അകത്ത് തീവ്രവാദി ആക്രമണം , പുറത്ത് സെല്ഫിയെടുത്ത് ആഘോഷം

226

1

ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ സിഡ്‌നിയില്‍ കോഫിഷോപ്പിനുള്ളില്‍ നിരവധിപ്പേരെ ബന്ദിയാക്കി നാട് വിറങ്ങലിച്ചു നിന്നപ്പോള്‍ കോഫി ഷോപ്പിനു പുറത്ത് സെല്ഫി മയം. നിരവധിപ്പേരാണ് യാതൊരു ഔചിത്യ ബോധവുമില്ലാതെ കോഫി ഷോപ്പിന് പുറത്ത് സെല്ഫിയേടുക്കുന്ന തിരക്കില്‍ ഏര്‍പ്പെട്ടത്.

സെല്ഫികള്‍ കൂടുതല്‍ വിശ്വസനീയമാക്കുന്നതിന് വേണ്ടി മാധ്യമ പ്രവര്‍ത്തകരേയും, ഒബി വാനുകളെയും പിന്നില്‍ അണി നിരത്തികൊണ്ടായിരുന്നു പലരുടേയും സെല്ഫി ക്ലിക്ക്.എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനങ്ങളാണ് ഇത്തരം സെല്ഫികള്‍ നേരിടുന്നത്

ഇതിനിടയില്‍ ഓസ്‌ട്രേലിയയില്‍ ഐഎസ് ഭീകരര്‍ ബന്ദികളാക്കിയ സംഭവത്തില്‍ സ്ഥിതിഗതികള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് വിലയിരുത്തി. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. സാധാരണ ജീവിതത്തിലേക്കു തിരിച്ചു ചെല്ലണം. ബന്ദികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ഭയചകിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്നു പുറത്തേക്കു പോകുന്നവര്‍ ജാഗരൂകരായിരിക്കണമെന്നു പോലീസ് നിര്‍ദ്ദേശിച്ചു.