വിവിധ വിഷയങ്ങളില്‍ ഭരണപക്ഷത്തെ പ്രതിപക്ഷം ആക്രമിക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പല സംഭവങ്ങളും നമ്മള് ശ്വാസം അടക്കി പിടിച്ച് കാണാറുമുണ്ട്. ഇപ്പോള്‍ അടി വീഴുമെന്നു പ്രതീക്ഷിക്കുമെങ്കിലും അത് കാണാന്‍ നമുക്ക് ഭാഗ്യമുണ്ടായിട്ടില്ല.
വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രതിഷേധങ്ങളുടെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ചുവടെ. ഭാഗ്യത്തിന് ഒന്നു പോലും ഇന്ത്യയില്‍ നിന്നില്ല. ചിത്രങ്ങള്‍ കണ്ട ശേഷം ഇന്ത്യന്‍ രാഷ്ടീയക്കാര്‍ എത്ര ഭേദമെന്ന് നിങ്ങള്‍ തീര്‍ച്ചയായും ചിന്തിക്കും
1, തുര്‍ക്കിയില്‍ 2007 ല്‍ നടന്ന ഭരണഘടനാ ഭേദഗതി ചര്‍ച്ചയ്ക്കിടെ ഭരണകക്ഷി എം.പി അലീം ട്ങ്കിനെ അക്രമിക്കുന്ന പ്രതിപക്ഷ എം.പിമാര്‍
2, തായ്പേയിലെ യുവാന്‍ നിയമ സഭയില്‍ ‘ചര്‍ച്ച’യില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭരണ-പ്രതിപക്ഷം (ജൂലൈ 8 , 2010)
3, ഈ കഴിഞ്ഞ ഫെബ്രുവരി 12 ന് ബക്ഷിണാഫ്രിക്കന് പ്രസിഡന്റ് ജേക്കബ് സുമയുടെ അഭിസംബോധനാ വേദിയില്‍ നിന്നും പ്രതിപക്ഷത്തെ പുറത്താക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടന്ന് പ്രതിപക്ഷവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഉരസിയപ്പോള്‍
4, ഹോങ്കോങ്ങിലെ ബഡ്ജറ്റ് ചര്‍ച്ചയ്ക്കിടെ ധനകാര്യ സെക്രട്ടറിക്ക് നേരേ സ്പീക്കര്‍ വലിച്ചെറിയുന്ന ലീങ്ങ് കോക്ക് എന്ന സാമാജികന് (ജൂലൈ 30, 2012)
5, ഉക്രൈന് പാര്‍ലമെന്റ് വൈസ് സ്പീക്കര്‍ ഒലേഗ് ലാഷ്കോയ്ക്കെതിരെ ചായ ഒഴിക്കുന്ന സാമജികന്‍ (ജൂലൈ 30, 2012)
6, തുര്‍ക്കി പാര്‍ലമെന്റില്‍ നടന്ന കൂട്ടയടി. ഇറാഖിനെയും സിറിയയിലേയും വിമത പോരാട്ടത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പരിക്കേറ്റത് 3 എം.പിമാര്‍ക്കായിരുന്നു
7, യുക്രൈന് പാര്‍ലമെന്റില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡെപ്യൂട്ടി വിക്ടര്കെതിരെ പിണ്ണാക്ക് എറിയുന്ന പ്രതിപക്ഷം. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയതിനെ സൂചിപ്പിച്ചാണ് പിണ്ണാക്ക് എറിഞ്ഞത്