Share The Article

Vishnu Vijayan എഴുതുന്നു

എക്കാലവും ഒപ്പം പിടിച്ചു നിർത്താൻ കഴിയില്ലെന്ന തിരിച്ചിറിവിലും മറ്റൊരാളെ അഗാധമായി സ്നേഹിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ…!

ഒരു വർഷം മുമ്പ് തായ്‌ലൻഡിൽ നടന്ന സംഭവമാണ് മുഖത്ത് ട്യൂമർ ബാധിച്ച്,

Vishnu Vijayan

വിദഗ്ദ പരിശോധനയിൽ ഡോക്ടർമാർമാർ ചികിത്സിച്ചു ശരിയാക്കാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ കാമുകനെ ഒപ്പം ചേർത്തു നിർത്തി, ഭൂമിയിലെ അയാളുടെ അവസാന ദിനം വരെ അടങ്ങാത്ത സ്നേഹത്തിൽ പൊതിഞ്ഞ ഒരു പെൺകുട്ടിയുടെ ജീവിതം അടുത്ത ദിവസം സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി.

ഇരു കണ്ണുകളിൽ നിന്ന് ആരംഭിച്ച്‌ മുഖം മുഴുവൻ ട്യൂമർ ബാധിച്ച, ഡോക്ടർമാർമാർ
ചികിത്സിച്ചു ശരിയാക്കാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ തായ്‌ലൻഡിലെ Songkhla Province സ്വദേശിയായ Pooch Chokchai Kaew എന്ന ഇരുപത്തായൊന്നു വയസുകാരനെ Attiaya Chamkeaw എന്ന അദ്ദേഹത്തിന്റെ പ്രണയിനി രോഗാവസ്ഥ അതിന്റെ തീവ്രമായ സ്റ്റേജിലേക്ക് പോകും തോറും ഉപേക്ഷിച്ചു പോകാൻ തയ്യാറായില്ല, മറിച്ച് അയാളെ പരിചരണം കൊണ്ടും, ഹൃദയം കൊണ്ടും അവൾ അടങ്ങാത്ത സ്നേഹത്താൽ വീർപ്പുമുട്ടിച്ചു, യുവാവിനൊപ്പം കഴിച്ചുകൂട്ടി.

യുവാവിൻ്റെ അപ്പോഴത്തെ അവസ്ഥയിൽ Radiotherapy , chemotherapy
തുടങ്ങിയ സാധ്യതകൾ ഡോക്ടർമാർ
തള്ളികളഞ്ഞ ശേഷവും ജീവിതത്തിലേക്ക് താൻ തിരിച്ചു വരുമെന്ന് അയാൾ ഉറച്ച ആത്മവിശ്വാസം പുലർത്തിയരുന്നു.

‘Third anniversary, love the same’ എന്ന ക്യാപ്ഷനിൽ കഴിഞ്ഞ വർഷം പെൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അവരുടെ പ്രണയ കാലത്തെ, യുവാവിന് രോഗം വരുന്നതിനു മുൻപ് മുതലുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തത് വഴിയാണ് പുറംലോകം ഇത് വളരെയധികം ചർച്ച ചെയ്തത്.

നിസ്സാരമായ എത്രയെത്ര കാരണങ്ങൾ കൊണ്ടാണ് പ്രണയത്തിന്റെ പേരിൽ
നമുക്ക് ചുറ്റും നിരന്തരം കൊലപാതങ്ങൾ നടക്കുന്നത്, തൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചു എന്ന കാരണത്താൽ പെൺകുട്ടിയെ നടുറോഡിൽ തീകൊളുത്തി കൊന്നത് അടുത്ത നാളുകളിലാണ്.

അടങ്ങാത്ത പ്രണയം കൊണ്ടാണ് അയാൾ ആ പെൺകുട്ടിയെ ഇല്ലാതാക്കിയത് എന്ന് കരുതുന്ന ഒരു സമൂഹത്തെ കൂടി നമുക്ക് ചുറ്റും കാണാൻ കഴിയും. ആ ടൈപ്പ് ആളുകൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട കാര്യമാണ് എന്താണ് ഈ അടങ്ങാത്ത സ്നേഹം എന്നൊക്കെ.

ഇതിങ്ങനെ പറയുമ്പോൾ മറ്റൊന്ന് കൂടി എടുത്തു പറയേണ്ടതുണ്ട്.

തായ്‌ലൻഡിലെ ഈ സംഭവം വായിച്ചു കഴിയുമ്പോൾ സ്വഭാവികമായി ഉയർന്നു വരാൻ സാധ്യതയുള്ള ഒന്നു കൂടിയുണ്ട്, നമ്മളിൽ ചിലരുടെ എങ്കിലും ഉള്ളിലുള്ള പൊതുബോധം ഉണർന്നെണീറ്റ് ചില ചോദ്യങ്ങൾ ഉന്നയിക്കും.

ഇത് നടക്കുന്നത് നമ്മുടെ നാട്ടിലാണെങ്കിൽ ഇവിടുത്തെ പെൺകുട്ടികൾ ആണെങ്കിൽ കാണാം എന്ന്. പക്ഷെ നമ്മുടെ നാട്ടിലെ ആൺകുട്ടികളാണെങ്കിൽ എന്നൊരു ചോദ്യം ഒരിക്കലും വരില്ല…

രോഗത്തിന് പകരം മറ്റെന്തെങ്കിലും സാഹചര്യത്തിൽ തമ്മിൽ പിരിയേണ്ടെ അവസ്ഥ വന്നെന്ന് കരുതുക, അത് നമ്മൾ പ്രണയിക്കുന്ന പ്രണയിനി കാരണമാണെന്ന് കൂടി കരുതുക.

എന്തായാരിക്കും നമ്മൾ അവരെ വിളിക്കുന്ന പേര്…!!!

അതെ തേപ്പുകാരി എന്ന് തന്നെ.

മേൽപ്പറഞ്ഞ സംഭവം വായിക്കുമ്പോൾ പലരും പറയാൻ സാധ്യതയുള്ള കാര്യവും കൂടിയാണിത്. അത്രത്തോളം സ്നേഹിച്ച ഒരാളെ പിരിയേണ്ടി വരുന്ന സാഹചര്യം എന്തുകൊണ്ടാകാം എന്ന് നമ്മൾ ചിന്തിക്കാറുണ്ടോ….!

സ്വന്തം വ്യക്തി താത്പര്യങ്ങൾക്ക് മുകളിൽ
അമ്മ, അച്ഛൻ, സഹോദരങ്ങൾ, വീട്ടിലെ സാഹചര്യങ്ങൾ, സമൂഹത്തിൻ്റെ, ജാതിയുടെ, മതത്തിന്റെ അങ്ങനെ നൂറായിരം കാരണങ്ങളാൽ അകപ്പെടുത്തി ഇട്ടിരിക്കുന്ന ഒരു പെൺകുട്ടിക്ക് തൻ്റെ പ്രണയം ഉപേക്ഷിച്ചു പോകേണ്ടി വന്നാൽ തേപ്പുകാരി എന്ന വിളിയിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ കൂടി പരിഗണിക്കാൻ നമ്മൾ തയ്യാറാകുമോ.

അവൾ കാമുകന് വേണ്ടി തൻ്റെ കുടുംബത്തെ ഉപേക്ഷിച്ച് പോയാലും, കുടുംബത്തിന് വേണ്ടി പ്രണയത്തെ ഉപേക്ഷിച്ചു പോയാലും തേപ്പുകാരി എന്ന ലേബൽ അവിടെ മസ്റ്റാണ്.

അതേസമയം സ്വന്തം താത്പര്യങ്ങളുടെ പേരിൽ അത്രത്തോളം സ്നേഹിക്കുന്ന ഒരുവളെ ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് പോകുന്ന ഒരു ആണിനെ ആ പേരിട്ട് വിളിക്കാൻ നമ്മൾ അത്രയ്ക്കൊന്നും ഉത്സാഹം കാണിക്കാറില്ല എന്നതാണ്…

അപ്പോൾ പറഞ്ഞു വന്നത് ബാഹ്യമായ അളന്നു തൂക്കലുകൾക്ക്, പ്രതീക്ഷകൾക്ക്, സ്വപ്നങ്ങൾക്കപ്പുറം മനുഷ്യർ തമ്മിൽ പരസ്പരം സ്നേഹത്തിൽ മുഴുകി ജീവിക്കുന്ന ലോകം കൂടിയാണിത്.

നമ്മൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട
അനേകം ജീവിതങ്ങൾ എപ്പോഴും നമുക്ക് ചുറ്റുമുണ്ട്….

ഇരുവരുടെയും വ്യത്യസ്ത കാലങ്ങളിലെ ഫോട്ടോ ചേർക്കുന്നു 

Image may contain: 2 people, people smiling, swimming, outdoor, water and natureImage may contain: 2 peopleImage may contain: 2 people, people smiling, selfieImage may contain: 2 people, people smiling, selfieImage may contain: 3 people, people smiling, people standingImage may contain: one or more people and people sittingImage may contain: 1 person, smiling, sittingImage may contain: 2 people, people smiling, people standingImage may contain: indoor and foodImage may contain: one or more peopleImage may contain: one or more people and people sittingImage may contain: 1 person, smiling, text

Advertisements