Share The Article

Ajesh Kumar K എഴുതുന്നു 

കണിക്കൊന്ന പൂത്തൊഴിഞ്ഞത്
കൊന്നക്ക് വട്ടായത് കൊണ്ടല്ല
വിഷു (സമരാത്രദിനം) എന്നോ കഴിഞ്ഞു.
മാര്‍ച്ച് 21ന്.
തെറ്റിയത് വിഷു ആഘോഷിക്കുന്നവര്‍ക്കാണ്.
എന്നോ കഴിഞ്ഞുപോയ വിഷു…
ഏപ്രില്‍ 14 വച്ചുള്ള പഞ്ചാംഗവും വിഷു ആഘോഷവും..

Ajesh Kumar K
Ajesh Kumar K

എന്താണ് വിഷു..???
രാത്രിയും പകലും തുല്യമായ ദിവസം.
വർഷത്തിൽ 6 മാസ ഇടവേളകളിൽ രണ്ടു ദിവസങ്ങൾ രാവും പകലും തുല്യമാണ്.
സൂര്യ പഥവും ഖഗോള മധ്യരേഖയും സന്ധിക്കുന്ന ബിന്ദുവില്‍ സൂര്യന്‍ എത്തുന്നതാണ് കാരണം.
അതായത് കൃത്യം ഭൂമധ്യരേഖക്ക് നേ൪മുകളില്‍ സൂര്യന്‍ വരുന്ന ദിവസങ്ങള്‍.
മറ്റു ദിവസങ്ങളിൽ രാവും പകലും തമ്മിലുള്ള സമയ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കും.
ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവാണിതിന് കാരണം.
ഇൗ കാരണത്താലുള്ള അയന ചലനങ്ങളാണ് കാലാവസ്ഥക്ക് അടിത്തറ.
മേടം 1 ന് സൂര്യൻ കൃത്യം കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ വടക്കോട്ട് നീങ്ങുന്നു.
മൂന്നു മാസം കഴിഞ്ഞാൽ മടക്കയാത്ര. കർക്കിടകത്തിൽ.
വീണ്ടും കന്നിയിൽ രാവും പകലും തുല്യം.
പിന്നീട് തെക്കോട്ട്.
മൂന്നു മാസം കഴിഞ്ഞാൽ മടക്കയാത്ര.
വീണ്ടും മേടം.
ഇങ്ങിനെ വടക്കോട്ട് മൂന്ന്,
അവിടുന്ന് മടക്കം മൂന്ന്,
തെക്കോട്ട് മൂന്ന്,
അവിടുന്ന് മടക്കം മൂന്ന്.
കൃത്യമായി മൂന്ന് മാസം ഇടവിട്ട് കാലാവസ്ഥാ മാറ്റം.
നാല് ഋതുക്കൾ.
സൂര്യന്റെ ചാഞ്ചാട്ടമായാണ് അനുഭവപ്പെടുക.
കൃഷി ഇതനുസരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മേടം ഒന്നിന് രാവും പകലും തുല്യമായിരുന്നകാലം കഴിഞ്ഞു.
ഇപ്പോൾ മീനം 7 നാണ് വിഷു.
ഭൂ അക്ഷവും സൂര്യചലന പാതയും തമ്മിൽ മുപ്പത്തി മൂന്ന് ഡിഗ്രി ചെരിവുണ്ട്.
ഇതിനാൽ 28500 വർഷം കൊണ്ട് ഭൂ അക്ഷം ആകാശത്ത് ഒരു വൃത്തം പൂർത്തിയാക്കുന്നു.
ഇതിനെ പുരസ്സരണം എന്ന് വിളിക്കും.
ഇത് മൂലം 71 വർഷം കൂടുമ്പോൾ വിഷു ഒരു ദിവസം പുറകോട്ടു നീങ്ങും.
ഇതറിയാതെയാണ് നമ്മൾ
വിഷു ആഘോഷിക്കുന്നതും പടക്കം പൊട്ടിക്കുന്നതും….

വിശ്വാസങ്ങളുടെ പേരില്‍ മണ്ടത്തരങ്ങള്‍ കാണിക്കാന്‍ നമ്മള്‍ മലയാളികള്‍ കേമന്മാരാണല്ലോ..

ഈ വക കാര്യങ്ങൾ നമ്മടെ കുട്ടികൾക്കും പറഞ്ഞ് കൊടുക്കണം..
അവരെങ്കിലും യാഥാ൪ത്ഥ്യം മനസ്സിലാക്കട്ടേ…

  • 13
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.