മുഴുവന്‍ ഭാഗവും ഇസ്രായേലിന്റെ പക്കലാണുള്ളത്. പടിഞ്ഞാറ് ജൂദായിയുടെയും കിഴക്ക് ജോര്‍ദാനിയന്‍ പീഠഭൂമികളുടെയും ഇടയില്‍ ചാവുകടല്‍ സ്ഥിതിചെയ്യുന്നു. ജോര്‍ദാന്‍ നദിയില്‍ നിന്നണ് ചാവുകടലിലേക്ക് വെള്ളമെത്തുന്നത്. ഈ ഭാഗത്തെ ആകെയുള്ള ജല സ്രോതാസായ ജോര്‍ദാന്‍ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്കുള്ള ജല പ്രവാഹം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ഇതുമൂലം ചാവുകടലിന്റെ നീളവും വീതിയും കുറഞ്ഞുവരികയാണ്. ഓരോ വര്‍ഷവും ജലനിരപ്പില്‍ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു. 1975 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കടലിലെ ജലനിരപ്പില്‍ 25 മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്.

ലവണങ്ങളുടെ അളവ് വളരെ കൂടിയ ഈ തടാകത്തില്‍ ജീവജാലങ്ങളുടെ നിലനില്‍പ് അസാദ്ധ്യമായതിനാലാണു് ചാവുകടല്‍ എന്നു പേര്‍ ലഭിച്ചത്. വലിപ്പം വളരെ അധികമാണെന്നതിനാല്‍ കടല്‍ എന്ന് വിളിക്കുന്നു.

മഹാറിഫ്റ്റ് മലയോരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു നീണ്ട ചുഴിയിലാണ് ചാവുകടലിന്റെ സ്ഥാനം. 6000 കി.മീ. നീളമുള്ള ഈ മഹത്തായ വിടവ് അഥവാ മഹാറിഫ്റ്റ് മലയോരം ടര്‍ക്കി യിലെ ടോറസ് മലനിരകള്‍ മുതല്‍ ദക്ഷിണാഫ്രിക്കയിലെ സാംബേസി വരെ നീണ്ടു കിടക്കുന്ന ഒന്നാണ്.

ചാവുകടലിലേക്ക് ഒരു യാത്രപോകുവാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നുവോ..? എങ്കില്‍ യാത്രാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും താമസസൌകര്യങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാന്‍ ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ..

 

Write Your Valuable Comments Below