ചിരിയുടെ ജയിലുമായി ദിലീപ് – വീഡിയോ റിവ്യൂ

welcome_760x400

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദിലീപ് ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ വീഡിയോ റിവ്യൂ ആണ് ചുവടെ കൊടുക്കുന്നത്. ജയിലിനുള്ളില്‍ ജനിച്ചു വളര്‍ന്ന ഉണ്ണിക്കുട്ടന്‍ എന്ന യുവാവായാണ് ചിത്രത്തില്‍ ദീലിപ് പ്രത്യക്ഷപ്പെടുന്നത്. ഒരു കേസില്‍ അകപ്പെട്ട് മാതാപിതാക്കള്‍ ഇരുവരും ജയിലില്‍ വച്ചു തന്നെ മരണപ്പെടുന്നതിനാല്‍ ഉണ്ണിക്കുട്ടന് ജയില്‍ സ്വന്തം വീടു പോലെയാണ്.

മറ്റുള്ളവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ സ്വയം ഏറ്റെടുത്താണ് അയാള്‍ ഓരോ തവണയും ജയില്‍ ശിക്ഷ സംഘടിപ്പിക്കുന്നത്. ഇങ്ങനെ ജയിലിനെ വീടാക്കി ജീവിക്കുന്ന ഉണ്ണിക്കുട്ടന് ഒരു പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.