Share The Article

Vishnu Vijayan എഴുതുന്നു 

ഖാലിദ് ഹസന്‍ ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്നു ഉത്തര്‍പ്രദേശ് ബറേലിയില്‍
ബാങ്കിന് മുൻപിൽ ക്യൂവില്‍ നിൽക്കവേ നെഞ്ചുവേദനയെത്തുടര്‍ന്നാണ് മരണപ്പെട്ടത്.

മകളുടെ വിവാഹത്തിന് വേണ്ടി പണം മാറ്റിയെടുക്കാൻ ഉത്തര്‍പ്രദേശിലെ ബാലിയയിൽ സ്റ്റേസ്റ്റ് ബാങ്കിന്റ മുന്നില്‍ നില്‍ക്കുവായിരുന്നു 40 വയസ്സുള്ള സുരേഷ് സോണാര്‍ കുഴഞ്ഞു വീണ് മരണപ്പെട്ടത്.

അലക്കുകാരനായ ഭര്‍ത്താവ് നൽകിയ 1,000 രൂപയുടെ രണ്ട് നോട്ടുകൾ മാറാന്‍ 60 കാരിയായ വൃദ്ധ ടീര്‍താജി ഗോരഖ്പൂരിലെ ചാന്ദിനി ചൗക് ഏരിയയിലെ ബാങ്കിനു മുന്നിൽ വെച്ചാണ് മരിച്ച് വീണത്. (Data credits Doolnews)

പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തില്‍
50 കാരിയായ ഗൃഹനാഥ റേഷന്‍ വാങ്ങാന്‍ പണമില്ലാത്ത കാരണത്താൽ ജീവനൊടുക്കിയിരുന്നു.

പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക അരുണാറോയിയുടെ മസ്ദൂര്‍ കിസാന്‍ ശക്തി സങ്കതന്‍ എന്ന സംഘടനയുടെ പഠന റിപ്പോർട്ടുകൾ പറയുന്നു, (അനൗദ്യോഗിക കണക്കുകൾ പ്രകാരം) നോട്ട് നിരോധന മൂലം 150 ൽ അധികം ജീവനുകൾ നഷ്ടപ്പെട്ടു, ആദ്യത്തെ ഏഴ് ദിവസത്തിൽ തന്നെ 33 ജീവനുകൾ നഷ്ടപ്പെട്ടു.

ആരാണ് ഈ മനുഷ്യരൊക്കെ, ഏതെങ്കിലും കുംഭകോണം വഴി രാജ്യം കട്ട് മുടിച്ചവരല്ല, അഴിമതി വഴി ലക്ഷക്കണക്കിന് കോടി രൂപ സമ്പാദിച്ചവരല്ല,

കഷ്ട്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ച പണം, ഒരൊറ്റ രാത്രി കൊണ്ട് മൂല്യം നഷ്ടപ്പെട്ട പണം ബാങ്കിൽ നിന്ന് പിൻവലിക്കാൻ കഴിയാതെ, കടുത്ത വെയ്ലേറ്റ് തങ്ങളുടെ കൈയ്യിലെ മൂല്യമില്ലാത്ത കറൻസികൾ മാറിയെടുക്കാൻ നിൽക്കവേ ജീവൻ നഷ്ടപ്പെട്ടവരാണ്.

നോട്ട് നിരോധനകാലത്തെ ധനകാര്യമന്ത്രി
അരുണ്‍ ജെയ്റ്റ്‌ലി മണിക്കൂറുകൾ മുൻപ് അന്തരിച്ചു.

ജീവിച്ചിരിക്കമ്പോൾ എന്ന പോലെ തന്നെ മരണാനന്തരം എങ്ങനെ ഓർമ്മിക്കപ്പെടുന്നു എന്നൊരു സംഗതിയുണ്ട്. ജെയ്റ്റ്‌ലി നിങ്ങൾ ജീവിതം കൊണ്ട് അത് തെളിയിച്ചിട്ടുണ്ട്.

ചരിത്ര താളുകളിൽ തലമുകറകൾ അത് കൃത്യമായി വായിച്ചെടുത്തോളും..

Advertisements