Share The Article

Joli Joli എഴുതുന്നു 

കൃത്യമായ മേൽവിലാസമില്ലാത്ത എഴുപത് വയസിനോടടുത്ത ഒരു മനുഷ്യൻ..

മുൻകാല ജീവിതം ദുരൂഹമാണ്…

കൃത്യമായ തെളിവുകൾ ഒന്നിനുമില്ല..

Joli Joli

ജനനം, വിദ്യാഭ്യാസം, വിവാഹം, ജീവിതം എന്നിവക്കൊന്നും വ്യക്തമായ രേഖകളില്ല…

പറയപ്പെടുന്നെതെല്ലാം വാമൊഴികളാണ്…
ആരും വ്യക്തമായി പരിശോധിച്ച രേഖകളല്ല..

പതിമൂന്ന് വർഷം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു…

കലാപങ്ങളും കൂട്ട വംശഹത്യകളും കാണാതാകലും ഇല്ലാതാക്കലും വ്യാജ ഏറ്റുമുട്ടലുകളും നിത്യസംഭവങ്ങളായിരുന്നു…

നർമദ മുതൽ ഗോദാവരി വരെ കോർപ്പറേറ്റുകൾക്ക് പതിച്ചുകൊടുത്ത ഇഷ്ടതോഴനായിരുന്നു..

പച്ച കള്ളങ്ങൾകൊണ്ട് ഒരു സംസ്ഥാനത്തിന്റെ പട്ടിണിയും തൊഴിലില്ലായ്മയും കർഷക ആത്മഹത്യകളും കലാപങ്ങളും ഭരണ പരാജയങ്ങളും മറച്ചവനായിരുന്നു..

ഗുജ്‌റാത്ത് മോഡൽ വികസനം എന്ന പെരുംനുണ രാജ്യത്തെ വിശ്വസിപ്പിക്കാൻ കഴിഞ്ഞ തന്ത്രശാലിയായ കള്ളനായിരുന്നു..

വർഗീയത വിതച്ച് വർഗീയത കൊയ്ത് വർഗീയതയിൽ ഭരിച്ച വിഷവിത്തായിരുന്നു…

മുസ്ലിം സ്ത്രീകളുടെ മൃതദേഹങ്ങൾ ശ്മാശാനങ്ങളിൽ നിന്നും പുറത്തെടുത്തു ബലാത്സംഗം ചെയ്യുവാൻ ആവശ്യപ്പെട്ട് പരസ്യമായി പ്രസംഗിച്ചവൻ ജനസംഖ്യാപരമായി ബ്രസീലിനോളം വലിപ്പമുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി പതിമൂന്ന് വർഷത്തോളം അവരോധിക്കപ്പെട്ട രാജ്യമാണ് നമ്മുടെ ഇന്ത്യ…

കലാപ സമയത്ത് സഹായത്തിനായി വിളിച്ചവരോട് നിങ്ങൾ ഇനിയും ചത്തില്ലേ എന്ന് ചോദിച്ചവൻ പ്രധാനമന്ത്രി കസേരയിലേക്ക് നീങ്ങിയപ്പോൾ രാജ്യം സംശയിക്കണമായിരുന്നു…

ഗർഭിണിയുടെ വയറ് പിളർന്ന് ഭ്രൂണം പുറത്തെടുത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ചപ്പോൾ ഊറി ചിരിച്ചവൻ പ്രധാനമന്ത്രിയായപ്പോൾ രാജ്യം ഞെട്ടണമായിരുന്നു…

പ്രധാനമന്തി കസേരയിലിരുന്ന് വിഡ്ഢിത്തരങ്ങളും കള്ളങ്ങളും മാത്രം പറഞ്ഞപ്പോൾ അയാളുടെ വിദ്യാഭ്യാസത്തെ ചോദ്യം ചെയ്യണമായിരുന്നു…

കർഷകരെ അപ്പാടെ കൊന്നൊടുക്കി കോർപ്പറേറ്ററുകൾക്ക് വേണ്ടി ഭരണം നടത്തിയപ്പോൾ നീ ആര് എന്ന് ചോതിക്കണമായിരുന്നു…

നൂറ്റി മുപ്പത് കോടി ജനങ്ങൾ അധിവസിക്കുന്ന ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഒരു രാജ്യത്തിന്റെ സാമ്പത്തിക വിനിമയം മന്ത്രിസഭ പോലുമറിയാതെ ഒറ്റ രാത്രികൊണ്ട് റദ്ദ് ചെയ്തപ്പോൾ രാജ്യം അപകടം മണക്കണമായിരുന്നു…

ഭരണഘടനയെയും ജുഡീഷറിയെയും നിശബ്ദമാക്കാനുള്ള ശ്രമങ്ങൾ നടത്തിയപ്പോൾ ശ്രദ്ധിക്കണമായിരുന്നു…

ഭരണ പരാജയങ്ങളും കഴിവില്ലായ്‍മയും മറക്കാൻ വിഡ്ഢിത്തരങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുമ്പോൾ രാജ്യം ലജ്ജകൊണ്ട് തല കുനിക്കണമായിരുന്നു…

ദുരൂഹത നിറഞ്ഞ ഒരു വിഡ്ഢിയാണ് അയാൾ…

ആരുടെയോ ബിനാമിയാണ് അയാൾ…

കൃത്യമായ ആളുകളുടെ ഡമ്മിയാണ് അയാൾ…

അയാളുടെ വിദ്യാഭ്യാസത്തിനും വിവരത്തിനും അനുസരിച്ച് അയാൾക്ക് ഇങ്ങനെയൊക്കെ ഭരിക്കാനേ കഴിയൂ..

നമ്മളും അത്രയൊക്കെയേ അർഹിക്കുന്നോള്ളൂ….

Joli Joli