Share The Article

നിങ്ങള്‍ ഒരു ഹോളിവുഡ് സിനിമ ഭ്രാന്തന്‍ ആണോ? ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടോ? ടോറന്‍റ് ഇല്‍ നിന്നും സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് അതിനി ഏറെ സഹായിക്കുന്ന ഒരു ടോറന്‍റ് സൈറ്റ് ഇതാ..

YTS-Torrents എന്ന ഈ സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് ഹൈ ക്വാളിറ്റി സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാം , ഓരോ സിനിമയുടെയും 1080 p, 720 p വേര്‍ഷനുകള്‍ പ്രത്യേകം കൊടുത്തിട്ടുള്ളത് കൊണ്ട് ഒരു ഗുണവും ഉണ്ട്. 720 p സിനിമ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ഫയല്‍ സൈസ് കുറവായിരിക്കും. 1080 p സിനിമയുടെ പകുതിയേ വരൂ. എന്ന് കരുതി ക്ലാരിറ്റി വല്ലാതെ കുറയുകയും ഇല്ല.

ഇനി ടോറന്‍റ് വഴി സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ അറിയാത്തവര്‍ ഉണ്ടെങ്കില്‍ , ഉണ്ടാകാന്‍ സാധ്യതയില്ല. എങ്കിലും ഉണ്ടെങ്കില്‍ അതിനുള്ള വഴി താഴെ കൊടുക്കുന്നു. ആദ്യമായി വേണ്ടത് ഒരു ടോറന്‍റ് ക്ലയന്റ് സോഫ്റ്റ്‌വെയര്‍ ആണ്. അതിനായി
1. ഈ ലിങ്കില്‍ പോയി free download എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2. ഡൌണ്‍ലോഡ് ആയതിനു ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. എളുപ്പം ഇന്സ്ടാല്‍ ആവുന്ന വളരെ ചെറിയ ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇത്.
3. ശേഷം ഈ ലിങ്കില്‍ പോകുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമയുടെ താഴെയുള്ള ഡൌണ്‍ലോഡ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
4. അപ്പോള്‍ ഒരു ചെറിയ ഫയല്‍ ഡൌണ്‍ലോഡ് ആകും. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ അത് നേരത്തെ ഇന്സ്ടാല്‍ ചെയ്ത ടോറന്‍റ് ക്ലയന്റ് സോഫ്റ്റ്‌വെയറില്‍ ഓപ്പണ്‍ ആകും.
5. അതോടെ ഡൌണ്‍ലോഡ് തുടങ്ങുകയായി. ഇടയ്ക്കു വച്ച് നിന്ന് പോയാലും നിന്നിടത് നിന്നും വീണ്ടും ഡൌണ്‍ലോഡ് ചെയ്യാം എന്നതാണ് ടോറന്‍റ് ന്‍റെ പ്രത്യേകത.

അറിയിപ്പ്: ഇതൊരു നിയമവിരുദ്ധമായ കാര്യം ആണ്. മലയാളം, ഇന്ത്യന്‍ സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കരുത്. തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദി.

ടെക്നോളജിയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. ആ വാര്‍ത്തകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും. കൂടുതല്‍ അറിയാനായി https://www.facebook.com/techluttappi സന്ദര്‍ശിക്കു..