ഉണരാന്‍ വൈകിയപ്പോള്‍!

24

മേശപ്പുറത്തിരുന്നു ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. താനെന്തേ ഇന്ന് ഉണരാന്‍ ഇത്ര വൈകിയത്.സാധാരണ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് ഇടുമ്പോള്‍ ഉണരാറുള്ളതാണ്,എന്തേ ഇന്ന് ഇത്രയും താമസിച്ചു.

ആഹ്..കയ്യിനും കാലിനും ഒക്കെ എന്താ ഒരു വേദന, എണീച്ചിരുന്നപ്പോള്‍ ശരീരമാകെ ഒരു തരം ശബ്ദം കേട്ടു,തുറക്കാതിരുന്ന വാതില്‍ തുറക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ! എന്നാലുംഎഴുന്നേല്‍ക്കാന്‍എന്താ ഇന്ന് ഇത്രയും താമസിച്ചേ!.

‘അമ്മാ..അമ്മേ!!!’

ഉറക്കെ വിളിച്ചു പക്ഷേ മറുപടി ഒന്നും വന്നില്ല! എവിടെ പോയി എല്ലാവരും, അച്ഛനെയും അനിയത്തിയെയും കാണുന്നില്ല!

ഇത്കൃഷ്ണനുണ്ണി, സിവില്‍എഞ്ചിനീയര്‍ ആണ്, അമ്മ,അച്ഛന്‍,അനിയത്തി ഇത്രയും അടങ്ങുന്നതാണ്കൃഷനുണ്ണിയുടെ കുടുംബം! ,അച്ഛന്‍ ഒരു കര്‍ഷകന്‍ ആണ്, അനിയത്തി പത്തില്‍ പഠിക്കുന്നു!കൃഷനുണ്ണിയെ പറ്റി പറയാന്‍ നാട്ടുകാര്‍ക്ക് നൂറു നാവാണ്‍ ഇത്രക്കും തങ്കപ്പെട്ടെ ഒരു പയ്യന്‍ ആ നാട്ടില്‍ വേറെ ഇല്ല, പഠിച്ച എല്ലാ ക്ലാസ്സുകളിലും ഒന്നാമന്‍, റാങ്കോട്കൂടി എഞ്ചിനീയറിംഗ് പാസ് ആയി, ഉടനെ തന്നെ ഒരു ജോലിയും തരായി! പാട്ട്,ഡാന്‍സ്,ചിത്ര രചന അങ്ങനെ കലാ രംഗത്തും ഒരു പുലി തന്നെ ആണ് ഉണ്ണി!അതിരാവിലെ എഴുന്നേറ്റു അമ്പലക്കുളത്തില്‍ പോയി കുളിച്ചു തൊഴുക എന്നുള്ളത് അവന്റെ ശീലം ആയിരുന്നു! പക്ഷേ ഇന്ന് എന്ത് പറ്റി അവനു??!!

കൃഷനുണ്ണിപതിയെ കട്ടിലില്‍ നിന്നും എഴുന്നേറ്റു, തന്റെ മുറിയില്‍ കാര്യമായഎന്തൊക്കെയോ ഒരു മാറ്റം അവനു അനുഭവപ്പെട്ടു, അല്ലേലും അമ്മ ഇങ്ങനെ ആണ്അടുക്കി പെറുക്കി എപ്പോഴും മുറി വൃത്തി ആക്കി കൊണ്ടിരിക്കും, പിന്നെ തന്റെ ഒരു സാധനങ്ങളുംവെച്ചിടത്ത് കാണില്ല, ഇപ്പൊ തന്നെ കണ്ടില്ലേ,ഇന്നലെ പകുതി വായിച്ചു വെച്ച പുസ്തകം കാണുന്നില്ല!

‘അമ്മേ!!! ഈ അമ്മ എവിടെ പോയതാ’, ഇന്ന് ഞായര്‍ അല്ലേ….’ലക്ഷ്മീ!! ഡി ലക്ഷ്മീ!!’
അനിയത്തിയും വിളി കേട്ടില്ല! ഹോ തല പൊട്ടിപ്പിളരുന്ന വേദന, ഒരു ചായ പോലും കൊണ്ടു തരാന്‍ ഇവിടെ ആരും ഇല്ലേ?!!

‘എടീ ലക്ഷ്മീ!!’

അവന്‍ ഉറക്കെ വിളിച്ചു! എന്നാലും താന്‍ എന്താണ് എഴുന്നേല്‍ക്കാന്‍ താമസിച്ചു പോയത്.. പെട്ടെന്ന് അതിഭയങ്കരമായവേദന കൊണ്ട് കൃഷനുണ്ണിപുളഞ്ഞു, തലയില്‍ കൂടി ഒരു കൊള്ളിമീന്‍ പോയ പോലെ . വാതിലില്‍പിടിച്ചു കൊണ്ട് പതിയെനിലത്തേക്കു ഇരുന്നു അവന്‍!!തന്റെ കാലിലെ ആ മുറിവ്ഉണ്ണി ശ്രദ്ധിച്ചത് അപ്പോഴാണ്, ഒരു നെടു നീളന്‍ മുറിവ്!! ഒരു ഓപ്പറേഷന്‍ ചെയ്ത മുറിവ്, ഉണങ്ങിയത്പോലെ തോന്നിച്ചു അത്.. ഇത് ഇത് എങ്ങനെ വന്നു, ഇന്നലെ വരെ തന്റെ കാലില്‍ ഇങ്ങനെ ഒരു മുറിവ് ഇല്ലായിരുന്നല്ലോ!!!!.. ഇതെപ്പോ സംഭവിച്ചു! വിറയ്ക്കുന്ന കൈകളോടെ അവന്‍കാലില്‍ തടവി !

‘ഏട്ടാ!!!!!!! ‘

ഉണ്ണി ഒരു ഞെട്ടലോടെ തലയുയാര്‍ത്തി!
‘ഏട്ടാ!!!!!!!എനിക്കിത്വിശ്വസിക്കാന്‍ ആവുന്നില്ല! എട്ടന് സുഖായോ!’
ലക്ഷ്മിയാണ്,, ഇത്ലക്ഷ്മി തന്നെആണോ,ഇവള്‍ ഇവള്‍ ഇന്നലെ ഇത്രക്കും വളര്‍ന്നിട്ടില്ലാരുന്നല്ലോ,
‘നീ എന്താ ചോദിച്ചത്??’
‘ഏട്ടാ!!!!!!!!!!!!!!!!

‘ലക്ഷ്മി കരയുകയാണ്, തന്നെ കെട്ടിപ്പിടിച്ചു അവള്‍ കരയുന്നു! എന്താണിത്! എന്തിനാനിവള്‍ കരയുന്നത്! അവളെ പിടിച്ചു അകറ്റി ഉണ്ണി ചോദിച്ചു.,

‘എന്താ നിനക്ക്, എന്തിനാ നീ കരയുന്നത്,? അമ്മ എവിടെ?’

ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു മറുപടി,ഉള്ളിലൊരു അങ്കലാപ്പോടെ,അമ്മക്ക് വേണ്ടി കണ്ണുകള്‍ മുറിക്കു പുറത്തേക്ക് സഞ്ചരിച്ച കൂട്ടത്തില്‍ ഹാളിലെഒരു ഫോട്ടോയില്‍ കണ്ണുടക്കി, അവളെ തള്ളി മാറി ആ ഫോട്ടോയുടെ അടുത്ത ചെന്നു നിന്നു! അമ്മ!!!! അമ്മയുടെ ഫോട്ടോ!!!! ഇതെന്തിനാണ് ഇങ്ങനെ മാലയിട്ടു വെച്ചിരിക്കുന്നത്!!!!

‘അമ്മേ ! അമ്മെ!!!!!!!!!!!!!!!’

ഉണ്ണി അവിടെല്ലാം അമ്മയെ തിരക്കി നടന്നു.. തന്റെഅമ്മ എവിടെ?/!!!. ബഹളം കേട്ടു ഉണ്ണിയുടെ അച്ഛന്‍ പറമ്പില്‍ നിന്നും ഓടി എത്തി!
‘അച്ഛാ അമ്മ എവിടെ? എന്താ സംഭവിച്ചേ? എന്തിനാ ലക്ഷ്മി കരയണേ?,എന്താ എനിക്ക് സംഭവിച്ചത്?’
അതിനും ഒരു കരച്ചില്‍ ആയിരുന്നു മറുപടി, ഇത്തവണ അച്ഛനായിരുന്നു!

‘അയ്യോ!!!!!!’

വീണ്ടും തലയിലൂടെ ഒരു കൊള്ളിയാന്‍ പോയി! പക്ഷേ ഇത്തവണ വേദന മാത്രമല്ല ചില ഓര്‍മ്മകള്‍ കൂടി ഉണ്ണിയുടെ മനസ്സിലേക്ക് ഓടി എത്തി!ഇന്നലെ അമ്മയുമായി ബൈക്കില്‍ താന്‍ ചിറ്റമ്മയുടെ വീട്ടില്‍ പോയതും,മടങ്ങി വരുന്ന വഴി ആ കൊടും വളവില്‍ വെച്ചു ഏതോ ഒരു വാഹനം തന്റെ ബൈക്കില്‍ തട്ടിയതും!!!!!!!! എത്ര ശ്രമിച്ചിട്ടും ഉണ്ണിക്ക് അത്രയേ ഓര്‍ക്കാന്‍ കഴിഞ്ഞുള്ളു..ബഹളം കേട്ടു ആരൊക്കെയോ പുറത്ത് വന്നു എത്തി നോക്കുന്നു!ചിലരുടെ മുറുമുറുപ്പുകള്‍ തന്റെ കാതിലേക്കും എത്തുന്നു, അമ്മ മരിച്ചആ അപകടത്തില്‍ പെട്ട് താന്‍ രണ്ടര വര്‍ഷം കോമയില്‍ ആയിരുന്നെന്നോ!!!!!

[NB:വീടിനടുത്ത് ഇന്നും ഉണ്ടായി ഒരു ബൈക്ക് അപകടം! ഈകഥ ജനിക്കാന്‍ കാരണക്കാരന്‍:നൗഷാദ് അകമ്പാടം!]

Write Your Valuable Comments Below