Share The Article

Vishnu Vijayan

മലയാളം ഫിലിം ഇൻഡസ്ട്രി കണ്ടതിൽ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായ മോഹൻലാലിന് പിറന്നാൾ ആശംസകൾ…❤️

മുൻപ് പലതവണ പറഞ്ഞിട്ടുള്ള കാര്യമാണ് ഈ ദിവസത്തിൽ ഒരിക്കൽ കൂടി പറയണമെന്ന് തോന്നി.

ചില വിയോജിപ്പുകൾ ഉള്ളപ്പോഴും തുറന്നു പറയട്ടെ മോഹൻലാൽ എന്നത് ഒരു മികച്ച നടൻ തന്നെയായിരുന്നു.

Image result for MOHANLALമികച്ച നടനെന്ന് വെറുതെയങ്ങ് പറഞ്ഞു പോകാവുന്ന വ്യക്തിയല്ല ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുൻപ് വരെ മറ്റൊരാളെ പകരം വെക്കാൻ കഴിയാത്ത തരം അഭിനേതാവ്.

മോഹൻലാൽ എത്ര മികച്ച നടനാണെന്ന് തിരിച്ചറിയാൻ 1983 – 93 കാലഘട്ടത്തിൽ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ മാത്രം ശ്രദ്ധിച്ചാൽ മതി. 184 ന് അടുത്ത് വരും
ആ കാലയളവിൽ മോഹൻലാൽ ചെയ്ത സിനിമകളുടെ എണ്ണം, എല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണെന്ന് മാത്രമല്ല, അത്രമേൽ കഥാപാത്രങ്ങൾ ഉൾക്കൊണ്ട് ചെയ്ത സിനിമകൾ.

കുറഞ്ഞ കാലയളവിൽ ഇത്രയധികം വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുക എന്നത് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അവിടെയാണ് ലാൽ എന്ന ‘നടൻ്റെ’ മികവ് തിരിച്ചറിയാൻ കഴിയുന്നത്.

ഇന്ത്യൻ സിനിമയിൽ പകരം വെക്കാൻ കഴിയാത്ത നടന വിസ്മയമായി അയാൾ മാറുന്നത്.

Related imageഎന്നാൽ തൊണ്ണൂറുകളുടെ അവസാനത്തിൽ തുടങ്ങി കഴിഞ്ഞ
രണ്ടു പതിറ്റാണ്ടിനുള്ളിൽ മോഹൻലാൽ എന്ന നടനിൽ നിന്നും ഒരു ബ്രാൻഡിംഗ് തലത്തിലേക്ക് അദ്ദേഹം മാറി കഴിഞ്ഞു.

ആദ്യം പറഞ്ഞതുപോലെ രണ്ട് പതിറ്റാണ്ട് മുൻപ് വരെ അദ്ദേഹം സ്വഭാവികമായും മികച്ച നടനായിരുന്നുവെങ്കിൽ, ഇപ്പോളത് സമൂഹത്തിൽ അടിച്ചേൽപ്പിച്ച് നിലനിർത്തി പോരാനുള്ള തീവ്ര ശ്രമത്തിലാണ് അദ്ദേഹവും, അദ്ദേഹത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പ് ആളുകളും.

ഇന്ത്യയിൽ തന്നെ ഒരുപക്ഷെ ഏറ്റവും ശക്തമായ താരസംഘടന മോഹൻലാലിൻ്റേതായിരിക്കും.
അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവിന്റെ വീട് കത്തിക്കുമെന്നൊക്കെ ഭീക്ഷണി മുഴക്കണമെങ്കിൽ എത്രമാത്രം ഭീകരമാണ് ഇതിന്റെ പ്രവർത്തനമെന്ന് തിരിച്ചറിയണം.
യാതൊരു യുക്തിബോധവും തലയിൽ ഇല്ലാത്ത ഇതേ ആളുകൾ മോഹൻലാൽ എന്ന ഉത്പന്നം ഇത്ര വിജയകരമായി മാർക്കറ്റിൽ വിറ്റഴിക്കുന്ന ഇടനിലക്കാരും.

Image may contain: 1 person, smiling, outdoor and close-upഏതൊരു ഉത്പന്നവും മാർക്കറ്റിൽ വിജയകരമായി വിറ്റഴിക്കുക എന്നത് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യമാണ്, അതെന്തുതന്നെയും ആയിക്കോട്ടെ.

എന്നാൽ ഇനി പറയാനുള്ളത് മോഹൻലാൽ എന്ന നടനെയോ അദ്ദേഹത്തിന്റെ ആരാധകരെയോ, അവരുടെ സിനിമാ വ്യവസായത്തെയോ സംബന്ധിക്കുന്ന കാര്യമല്ല.

കഴിഞ്ഞ നാളുകളിൽ മോഹൻലാൽ സ്വീകരിച്ചു പോന്നിരുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന, തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ്.

നായർ പ്രമാണിത്വത്തിൻ്റെ വേരുകൾ
കേരള സമൂഹത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിലനിർത്തി പോരാൻ, തമ്പുരാൻ വേഷങ്ങളുടെ ഐക്കണായി മലയാള സിനിമ കൃത്യമായി തെരഞ്ഞെടുത്ത ബ്രാൻഡ് അംബാസിഡർ കൂടിയാണ് മോഹൻലാൽ എന്ന നടൻ.

ചാനൽ അഭിമുഖങ്ങളിൽ ആവർത്തിച്ചു വരുന്ന അമൃതാനന്ദയിലും, ഓഷോയിലും ഒക്കെ ഉൾച്ചേർന്ന മോഹൻലാലിന്റെ ആത്മീയത തുളുമ്പുന്ന ദാർശനിക ഡയലോഗുകളുടെ ആകെത്തുകയാണ് ഒടുവിൽ അതിനോട് തന്നെ ചേർന്ന് നിൽക്കുന്ന രാഷ്ട്രീയത്തെ ഗ്ലോറിഫൈ ചെയ്യുന്ന തലത്തിൽ മോഹൻലാലിനെ കൊണ്ടെത്തിക്കുന്നത്, അതുകൊണ്ട് തന്നെ അദ്ദേഹത്തെ സംബന്ധിച്ച് അത് അത്രയ്ക്ക് ശ്രമകരമായ കാര്യമൊന്നുമല്ല.

Image result for MOHANLALഅദ്ദേഹത്തിന്റെ ചിന്താഗതിയോടും, സ്വീകരിച്ചു പോരുന്ന നിലപാടുകളോടും അടുത്ത് നിൽക്കുന്ന രാഷ്ട്രീയ സംഹിതയൊട് സ്വഭാവികമായും ചേർന്ന് നിൽക്കുന്നു അത്രമാത്രം. ജെ.എൻ.യു വിഷയം, നോട്ട് നിരോധനം തുടങ്ങി പല കാര്യങ്ങളിലും അദ്ദേഹം സ്വീകരിച്ച നിലപാടുകൾ മാത്രം ശ്രദ്ധിച്ചാൽ മതി.

നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച നടത്തി മൂന്ന് ആഴ്ചകൾക്ക് ശേഷവും ഒരു പ്രത്യേക പോസിറ്റീവ് എനർജി തന്നിൽ നിലനിൽക്കുന്നു എന്നാണ് മോഹൻലാൽ തൻ്റെ ബ്ലോഗിലൂടെ പറഞ്ഞത്.

മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മോഹൻലാലിനു ലഭിച്ച പോസിറ്റീവ് എനർജി എന്താണെന്നറിയില്ല, എന്നാൽ ഇതേ എനർജിയുടെ തത്ഫലമായി കഴിഞ്ഞ
നാലര വർഷമായി ഇന്ത്യൻ ജനാധിപത്യവും, മതേതരത്വവും അന്ത്യശ്വാസം വലിക്കുകയാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയും, പ്രധാനമന്ത്രിയും ആയിരിക്കെ അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ഓരോ തവണയും ജനതയുടെ മേൽ അധീശത്വപരമായ സമീപനം കൈകൊള്ളുമ്പോൾ അവിടങ്ങളിലെ ജനങ്ങളുടെ നിലവിളികളോട് മൗനം പാലിച്ചു പോന്നിരുന്ന, സംഘപരിവാർ ഭരണകാലത്ത് രാജ്യത്ത് നടന്ന ഫാസിസ്റ്റ് നയങ്ങളിൽ എല്ലാം മറുപടി പറയാതെ മറുവശത്ത് സെൽഫി എടുത്ത് നടക്കുന്ന മോദിയെ കുറിച്ച് മോഹൻലാൽ തൻ്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത് അയാൾ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ Patient Listener ആണ് നരേന്ദ്രമോദി എന്നാണ്.

Image result for MOHANLALഏറ്റവുമൊടുവിൽ ഫ്ലൈറ്റിൽ തൻ്റെ ഒപ്പം യാത്ര ചെയ്തിരുന്ന യുവാവിൻ്റെ ലാലേട്ടന്റെ ഫേസ് ബുക്ക് , ബ്ലോഗ് പോസ്റ്റുകളൊക്കെ ബി ജെ പി ചായ്‌വ് ഉള്ളതുപോലെ തോന്നാറുണ്ട്. ലാലേട്ടൻ ഒരു ബി ജെ പി അനുഭാവി ആണോ ? എന്ന ചോദ്യത്തോട്

അദ്ദേഹം നൽകിയ മറുപടി ബി ജെ പി ആണെന്നും പറയാം അല്ലെന്നും പറയാം ആയാലെന്തു ആയില്ലെങ്കില്ലെന്ത്, എന്നാണ്.

ഇങ്ങനെയൊക്കെ നിരന്തരം അഭിപ്രായങ്ങൾ പറയുന്നത് മോഹൻലാൽ എന്ന മനുഷ്യനെ സംബന്ധിച്ച് യാതൊരു അസ്വഭാവികതയും കാണില്ല, എന്നാൽ തീവ്ര വലതുപക്ഷ രാഷ്ട്രീയ വിരുദ്ധ മനോഭാവം ഉള്ളിൽ സൂക്ഷിക്കുന്ന, സദാ ജാഗ്രത പുലർത്തുന്ന
ഈ സമൂഹത്തിൽ വലിയ വിഭാഗത്തിന് രാഷ്ട്രീയ പ്രബുദ്ധത അൽപം കൂടുതലായി പോയി അതു തന്നെയാണ് താങ്കളുടെ ഇത്തരം നിലപാടുകൾ പൊതുഹമൂഹത്തിൽ നിന്ന് വളരെ വലിയ രീതിയിൽ എതിർക്കപ്പെടുന്നത്.

ഡിയർ മോഹൻലാൽ ഈ ദിവസം തന്നെ ഇതൊക്കെ ആവർത്തിക്കേണ്ടി വന്നതിൽ ഖേദമുണ്ട്, പക്ഷെ എന്തു ചെയ്യാം നമ്മുടെ രാജ്യം, ഇവിടുത്തെ ജനാധിപത്യ വ്യവസ്ഥിതി വലിയൊരു ചരിത്ര പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന നാളുകളാണ്.

രാഷ്ട്രീയ ജാഗ്രത പുലർത്തുക എന്നതാണ് ജനാധിപത്യ വിശ്വാസിയായ ഏതൊരു പൗരനും ചെയ്യേണ്ടത്, അതുകൊണ്ട് ചില ഓർമ്മപ്പെടുത്തലുകൾ നടത്തിയെന്ന് മാത്രം.

ഒരിക്കൽ കൂടി പറയട്ടെ, മലയാളം കണ്ടതിൽ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായ മോഹൻലാലിന് ജന്മദിന ആശംസകൾ…❤️

Advertisements