ഓട്ടോക്കാര്‍ക്കെതിരെ മൊബൈലില്‍ വീഡിയോ പകര്‍ത്തി പ്രതികരിച്ച സ്ത്രീയുടെ വീഡിയോ വൈറലായി

കൊച്ചിയിലെ താന്‍ കയറിയ ഊബര്‍ ടാക്‌സി തടയാന്‍ വന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു. ഡ്രൈവറിനെതിരെ കയ്യേറ്റത്തിന് മുതിര്‍ന്ന ഓട്ടോ ഡ്രൈവര്‍മാരെയാണ് യുവതി മൊബൈലില്‍ വീഡിയോ പകര്‍ത്തി ഓടിച്ചത്. വീഡിയോ പകര്‍ത്തുന്നു എന്നറിഞ്ഞതോടെ പ്രതികരണം മയത്തോടെ ആക്കിയ ഡ്രൈവര്‍മാര്‍ ഒടുവില്‍ പിന്മാറുകയായിരുന്നു

വിദ്യ ഗോപാലകൃഷ്ണന്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുന്നത്