അക്ഷരം മാസികയുടെ ഐ.എഫ്.എഫ്.കെ പ്രത്യേക ഓണ്‍ലൈന്‍ പതിപ്പ് മാര്‍ക്കോ ബൊലേഷ്യോ പ്രകാശനം ചെയ്തു..

  149

  iffk

  കേരളത്തിന്റെ 19 മത് രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ അക്ഷരം മാസിക സജ്ജമാക്കിയ ഐ. എഫ്. എഫ്. കെ പ്രത്യേക പതിപ്പ് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ മാര്‍ക്കോ ബൊലേഷ്യോ പ്രകാശനം ചെയ്തു. മുന്‍ എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായി.

  പതിനൊന്ന് ചലച്ചിത്ര പാക്കേജുകളെ അധികരിച്ച വിവരങ്ങളുള്‍ക്കൊള്ളുന്ന സ്‌പെഷ്യല്‍ പതിപ്പില്‍ ചലച്ചിത്ര വിവരണങ്ങള്‍, ഡെലിഗേറ്റ് വോയ്‌സ്, ചിത്രങ്ങള്‍, വീഡിയോ, പ്രത്യേക ഫീച്ചറുകള്‍ തുടങ്ങിയവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചലച്ചിത്ര മേള തത്സമയം അവതരിപ്പിക്കുന്നതിലൂടെ നേരിലെത്താനാകാത്തവരിലേക്കു കൂടി വിവരങ്ങള്‍ പങ്കു വെയ്ക്കപ്പെടും വിധമുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് അക്ഷരം മാസിക ചീഫ് എഡിറ്റര്‍ കെ ജി സൂരജ് പറഞ്ഞു.

  ജി എല്‍ അരുണ്‍ ഗോപി, ദിവ്യ കെ , അനില്‍ കുമാര്‍ കളത്തില്‍, ഡോ അനീഷ്യാ ജയദേവ്, ഷാജി തകിടിയേല്‍, അരുണ്‍ സുരേന്ദ്രന്‍, സുജിത്ത് ആര്‍ എസ്, ഡോ നീതു ചന്ദ്രന്‍, ആനന്ദ് ജി അയ്യര്‍, രാജീവ് രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

  പ്രത്യേക പതിപ്പ് ഇവിടെ കാണാം..