Share The Article

Vishnu Vijayan എഴുതുന്നു 

കത്‌വ കേസിൽ ആറുപേര്‍ക്ക് പഞ്ചാബ് പഠാന്‍കോട്ട് സെഷൻസ് കോടതി ശിക്ഷ വിധിക്കുമ്പോൾ മറന്നു പോകാൻ പാടില്ലാത്തൊരു പേരുണ്ട്.

ദീപിക സിംഗ് രജാവത്.

ഭീഷണി മൂലം തങ്ങളുടെ കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യത്തെ തുടർന്ന്, സംസ്ഥാനത്ത് തന്നെ വിചാരണ നടത്തണമെന്ന സർക്കാരിൻ്റെയും, സിബിഐ അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകരുടെ ആവശ്യങ്ങൾ തള്ളി സുപ്രീംകോടതി മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച്,

ജമ്മു കാശ്മീരിൻ്റെ പുറത്ത് പഞ്ചാബിലെ പത്താൻകോട്ടിലേക്ക് കേസ് മാറ്റിയ കോടതി ഉത്തരിവിന് ശേഷം പുറത്തേക്ക് നടന്നു വരുന്ന ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ താഷി ടോബ്ഗ്യാലൻ എടുത്ത ദീപികയുടെ
ചിത്രമാണ് താഴെയുള്ളത്.

ജമ്മുകാശ്മീർ ബാർ അസോസിയേഷനിൽ നിന്ന് ഉൾപ്പെടെ ദീപികയ്ക്ക് നേരെ നിരന്തരം ഭീക്ഷണി നേരിടേണ്ടി വന്നിരുന്നു. കത്വയിൽ നടന്നതിന് സമാനമായ രീതിയിൽ ബലാത്സംഗം ഭീഷണിയും , നിരന്തരമായ വധഭീഷണിണിയും നേരിടേണ്ടി വന്ന സ്ത്രീ.

ഒരു ഘട്ടത്തിൽ, അവർ തന്നെ അധികം വൈകാതെ കൊല്ലുമെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ പരസ്യമായി പറയേണ്ടി വന്നു ദീപികയ്ക്ക്.

കേസിന് ഹാജരാകുന്നതില്‍ നിന്ന് ദീപിക സിംഗിനെ ഒഴിവാക്കി അഭിഭാഷകയ്ക്ക് നല്‍കിയ വക്കാലത്ത് പിന്‍വലിച്ച ഘട്ടത്തിൽ കുട്ടിയുടെ കുടുംബം പറഞ്ഞത്

കേസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് അഭിഭാഷകയ്ക്കും കുടുംബത്തിനും
നേരെ വധഭീഷണിയടക്കം ശക്തമായതിനെ തുടര്‍ന്ന്, അഭിഭാഷകയുടെ ജീവനും സുരക്ഷയും കരുതിയാണ് പിൻമാറുന്നതെന്നാണ്.

ലോകം മുഴുവൻ ഭയത്തോടെ നോക്കി കണ്ട ഒരു സംഭവം അതിലെ കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരും എന്ന് ഉറപ്പിച്ചു പറഞ്ഞ അഭിഭാഷക, തനിക്ക് നേരെയുള്ള സമ്മർദ്ദങ്ങളിലും, രാജ്യത്തെ തന്നെ ശക്തരായ ഒരു വിഭാഗത്തിൽ നിന്ന് നിരന്തരമായി വന്ന വധഭീഷണിയിലും വലിയൊരു പരിധിവരെ തളരാതെ പോരാടിയ സ്ത്രീ…

ഈ വിധി നിങ്ങളുടെ കൂടി വിജയമാണ്…