fbpx
Connect with us

അങ്കമാലീലെ രാജകുമാരി!

അമ്പൂനെ ടി.വി.യില്‍ കണ്ട് ഡെന്നിസ് കിടുങ്ങിപ്പോയി. അഴിച്ചുവിട്ട കുതിരയെപ്പോലെ ചാടിത്തുള്ളി നടന്നിരുന്ന അമ്പുവാണൊ, ഈ ചാനലിലിരിക്കുന്ന മുപ്പതു കഴിഞ്ഞിട്ടില്ലെന്നു തോന്നിക്കുന്ന ശാലീനസുന്ദരി? ഭംഗിയായി കോതിയൊതുക്കിയ മുടിയില്‍ തുളസിക്കതിര്, നെറ്റിയില്‍ വരമഞ്ഞള്‍ക്കുറി, വായില്‍ നിന്നു വരുന്നതോ, തനി വള്ളുവനാടന്‍ മലയാളം! ഉടുത്തിരിക്കുന്നത് കസവുമുണ്ടും നേരിയതും! കായംകുളത്തുകാരി അങ്കമാലിയില്‍ വളര്‍ന്നാല്‍ ഭാഷ വള്ളുവനാടന്‍ ആകുമോ? അതോ ഇനി ഇവള്‍ വല്ല ചെര്‍പ്പുളശ്ശേരിക്കാരനെയും സ്വയംവരം ചെയ്‌തോ?

 96 total views

Published

on

അമ്പൂനെ ടി.വി.യില്‍ കണ്ട് ഡെന്നിസ് കിടുങ്ങിപ്പോയി. അഴിച്ചുവിട്ട കുതിരയെപ്പോലെ ചാടിത്തുള്ളി നടന്നിരുന്ന അമ്പുവാണൊ, ഈ ചാനലിലിരിക്കുന്ന മുപ്പതു കഴിഞ്ഞിട്ടില്ലെന്നു തോന്നിക്കുന്ന ശാലീനസുന്ദരി? ഭംഗിയായി കോതിയൊതുക്കിയ മുടിയില്‍ തുളസിക്കതിര്, നെറ്റിയില്‍ വരമഞ്ഞള്‍ക്കുറി, വായില്‍ നിന്നു വരുന്നതോ, തനി വള്ളുവനാടന്‍ മലയാളം! ഉടുത്തിരിക്കുന്നത് കസവുമുണ്ടും നേരിയതും! കായംകുളത്തുകാരി അങ്കമാലിയില്‍ വളര്‍ന്നാല്‍ ഭാഷ വള്ളുവനാടന്‍ ആകുമോ? അതോ ഇനി ഇവള്‍ വല്ല ചെര്‍പ്പുളശ്ശേരിക്കാരനെയും സ്വയംവരം ചെയ്‌തോ?

ചാനലിലെ പ്രഭാതപരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ഡോ. അംബാലിക. ആയുര്‍വേദ വിധിപ്രകാരമുള്ള ജീവിത ശൈലിയെക്കുറിച്ച് അവതാരകയുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അവളുടെ വായില്‍ നിന്നും മൊഴിമുത്തുകള്‍ അനര്‍ഗളം പൊഴിഞ്ഞുകൊണ്ടിരുന്നു. ഡെന്നിസ് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

രാവിലെ ബ്രാഹ്മമുഹൂര്‍ത്തത്തില് ണീക്യ…..

എന്തര്!? ണീക്യ?

വേപ്പിന്‍ തണ്ടോ പൊടിച്ച ഉമിക്കരിയോ കൊണ്ട് പല്ല് തേക്യ….

തേങ്ങ!

Advertisementന്നിട്ട് അഞ്ജനം, കബളം, ഗണ്ഡൂഷം….

ഒരു പോസ്. തലയുയര്‍ത്തി, കവിളിലേക്കു വീണ മുടി മാടിയൊതുക്കി, ക്യാമറയിലേക്കു നോക്കി തുടര്‍ന്നു.

ഒക്കെ കഴിഞ്ഞൂച്ചാല്‍ ദേഹാസകലം എണ്ണമെഴുക്കു പുരട്ടി…..

ഉം… മെ…മെ…മെഴുക്കുപുരട്ടിയുണ്ടാക്കി അടുപ്പിലിട്ടു കത്തിക്ക്യ! എന്റെ പള്ളീ!!

ഡെന്നിസിന്റെ അലര്‍ച്ച കേട്ട് പെമ്പ്രന്നോത്തി ഓടി വന്നു.

എന്താ, എന്നാ പറ്റി ഡെന്നിച്ചായാ?

ടീവിയില്‍ നോക്കി വയറുപൊത്തിച്ചിരിക്കുന്ന ഡെന്നിസിനെക്കണ്ട് സാറ അമ്പരന്നു. നോക്കെടീ എന്ന അര്‍ത്ഥത്തില്‍ കൈകൊണ്ട് ആംഗ്യം കാണിച്ച് ഡെന്നിസ് ചിരി തുടര്‍ന്നു. അവള്‍ക്കൊന്നും മനസ്സിലായില്ല.

Advertisementഎന്നതാന്നു വച്ചാ ഒന്നു പറഞ്ഞുതൊലയ്ക്ക് മനുഷ്യാ!

എടീ, എന്റെ ക്ലാസ് മേറ്റാ, ലോ, ലവള്‍!

അതിനാണോ ഈ കിക്കിക്കി? വയറുളുക്കിപ്പോകുവല്ലോ കര്‍ത്താവേ!

എടീ നീ അവള്‌ടേ ഭാഷ ശ്രദ്ധിച്ചോ?

വേഷം ശ്രദ്ധിച്ചു. നല്ല കസവു സാരി. എനിക്കൊന്നും വാങ്ങിത്തരത്തില്ലല്ലോ..

Advertisementഓ…. അവടമ്മച്ചീടേ കസവ് സാരി! ഡീ … നീ അവള് പറയുന്നത് ശ്രദ്ധിക്ക്!

ഭാര്യ ഭാഷ ശ്രദ്ധിക്കാന്‍ ടി.വി.യില്‍ നോക്കി.

കൊഴുപ്പു കൂടുതലിണ്ടേച്ചാ, പൌഡര്‍ മസാജാവും യോജിക്യ…. അതിനെ ഉദ്വര്‍ത്തനംന്നാ വിളിക്യാ… ഒരാഴ്ച കൊണ്ടന്നെ റിസല്‍റ്റ് കിട്ടൂം ചീയൂം.

എന്താ ആ കുട്ടിയുടെയൊരു ഷെയ്പ്പ്! ശ്ശോ!

കൊഴുപ്പുകുമാരിയായ സാറ സ്വന്തം ദേഹത്തു കണ്ണുഴിഞ്ഞ് ദീര്‍ഘമായി നിശ്വസിച്ചു.

Advertisementകുട്ടിയോ? എടീ അവക്ക് പത്തു നാപ്പത് വയസുണ്ട്! ഈ വര്‍ത്താനം മുഴുവന്‍ ജാഡയല്ലേ!? ഇത് അവളുടെ റിസോര്‍ട്ടില്‍ ആളെക്കിട്ടാന്‍ ചെയ്യുന്ന നമ്പരല്ലേ!?

നാല്പതൊന്നും കാണത്തില്ല. അല്ല ഇനി ഒണ്ടേല്‍ തന്നെ എന്നാ കൊഴപ്പം? എന്താ ഒരു ഫിഗര്‍!

ഈ ഫിഗറിലൊന്നും ഒരു കാര്യോമില്ലെടീ!

ഉവ്വുവ്വ്…..അല്ലേലും എന്റെ ഫിഗറില്‍ നിങ്ങക്കൊരു ശ്രദ്ധേമില്ലല്ലോ!

ആണ്ടെ കിടക്കുന്നു!

Advertisementശരി. ഇനി ഞാന്‍ ശ്രദ്ധിക്കാം.

ഡെന്നിസ് വിമുഖതയോടെ പറഞ്ഞു. ഡെന്നിസ് വിഷയത്തിലേക്കു വരാന്‍ ശ്രമിച്ചു. പഠിക്കുന്ന കാലത്ത് ജീന്‍സും വലിച്ചുകേറ്റി, കാളികൂളി കളിച്ചു നടന്ന്, ഇപ്പോ ശാലീനസുന്ദരിവേഷം കെട്ടി, വള്ളുവനാടന്‍ ഭാഷ പറയുന്ന അംബാലികയോട് പുച്ഛമാണൊ,അസൂയയാണൊ തനിക്കു തോന്നുന്നതെന്ന് ഡെന്നിയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവളുടെ ഈ പുതിയ അവതാരം തനിക്കിഷ്ടപ്പെട്ടില്ല എന്നു മാത്രം മനസ്സിലായി. ഭാര്യ അവളുടെ വര്‍ത്തമാനത്തിലും, സൌന്ദര്യത്തിലും വീണു കഴിഞ്ഞു. പഠിക്കുന്ന കാലത്ത് ഇരു നിറമായിരുന്ന ഇവളെങ്ങനെ ഇത്ര വെളുത്തു എന്ന് അയാള്‍ അതിശയിച്ചു. സാരി അലര്‍ജിയായിരുന്ന അവള്‍ എത്ര മനോഹരമായാണ് ഇപ്പോള്‍ സാരി ധരിച്ചിരിക്കുന്നത്! ഭാര്യ പറഞ്ഞതു ശരിയാ. നല്ല ഫിഗര്‍!

പൊടുന്നനെ സാറയുടെ വായില്‍ നിന്ന് അശരീരി പോലെ ഒരു വാക്യം ഉയര്‍ന്നു.

നിങ്ങക്കൊരുഷാറില്ലാത്തോണ്ടാ, ഞാനിങ്ങനെ വയറ് ചാടി വീങ്ങിത്തടിച്ചിരിക്കുന്നേ.

നൈറ്റിക്കുള്ളില്‍ തിങ്ങി നിറഞ്ഞ ശരീരമുയര്‍ത്തി അവള്‍ വീണ്ടും ദീര്‍ഘമായി നിശ്വസിച്ചു.

ങേ!? ഞാന്‍ കാരണമോ!?

ഡെന്നി ഞെട്ടി. ഇവള്‍ എന്താണീ പറഞ്ഞു വരുന്നത്!?

Advertisementഞാനെത്ര തവണ പറഞ്ഞിട്ടോള്ളതാ, നമക്കും മാസത്തിലൊരിക്കല്‍ കുമരകത്തേതെങ്കിലും റിസോര്‍ട്ടീ പോയി മസ്സാജും ഹെര്‍ബല്‍ ബാത്തും ഒക്കെ ചെയ്യാമെന്ന്! അപ്പ കേക്കത്തില്ല! ഇനീപ്പം ബാക്കിയോള്ളവളുമാരെ വായി നോക്കി ഇരുന്നോ, നാണം കെട്ട മനുഷ്യന്‍!

ഠിം! വെടി പൊട്ടിച്ച് ചാടിത്തുള്ളി അവള്‍ കിച്ചണിലേക്കു മടങ്ങി. ഡെന്നിസ് ചിന്തകളിലേക്കും. അന്നത്തെ ലോകക്രമത്തില്‍ തികച്ചും അണ്‍കണ്‍വെന്‍ഷണല്‍ ആന്‍ഡ് അണ്‍ പ്രെഡിക്റ്റബിള്‍ ആയിരുന്നു അംബാലിക. ആമ്പിള്ളേരെ വെല്ലുന്ന ഉഡായിപ്പ്. സാരീനാരീമനോഹരിമാര്‍ നിറഞ്ഞ കോളേജിനുള്ളില്‍ ചുരിദാര്‍; പുറത്തിറങ്ങിയാല്‍ ജീന്‍സും ടോപ്പും. ഓട്ടക്കാരി, ചാട്ടക്കാരി. ഹൈ ജമ്പ് ലോങ് ജമ്പ് വനിതാചാമ്പ്യന്‍. പുരുഷവിരോധി. സാരി വിരോധി. ഇംഗ്ലീഷ്ഹിന്ദി സിനിമാ പ്രേമി! പെട്ടെന്നൊരുനാള്‍, സാമാന്യം നീളമുണ്ടായിരുന്ന മുടി ക്രോപ്പ് ചെയ്തിട്ടു. ഉടന്‍ വിശദീകരണവും വന്നു. അങ്ങനെ ആരും എന്റെ മുടി കണ്ട് കുളിരു കൊള്ളണ്ട! (ആരും എന്നു വച്ചാല്‍ ആണുങ്ങള്‍.) സ്വര്‍ണാഭരണങ്ങള്‍ എല്ലാം ഒഴിവാക്കി. പ്ലാസ്റ്റിക് വള, മാല, കമ്മല്‍ എന്നിവ ധരിച്ചു. പകലും, രാത്രിയുടെ ആദ്യയാമങ്ങളിലും ഹോസ്റ്റലില്‍ കത്തിയോടു കത്തി. രാത്രി പന്ത്രണ്ടു മണിക്കു പഠിത്തം.രാവിലെ എട്ടു മണിക്കുറക്കമുണരല്‍……

ആ അവളാണിപ്പോള്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ‘ണീ!ക്യ’ എന്നുപദേശിക്കുന്നത്! ഡെന്നീസ് ഇരുന്നു പുകഞ്ഞു. പിന്നെ കുളിര്‍ത്തു. ഹോ! എന്തൊരു കാലമായിരുന്നു അത്! തൃപ്പൂണിത്തുറ, പന്തളം രാജകുടുംബങ്ങളിലെ ഓരോ പെണ്‍കുട്ടികള്‍ കോളേജില്‍ പഠിച്ചിരുന്നു. ക്യാമ്പസില്‍ അവര്‍ക്കൊരു പ്രത്യേക ഗ്ലാമറും ഉണ്ടായിരുന്നു. അതു കണ്ട് കൊതിപൂണ്ടോ എന്തോ, ഒരു ദുര്‍ബല നിമിഷത്തില്‍, അങ്കമാലിക്കാരിയാണെങ്കിലും താന്‍ ശരിക്കും ജനിച്ചത് കായംകുളം രാജവംശത്തില്‍ ആണെന്നുള്ള യാഥാര്‍ത്ഥ്യം ഉറ്റ തോഴി ഷെഹ്‌നാസിനോട് ‘അംബാലികത്തമ്പുരാട്ടി’ വെളിപ്പെടുത്തിപ്പോയി.

ശരിക്കു പറഞ്ഞാല്‍ എന്റെ മുത്തച്ഛന്റെ അമ്മൂമ്മയുടെ അമ്മ അവിടത്തെയാ..

അവള്‍ പറഞ്ഞു. ഹൃദയത്തില്‍ കളങ്കമില്ലാത്ത ഷെഹ്‌നാസ് അത് തന്റെ തോഴന്‍ നിഷാദിനോട് മാത്രം പറഞ്ഞു. ബാക്കിയൊക്കെ മെന്‍സ് ഹോസ്റ്റല്‍ ഏറ്റെടുത്തു. അംബാലിക കോളേജിലേക്കു പോകുമ്പോള്‍ ‘അങ്കമാലീലെ രാജകുമാരീ….’ എന്നവിളി ഹോസ്റ്റലില്‍ നിന്നുയരാന്‍ തുടങ്ങിയത് അങ്ങനെയാണ്. (കിലുക്കം സിനിമ അങ്കമാലിയെയും ഹിറ്റാക്കിയിരുന്നു.) ആ പേരിട്ടവന്‍ താനാണ്. അതോര്‍ത്തപ്പോള്‍ അല്പം കുളിരു തോന്നിയോ!? ഡെന്നിസ് ഭയപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ട്. അമ്പൂന് ഗ്രെയ്പ് ജ്യൂസ് ആണ് വീക്ക്‌നെസ്. കോള കേരളത്തെ കീഴടക്കുന്നതിനു മുന്‍പുള്ള കാലമായിരുന്നല്ലോ അത്. ഒരു ഗ്രെയ്പ് ജ്യൂസ് ബെറ്റ് വച്ച് വെല്ലുവിളിച്ചാല്‍ അമ്പു അതേറ്റെടുത്തിരിക്കും! കോളേജ് കലോത്സവത്തില്‍ ലളിതഗാനമലപിച്ചത് അങ്ങനെയാണ് മൈക്കിനു പിന്നില്‍ ചെസ്റ്റ് നമ്പരും ഫിറ്റ് ചെയ്ത് അമ്പു നില്‍ക്കുന്നതു കണ്ടപ്പോള്‍ കാണികളും, ജഡ്ജസായ ടീച്ചേഴ്‌സും ഒരുപോലെ ഞെട്ടി. മറ്റുപലകലകളിലും പ്രവീണയാണെങ്കിലും പാട്ടുമായി പുലബന്ധം പോലുമില്ല അവള്‍ക്ക്! അമ്പു പക്ഷേ, കൂള്‍ ലൈക്ക് ഐസ്. മുരടനക്കി. മൈക്ക് പിടിച്ചു നേരെയാക്കി. എഴുതിക്കൊണ്ടുവന്ന കടലാസ് ചുരുള്‍ നിവര്‍ത്തി വായനതുടങ്ങി.

ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ? രാജീവ നയനന്റെ വാര്‍ത്തകള്‍ കേട്ടെന്റെ രാധേ ഉറക്കമായോ? രാധേ, ഉറക്കമായോ? രാധേ, ഉറക്കമായോ?

കൂവല്‍. അതിശക്തമായ കൂവല്‍! എം.ജി.രാധാകൃഷ്ണന്‍ സംഗീതം നല്‍കി ഓള്‍ ഇന്‍ഡ്യാ റേഡിയോയിലൂടെ അതിപ്രശസ്തമായ ആ ഗാനം മുഴുവന്‍ ‘വായിച്ച’ ശേഷം അവള്‍ കൂള്‍ ആയി ഇറങ്ങി വന്നു. അടുത്ത ഇനം കവിതാപാരായണം ആയിരുന്നു. അതിനും അമ്പു കയറി. ആമുഖമായി പറഞ്ഞു. ‘അര്‍ണാള്‍ഡോ കാപ്പൂച്ചി എഴുതിയ ഒരു പാലസ്റ്റീനിയന്‍ ഗെവിതയാണ് ഞാന്‍ ചൊല്ലാന്‍ പോകുന്നത്. ആധുനികതയുടെ അന്തരാളങ്ങളില്‍ പെട്ട് സ്വത്വം നഷ്ടപ്പെട്ടുഴറുന്ന ഒരു യുവാവിന്റെ മാനസികാവസ്ഥയാണ് ഇവിടെ കവി വരച്ചുകാട്ടുന്നത്. ശ്രദ്ധിച്ചാലും…

Advertisementമുറിബീഡി വലിച്ചെന്‍ ചുണ്ടുകള്‍ കരിഞ്ഞിരുന്നു…. മഴവീണു വെയില്‍വീണു ബൂട്ടുകള്‍ തുളഞ്ഞിരുന്നു…. ചുളി വീണ കാലിനാല്‍ ഞാനവ കുടഞ്ഞെറിഞ്ഞു…. ഒടുവില്‍ തണുത്തു വിറച്ചു മരവിച്ചു പാടിപ്പോയ്….’ ‘ഒരു ബീഡി തരൂ…. ഒരു വിരലു തരൂ…. ഒരു ചുണ്ടു തരൂ…. ഞാനൊരു ബീഡി വലിച്ചു രസിക്കട്ടെ!

ഇക്കുറിയും കൂവല്‍പ്പടയെ തൃണവല്‍ഗണിച്ച് അമ്പു തകര്‍ത്തു. കോളേജില്‍ അമ്പു ഫാന്‍സ് അസോസിയേഷന്‍ രൂപപ്പെട്ടു. സദാശിവന്‍ മാഷിന്റെ യോഗാ ക്ലാസാ!യിരുന്നു അടുത്ത വേദി. ചരിത്രപ്രസിദ്ധമായ ഒരു സംഭവത്തിന്റെ നാന്ദികുറിക്കല്‍ ആയിരുന്നു അന്നത്തെ പത്മാസനംക്ലാസ്. മാഷ് വന്നാലുടന്‍ മേശപ്പുറത്തു കയറിയിരിക്കും. എനിട്ടാണ് ഡെമോണ്‍സ്‌ട്രേഷന്‍. ഏകാഗ്രത കിട്ടാന്‍ ഏറ്റവും പറ്റിയ ആസനമാണ് പത്മാസനം. ധ്യാനത്തിനു വിശിഷ്ടം. പരീക്ഷക്കാലത്ത് ചെയ്യാന്‍ പറ്റിയ ആസനം. മാഷ് ആസനം ചെയ്യാന്‍ തുടങ്ങി. മേശപ്പുറത്തിരിക്കുന്ന മാഷിന്റെ ബദ്ധപ്പാടോര്‍ത്ത് അമ്പൂന് ചിരിവരാന്‍ തുടങ്ങി. പരീക്ഷ വന്നു തലയില്‍ കയറി എന്നതു ശരി. പക്ഷേ, ഇമ്മാതിരി കസര്‍ത്തുകള്‍ ചെയ്താല്‍ ഏകാഗ്രത കിട്ടുമോ? മാര്‍ക്ക് കിട്ടുമോ? ഈ ക്ലാസൊന്നു കഴിഞ്ഞിരുന്നെങ്കില്‍ എറണാകുളത്തിനു വണ്ടി കയറാമായിരുന്നു. ക്രിസ്മസ് വരികയാണ്…. ആര്‍ച്ചീസില്‍ നിന്ന് ഗ്രീറ്റിംഗ് കാര്‍ഡ്‌സ് …… ബിംബീസില്‍ നിന്ന് കട്‌ലെറ്റ്, ഫലൂഡ….. തിരികെ വരുമ്പോള്‍ സ്വാമീസില്‍ നിന്ന് ഗ്രെയ്പ് ജ്യൂസ്…… ഇതൊക്കെ പോട്ടെ, സരിതയില്‍ ‘ദില്‍ വാലെ ദുല്‍ഹനൈയാ ലെ ജായേംഗേ’ വന്നിട്ട് കണ്ടില്ലെങ്കില്‍ ഷാരൂഖ് ഖാനും കജോളും എന്തു വിചാരിക്കും!?

അവള്‍ നോട്ട് ബുക്കില്‍ പത്മാസനസ്ഥനായ ഷാറൂഖ് ഖാന്റെ ചിത്രം വരഞ്ഞു. തലയ്ക്കു മുകളില്‍ കജോള്‍! മാഷ് കണ്ടോ എന്നു സംശയം. എന്നാല്‍ മാഷ് ഒന്നു നിവര്‍ന്നിരുന്നു പ്രഭാഷണം തുടര്‍ന്നു. അമ്പു മാഷിനെ ശ്രദ്ധിച്ചു.

വെറുതേ കേറി ചമ്രം പടിഞ്ഞിരിക്കല്‍ അല്ല പത്മാസനം. വലതു കാല്‍ മടക്കി ഇടതു തുടയുടെ മുകളില്‍ ; ഇടതു കാല്‍ മടക്കി വലതു തുടയുടെ മുകളില്‍ ….. കൈകള്‍ ചിന്മുദ്രയില്‍ വച്ച്, നട്ടെല്ല് നിവര്‍ത്തി, മൂക്കിന്‍ തുമ്പില്‍ നോക്കിയിരിക്കണം!

മാഷേ ഞാന്‍ പകുതി പഠിച്ചു കഴിഞ്ഞു!

അമ്പു വിളിച്ചു പറഞ്ഞു. എന്നിട്ട് ഇരുന്ന ഇരുപ്പില്‍ കൈ നീട്ടി മുട്ടില്‍ വച്ചു. മൂക്കിന്‍ തുമ്പില്‍ നോക്കിയിരിപ്പായി.കുട്ടികള്‍ ചിരിതുടങ്ങി. അവരെ നോക്കി മാഷ് ഗൌരവത്തില്‍ പറഞ്ഞു.

Advertisementയോഗ ചെയ്യുമ്പോള്‍ ചിരിക്കരുത്..

എന്നിട്ട് അമ്പുവിനോടായി പറഞ്ഞു.

ഇങ്ങനിരുന്നാല്‍ റിസല്‍റ്റ് വരുമ്പോ ഫസ്റ്റ് ഇയറിലെപ്പോലെ മേലോട്ടു നോക്കിയിരിക്കാം!

രാജകുമാരി ചമ്മി. താന്‍ പഠിക്കാന്‍ മോശമാണെന്ന് ആരുപറഞ്ഞാലും കുമാരി തളരും. പഠിക്കാന്‍ മിടുക്കിയാണെന്ന് അവള്‍ക്കറിയാം. അതുകൊണ്ടാണല്ലോ എന്‍ട്രന്‍സ് പാസായി ഇവിടെയെത്തിയത്.പക്ഷേ എന്തുകൊണ്ടോ ഈയിടെയായി അതിനു കഴിയുന്നില്ലഎന്നു മാത്രം! എങ്കില്‍ പിന്നീ പണ്ടാരം ആസനം പഠിച്ചിട്ടു തന്നെ കാര്യം! കളി അമ്പൂനോടാ!? അന്നു രാവിലെ അവള്‍ കോളേജില്‍ പോയില്ല. കൂട്ടുകാരികള്‍ എല്ലാം പോയിക്കഴിഞ്ഞപ്പോള്‍ തന്റെ ദൃഢപ്രതിജ്ഞ നിറവേറ്റാന്‍ തീരുമാനിച്ചു. മുറിയുടെ നടുവില്‍ നിന്ന് കൈകള്‍ ഉയര്‍ത്തി ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്ത് ലൂസനിംഗ് എക്‌സര്‍സൈസ് ചെയ്യാന്‍ തുടങ്ങി. എക്‌സര്‍സൈസിന്റെ ആവേഗത്തോടൊപ്പം രാജരക്തത്തിന്റെ വീര്യം അങ്കമാലി കുമാരിയില്‍ കുതിച്ചുയര്‍ന്നു. സുപ്പീരിയര്‍ വീനക്കാവയില്‍ നിന്നും, ഇന്‍ഫീരിയര്‍ വീനക്കാവയില്‍ നിന്നും അശുദ്ധരക്തം ഹാര്‍ട്ടിന്റെ വലത്തേ അറകളിലേക്കും, തുടര്‍ന്ന് ലങ്ങ്‌സിലേക്കും പാഞ്ഞു. അതവിടെത്തിയതോടെ ശുദ്ധരക്തം ടപ്പനെ താഴേക്ക് ഇടത്തേ അറകളിലേക്കും തുടര്‍ന്ന് ശരീരം മുഴുവനും വ്യാപിച്ചു. രാജകുമാരിയുടെ ഉടലിലും മനസ്സിലും നവോന്മേഷം തുള്ളിത്തുളുമ്പി! ആ ഉന്മേഷത്തില്‍ കുമാരി മുറിയുടെ വാതില്‍ കുറ്റിയിട്ടടച്ചു. ശ്വാസം നീട്ടി വിട്ടു. എന്നിട്ടു പ്രസ്താവിച്ചു

ഹും! അങ്ങേര്‌ടെ ഒര് പത്മാസനം….. എനിക്കു വെറും പൂബിസ്‌കറ്റാ, പൂബിസ്‌കറ്റ്!

കട്ടിലില്‍ കയറിയിരുന്നു. ശ്വാസം ആഞ്ഞു വലിച്ച് വലതുകാല്‍ മടക്കി ഇടതു തുടയുടെ മുകളില്‍ പിടിച്ചു വലിച്ചു വച്ചു. ശ്വാസം വിട്ടു. എന്നിട്ട് ശ്വാസമെടുത്ത് ഇടതു കാല്‍ മടക്കി വലതു തുടയുടെ മുകളിലേക്കു വലിച്ചു.പണ്ടാരം മുട്ടിനു മേലേക്കു വരുന്നില്ല…. ശ്വാസം പോയതു മാത്രം മിച്ചം! ഇരുന്ന ഇരുപ്പില്‍ മുന്നോട്ടാഞ്ഞ് ഒന്നു കൂടി ശ്രമിച്ചു. നഹി നഹി രക്ഷതി ഇടത്തേ കാല:! മാത്രവുമല്ല മുട്ടിനൊരു പിടുത്തവും നല്ല വേദനയും! വല്ല ലിഗമെന്റും കീറിപ്പോയോ എന്റെ കോതകുളങ്ങര ഭഗവതീ! രാജകുമാരി കോത വിയര്‍ത്തു. പെട്ടെന്നാണ് കബോഡിനു മുകളില്‍ സഹമുറിയത്തിയ്ക്ക് അവളുടെ അമ്മ വാങ്ങിക്കൊടുത്ത ധാന്വന്തരം കുഴമ്പിരിക്കുന്നതു കണ്ടത്. രാജകുമാരി ബുദ്ധിമതിയാണല്ലോ. ഉടന്‍ ചാടിയെണീറ്റ് കാല്‍മുട്ട് രണ്ടിലും കുഴമ്പു പുരട്ടി തടവി. വര്‍ദ്ധിത വീര്യയായി കട്ടിലിന്മേല്‍ കയറി. ഇക്കുറി ആദ്യം ഇടതുകാല്‍ പിടിച്ചു വച്ചു. അതാണല്ലോ ആദ്യശ്രമത്തില്‍ പണിമുടക്കിയത്…. സംഗതി വിജയിച്ചു! വീര്യം കൂടി.

ഇടതു പക്ഷം കീഴടങ്ങിയ സ്ഥിതിക്ക് വലതു പക്ഷം എനിക്ക് തൃണമൂലം! ഇനി നിഷ്പ്രയാസം വലതുകാല്‍ പിടിച്ച് ഇടതു തുടയ്ക്കു മുകളില്‍ വയ്ക്കൂ രാജകുമാരീ…

അവള്‍ സ്വയം പറഞ്ഞു. പക്ഷേ ഇക്കുറി വലതുകാല്‍ തനി തൃണമൂല്‍ കോണ്‍ഗ്രസായി! മമതാ ദീദിയെപ്പോലെ ഇടഞ്ഞു നിന്നു. എന്നാലീ തൃണത്തിനെ ഒടിച്ചിട്ടായാലും ഞാന്‍ മെരുക്കും. ആരവിടെ ? ആഞ്ഞു പിടി! ശ്വാസം പിടിച്ച്, സര്‍വശക്തിയും പ്രയോഗിച്ച് രാജകന്യ വലതുകാല്‍ പിടിച്ചു വലിച്ച് ഇടതുകാലിനു മുകളില്‍ വച്ചു. ഹോ! , ശരിക്കും ഝാന്‍സി റാണിയാണ് താന്‍ എന്ന് അങ്കമാലികുമാരിക്ക് തോന്നി. ആ പോസില്‍ കട്ടില്‍ ഒന്നമര്‍ന്നിരുന്നു പ്രിന്‍സസ്. നട്ടെല്ലു നിവര്‍ത്തി. കൈകള്‍ ചിന്മുദ്രയിലാക്കി കാല്‍മുട്ടുകള്‍ക്കു മീതെ വച്ചു. കണ്ണുകള്‍ മെല്ലെ താഴ്ത്തി. നാസികാഗ്രത്തില്‍ നോക്കി. ശ്വാസം ഉള്ളിലേക്കു വലിച്ചു. പുറത്തേക്കു വിട്ടു. വീണ്ടും വലിച്ചു. പുറത്തേക്കു വിട്ടു. മേശപ്പുറത്തിരിക്കുന്ന സദാശിവന്‍ മാഷിനെ ഇമിറ്റേറ്റ് ചെയ്ത് സ്വയം സംസാരിച്ചു. ശ്വാസം ആഞ്ഞു വലിക്കൂ; പുറത്തു വിടൂ! അവള്‍ക്ക് ഉള്ളില്‍ ചിരിപൊട്ടി. അത് നിര്‍ത്താന്‍ പറ്റാത്ത ചിരിയായി. എവിടെയോ വായു വിലങ്ങി. രാജകുമാരി ദൃഷ്ടി നാസികാഗ്രത്തില്‍ നിന്നു പിന്‍ വലിച്ചു. കൈകള്‍ ചിന്മുദ്ര വിട്ടു. കാലുകള്‍ അഴിച്ച് നീട്ടാന്‍ തുടങ്ങിയപ്പോള്‍ നടുവിന് ഒരു പിടുത്തം. കാലുകള്‍ അഴിയുന്നില്ല! വലതുകാല്‍ പിടിച്ചു വലിച്ചപ്പോള്‍ മസില്‍ പിടിച്ചു. അകത്തേക്കുമില്ല പുറത്തേക്കുമില്ല. പൂട്ടിവച്ച ഗുണനച്ഛിഹ്നം പോലെ പ്രിന്‍സസിന്റെ കാലുകള്‍ മരവിച്ചിരിക്കുന്നു. ഒന്നൂടെ വലിച്ചു നോക്കി. കുമാരിക്ക് നൊന്തു. കണ്ണില്‍ നീര്‍ പൊടിഞ്ഞു. ഒരു ഗതീം പരഗതീം ഇല്ലാതായാപ്പിന്നെ എന്നാ ചെയ്യും…. നിരാലംബയായി കുമാരി കേണു

Advertisementഹെന്റെ കോതകുളങ്ങര ഭഗവതീ! രക്ഷിക്കണേ!

ഭഗവതി നടയടച്ച് കൈലാസത്തില്‍ പോയിരിക്കുകയായിരിക്കണം. നോ റിപ്ലൈ! കരച്ചിലും നിലവിളിയും ഉച്ചത്തില്‍ നടന്നെങ്കിലും ആരും വന്നില്ല രക്ഷിക്കാന്‍. ജനലുകലെല്ലാം അടച്ചിരിക്കുകയാണ്. അതിബുദ്ധി കാരണംറൂം അടച്ചു കുറ്റിയിട്ടും പോയി. ഇനീപ്പ എന്തു ചെയ്യും!? അങ്കമാലിത്തമ്പുരാട്ടി വാ വിട്ടു നിലവിളിച്ചു. നോ റിപ്ലൈ! നോ രക്ഷ!! കാല്‍ ഊരിയെടുക്കാന്‍ ഒന്നുകൂടി ശ്രമിച്ചു. ഫലം കട്ടിലില്‍ നിന്നുരുണ്ട് നിലത്തേക്ക്! മാഷിനെ കളിയാക്കി ചിരിക്കാന്‍ തോന്നിയ മണ്ടത്തരമോര്‍ത്ത് സ്വയം ശപിച്ചു. അവിടെക്കിടന്ന് കരഞ്ഞു തൊണ്ടതളര്‍ന്ന് ഒടുക്കം സമയം ഉച്ചയായി. ഒരുമണിയായപ്പോള്‍ റൂം മേറ്റ് വന്നു വാതിലില്‍ മുട്ടി. നോ റിപ്ലൈ. കൂട്ടുകാര്‍ ചേര്‍ന്നു മുട്ടി. നോ റിപ്ലൈ. സത്യത്തില്‍ താന്‍ ആകത്തുണ്ടെന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒച്ച പുറത്തു വന്നില്ല! നിമിഷങ്ങള്‍ കടന്നു പോയി.

സൂയിസൈഡ് അറ്റംപ്റ്റ് ആണെന്നു തോന്നുന്നു…. മാം പ്ലീസ് കം!

ആരോ പറയുന്നു. വാട്ട് ഷുഡ് വി ഡു ഫസ്റ്റ്? ഇന്‍ഫോം ദ പൊലീസ് ഓര്‍ ബ്രെയ്ക്ക് ഓപ്പണ്‍ ദ ഡോര്‍? അംബാലികയ്ക്ക് കലിയിളകി. ആ പറഞ്ഞവളുടെ തല തല്ലിപ്പോളിക്കാനായി കൈകള്‍ ഉയര്‍ത്തി മേലേക്കാഞ്ഞു. മസില്‍ വേദന കാരണം അതേവേഗത്തില്‍ താഴോട്ടും പോന്നു. അപ്പോഴാണ് ഷെഹ്‌നാസ് വഴി വാര്‍ത്ത ലീക്കായി ഡെന്നിസ് അറിഞ്ഞത്. ഞൊടിയിടയില്‍ ആള്‍ കുതിച്ചെത്തി. ഫസ്റ്റ് ഫ്‌ലോറില്‍ അമ്പൂന്റെ റൂമിനു മുന്നില്‍. ഇതികര്‍ത്തവ്യഥാമൂഢരായി നിന്ന പെണ്‍ കൂട്ടത്തെ തള്ളിമാറ്റി ഡെന്നി വാതിലിനു നേരേ കാലുയര്‍ത്തി. ഫുട്ട്‌ബോള്‍ ടീമിലെ ഡിഫന്‍ഡറുടെ പേശീബലത്തില്‍ കുറ്റിതെറിച്ച് വാതില്‍ തുറന്നു. നിലത്ത് നിരാലംബയായി പത്മാസനത്തില്‍ കിടക്കുന്ന അമ്പുവിനെക്കണ്ട് പെണ്‍കുട്ടികള്‍ അമ്പരന്നു. അടുത്ത നിമിഷം അത് കൂട്ടച്ചിരിയായി. അവളുടെ നിസ്സഹായാവസ്ഥ ഡെന്നിക്കു സഹിക്കാനായില്ല. അവന്‍ നിശ്ശബ്ദം അവളെ കൈകളില്‍ കൊരിയെടുത്ത് കട്ടിലില്‍ കിടത്തി…. എന്നിട്ട് ഒന്നും മിണ്ടാതെ പുറത്തുപോയി. പെണ്‍പട മുഴുവനും കൂടി മിനിറ്റുകള്‍ക്കുള്ളില്‍ അമ്പുവിന്റെ കാലുകള്‍ സ്വതന്ത്രമാക്കി. വാര്‍ത്ത ബീബീസീയിലും, സീയെന്നെന്നിലും വന്നു.

ടീവിയില്‍ ഇന്റര്‍വ്യൂ എപ്പഴോ കഴിഞ്ഞതറിയാതെ ഡെന്നി ഇരുന്നു. ഫ്‌ലാഷ് ബാക്കുകള്‍ സ്ലോ മോഷനില്‍ ചലിച്ചു കൊണ്ടിരിക്കുകയാണിപ്പൊഴും. അവളെ കൈകളില്‍ കൊരിയെടുത്ത് കട്ടിലില്‍ കിടത്തിയത്….. പത്മാസനത്തിന്റെ സെറ്റ് ബാക്ക് അതിജീവിക്കാന്‍ സഹായിച്ചത്…. ഇണക്കം പിണക്കം വീണ്ടും ഇണക്കം ഒടുവില്‍ പിണക്കം പിരിയല്‍…. അവള്‍ക്ക് അവളാകാനേ കഴിയുമായിരുന്നുള്ളൂ. ഫൈനല്‍ ഇയര്‍ ആയപ്പോഴേക്കും അവള്‍ വീണ്ടും സര്‍വതന്ത്ര സ്വതന്ത്രയായി! സുഹൃത്തിനപ്പുറം, തന്റെ ഭാര്യയാകാന്‍ ഒരിക്കലുമാവുമായിരുന്നില്ല; അവളുടെ ഭര്‍ത്താവാകാന്‍ ഡെന്നി തയ്യാറായിരുന്നെങ്കിലും. എന്നാലും അവളെങ്ങനെ ഇത്രയ്ക്കു മാറിപ്പോയ്? ആ….. ആര്‍ക്കറിയാം! പ്രിന്‍സസ് അണ്‍പ്രെഡിക്റ്റബിള്‍ ആയിത്തന്നെ തുടരുന്നു….. അതോ ക്യൂന്‍ ആയോ എന്തോ! ഒരു പിടിയുമില്ല.

അമ്പു….

ചിന്തയിലിരുന്ന് ഡെന്നിസ് മന്ത്രിച്ചു.

Advertisementഏതാ അമ്പു? ആരാ അയാള്‍?

അടുത്തു വന്ന് സാറ ചോദിച്ചു.

അമ്പുവോ? അതേയ്… അമ്പുവല്ല…. അമ്പ്…പിന്നെ വില്ല്….. വാരിക്കുന്തം!! ഞാന്‍ പഴേ കാലമൊക്കെ ഒന്നോര്‍ത്തതല്ലേ!? വയലാറിലെ വാരിക്കുന്തം വയനാട്ടിലെ അമ്പും വില്ലും തേഞ്ഞില്ലാ മുന പോയില്ലാ അമ്പും വില്ലും കൈകളിലെന്തും വാരിക്കുന്തം കൈകളിലേന്തും ഈങ്കുലാബ് സിന്ദാബാദ് !

ഡെന്നിസ് പഴയ സഖാവ് ഡെന്നിയായി. സാറ മിഴിച്ചു നിന്നു. അയാള്‍ അവളെ ഇരുകൈകളിലുമുയര്‍ത്തി. എന്നിട്ട് കാതില്‍ മന്ത്രിച്ചു.

അടുത്താഴ്ച മസാജ്, ഹെര്‍ബല്‍ ബാത്ത്, രണ്ടാഴ്ച സുഖവാസം!

 97 total views,  1 views today

AdvertisementAdvertisement
Entertainment3 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment3 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment3 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment3 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment3 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment3 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment3 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space6 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India7 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment7 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment9 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment10 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment16 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment16 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement