എന്തുകൊണ്ട് നിങ്ങള്‍ രഹസ്യങ്ങള്‍ സൂക്ഷിക്കരുത്‌?

122

 

enlogin15

നിങ്ങള്‍ എന്തെങ്കിലും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ?എന്നാല്‍ അതത്ര നല്ല കാര്യമല്ല.ആരോടെങ്കിലും അത് വേഗം പറഞ്ഞു തലയില്‍ നിന്നുമുള്ള ഭാരം ഇറക്കി വച്ചോളൂ.കാരണം അത് നിങ്ങളുടെ മനസ്സിന് മാത്രമല്ല ഭാരമാവുന്നത് ,നിങ്ങളുടെ ശരീരത്തെ അവ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതാണ് പുതിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. നമ്മള്‍ സൂക്ഷിക്കുന്ന രഹസ്യത്തിന്റെ പ്രാധാന്യം അനുസരിച്ച് ശരീരത്തിലെ മാറ്റങ്ങളുടെ അളവും കൂടും.

രഹസ്യം സൂക്ഷിക്കുന്നവരുടെ മാനസികാവസ്ഥ ഇതിനു മുമ്പും പഠന വിഷയം ആയിട്ടുണ്ട്‌.രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിക്ക് ജീവിതത്തിലെ പല കാര്യങ്ങളോടും വിരക്തിയുണ്ടാവുക എന്നത് ഒരു പ്രധാന ലക്ഷണമാണ്. ദൈനം ദിന കാര്യങ്ങളെ അവലോകനം ചെയ്യുവാനുള്ള ശേഷിക്ക് അപചയം ഉണ്ടാവുകയും സാധാരണമാണ്. ഉദാഹരണമായി കുന്നുകളെ അവര്‍ കൂടുതല്‍ കുത്തനെ ഉള്ളതായി കണക്കാക്കുന്നു എന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ജോലികള്‍ക്ക് ,അവ ഇതു തരമായാലും ശരി, പ്രയാസം കൂടുതല്‍ ഉള്ളതായി അനുഭവപ്പെടും.രഹസ്യം സൂക്ഷിക്കുന്നതിന് മുമ്പ് ഒരാള്‍ ഒരു ജോലി അനായാസേന ചെയ്തിരുന്നു എങ്കില്‍ രഹസ്യം സൂക്ഷിക്കുവാന്‍ തുടങ്ങിയതിനു ശേഷം അത് വളരെ കഠിനമായി അനുഭവപ്പെടുവാന്‍ തുടങ്ങും.

അന്യ സ്ത്രീ/പുരുഷ ബന്ധമുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വളരെ വിഷമകരമായ അവസ്ഥകളിലൂടെ കടന്നു പോകേണ്ടതായി വരുന്നു.പലപ്പോഴും കുറ്റ ബോധം ഇവരെ ഭരിക്കുന്നുവെന്നും വളരെയേറെ സമയം തങ്ങളുടെ തെറ്റിനെപ്പറ്റി ഇവര്‍ ആലോചിക്കുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തുകയുണ്ടായി.ദൂരം അളക്കുവാനുള്ള കഴിവ് ഇവരില്‍ കുറയുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.കുറ്റ ബോധം അങ്ങിനെ മനുഷ്യ മനസ്സുകളുടെ പല പ്രായോഗിക കഴിവുകളേയും പ്രതികൂലമായി ബാധിക്കുന്നു.

ഇക്കാലത്ത് ഓണ്‍ലൈന്‍ ഉപയോഗം വ്യാപകമായതിനാല്‍ ഇത്തരത്തിലെ കുറ്റ ബോധങ്ങളും രഹസ്യ ബന്ധങ്ങളും ഇന്ന് അനേകായിരങ്ങളെ വിഷമസ്ഥിതിയില്‍ കൊണ്ടുചെന്നെത്തിക്കുന്നു. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ ഇന്ന് അനുദിനം പെരുകുന്നു.അവരുടെ മാനസിക പിരിമുറുക്കങ്ങള്‍ ശാരീരികമായും പീഡനങ്ങള്‍ നല്‍കുവാന്‍ കാരണമാകുന്നു.കുടുംബ കാര്യങ്ങളിലെ ശ്രദ്ധക്കുറവും ജോലിയിലെ അശ്രദ്ധയ്ക്കുമെല്ലാം ഇത് വഴിവയ്ക്കുമെന്നതില്‍ ഒരു തര്‍ക്കവും ഇല്ല.

Write Your Valuable Comments Below